കാരണം മറ്റൊന്നുമല്ല.. എത്രയോ കാലങ്ങളായിട്ടുള്ള കുടിപ്പകയാണ് കൃഷ്ണപുരം കൊട്ടാരവും കാളിയാർ മഠവും തമ്മിൽ…
അതുകൊണ്ടുതന്നെ ലളിതയെ കണ്ടതും ഞങ്ങൾക്ക് ആദ്യം തോന്നിയ വികാരം പിന്നീട് അവളോട് തോന്നിയില്ല… കൂടാതെ കൊട്ടാരത്തിലെ കുട്ടി ആയതുകൊണ്ട് തന്നെ അവൾക്ക് അല്പം അഹങ്കാരം കൂടുതലായിരിക്കും എന്ന് തന്നെ ഞങ്ങൾ മനസ്സാൽ ഉറപ്പിച്ചു…
പക്ഷേ എല്ലാവരെയും ഒന്ന് നോക്കിക്കൊണ്ട് ലളിത തനിക്ക് ഇരിക്കുവാനായി ഒരു ഇരിപ്പിടം തിരഞ്ഞു അവസാനം അവൾ ഞങ്ങളുടെ അടുത്താണ് വന്നിരുന്നത്..
സത്യത്തിൽ ഞാൻ അടക്കം മൂന്നുപേരും ഒന്ന് ഞെട്ടി..
എന്നാൽ അവൾ സർവ്വസ്വാതന്ത്ര്യത്തോടെ ഞങ്ങളോട് മൂന്നു പേരോടും ഇടപഴകി അതിൽ രാജശേഖരൻ മാത്രമാണ് ലളിതയോട് അല്പം ഗൗരവത്തിൽ സംസാരിക്കുക ഞാനും ഭൈരവനും അവളുമായി പെട്ടെന്ന് തന്നെ കൂട്ടായി കാരണം ക്ലാസിലെ അത്രയും സുന്ദരന്മാരായ ആൺകുട്ടികളെ തഴഞ്ഞിട്ടാണ് അവൾ ഞങ്ങളോട് കൂട്ടുകൂടിയത് അതിന്റെ ഒരു സന്തോഷം ഞങ്ങളുടെ മുഖത്ത് ഉണ്ടായിരുന്നു..
മൂന്നുവർഷം ഇതാ എന്ന് പറഞ്ഞ് പോയി ഇതിനിടയിൽ ഭൈരവൻ പല പ്രാവശ്യം ലളിതയോട് തന്റെ പ്രണയം പറയുവാൻ ഒരുങ്ങിയേങ്കിലും എന്തൊക്കെയോ തടസ്സങ്ങൾ വന്നു അവളോട് പ്രണയം പറയുവാൻ ഭൈരവന് കഴിഞ്ഞില്ല..
അന്ന് കോളേജിലെ അവസാന ദിനം ആയിരുന്നു…
ദേവരാജൻ വീണ്ടും ഓർമ്മയിലേക്ക് ഊളിയിട്ടു..
ഭൈരവ അറിയാലോ ഇന്നും കൂടിയേ നിനക്ക് നിന്റെ പെണ്ണിനെ കണ്ട് സംസാരിക്കാൻ സാധിക്കുകയുള്ളൂ.. ഇനി അവൾ തിരിച്ചു കോവിലകത്തെത്തിയാൽ പിന്നെ പുറത്തേക്ക് ഇറങ്ങുന്നത് കഷ്ടം ആയിരിക്കും.. മാത്രമല്ല നിനക്ക് ആ പരിസരത്ത പോലും പോകുവാനും കഴിയില്ല അതുകൊണ്ട് വേഗം നിന്റെ മനസ്സിലുള്ള ഇഷ്ടം അവളോട് തുറന്നു പറയാൻ നോക്ക്.
ദേ നോക്ക് അവള് ആ ഒഴിഞ്ഞ കോളേജ് കെട്ടിടത്തിന്റെ പിറകുവശത്തെ പറമ്പിന്റെ അടുത്തേക്ക് പോകുന്നത് കണ്ടു ചിലപ്പോൾ കൊഴിഞ്ഞു കിടക്കുന്ന മാങ്ങ എടുക്കുവാൻ വേണ്ടി ആയിരിക്കും ഇതു തന്നെയാണ് നല്ല സമയം
ദേവരാജൻ ഭൈരവനോടായി പറഞ്ഞു..
ഹ്മ്മ്മ് എന്നാൽ ഞാൻ പോയി പറഞ്ഞിട്ട് വരാം ഒരു ധൈര്യത്തിന് നീയും കൂടെ വാ ദേവ..
ഹാ ഞാൻ കൂടെ വരാം പക്ഷേ ഒരു ഓരത്തു ഞാൻ മാറി നിൽക്കുന്നുണ്ടാകും.
ശരി..ഭൈരവൻ സന്തോഷത്തോടെ ദേവരാജനോട് പറഞ്ഞു..
ഓരോന്ന് സംസാരിച്ചുകൊണ്ട് അവർ പഴയ കെട്ടിടത്തിന്റെ പിറകുവശത്തേക്ക് എത്തിയതും അവിടെ കണ്ട കാഴ്ചയിൽ ഞെട്ടിത്തരിച്ചു രണ്ടുപേരും നിന്ന് പോയി..
രാജശേഖരന്റെ നെഞ്ചിലായി തല ചേർത്തു വെച്ചുകൊണ്ട് വിങ്ങിപ്പൊട്ടി കരയുന്ന ലളിത അവളുടെ തലമുടിയിൽ തഴുകി ആശ്വസിപ്പിക്കുന്ന രാജശേഖരൻ..
ഭൈരവന് തന്റെ ശരീരം തളരുന്നത് പോലെ തോന്നി..
സ്വബോധത്തിലേക്ക് വന്ന പോലെ ദേവരാജൻ വേഗം ഭൈരവനേയും കൊണ്ട് അവിടെ നിന്നും തിരിച്ചു പോന്നിരുന്നു..
ഭൈരവന് എന്തു പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അറിയാതെ ദേവരാജൻ കുഴങ്ങി.. ഇത്രയും നേരം ആയിട്ട് ഭൈരവൻ തന്നോട് ഒന്നു സംസാരിക്ക കൂടി ചെയ്തിട്ടില്ല.. ഈ സമയമാണ് രാജശേഖരൻ അവരുടെ അടുക്കലേക്ക് നടന്നു വരുന്നത് ദേവരാജൻ കാണുന്നത്..
എടാ ഭൈരവാ രാജശേഖരൻ നമ്മുടെ അരികിലേക്ക് വരുന്നുണ്ട് നീ ഒന്ന് അവന്റെ മുന്നിൽ ചിരിച്ചു നിന്നെ.. ഇപ്പോൾ അവനൊന്നും അറിയേണ്ട മനസ്സിലായല്ലോ..
ഹ്മ്മ്മ്മ് വലിഞ്ഞു മുറുകിയ മുഖത്തോടെ ഭൈരവൻ രാജശേഖരനെ നോക്കിക്കൊണ്ട് ദേവരാജനോട് മൂളി
എടാ ഭൈരവ… ദേവാ… ഞാൻ ഇറങ്ങട്ടെ രാജശേഖരൻ രണ്ടുപേരെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
അവർ രണ്ടുപേരും തെളിച്ചം ഇല്ലാത്ത ഒരു പുഞ്ചിരി രാജശേഖരന് കൈമാറി
രണ്ടുപേരെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് രണ്ടടി നടന്ന രാജശേഖരൻ പിന്തിരിഞ്ഞു നിന്ന് അവരോട് പറഞ്ഞു..
എടാ അത് പിന്നെ ഞാൻ എനിക്കൊരു കാര്യം പറയാനുണ്ട്
എന്നോട് ക്ഷമിക്കണം ഞാൻ ഇതിനു മുന്നേ നിങ്ങളോട് അത് പറയാഞ്ഞതിൽ എന്നോട് ദേഷ്യം ഒന്നും കാണിക്കരുത്..
അത് പിന്നെ ഞാനും ലളിതയും തമ്മിൽ പ്രണയത്തിലാണ്..
അത് കേട്ടതും ഭൈരവൻ തന്റെ കൈമുഷ്ട്ടി ചുരുട്ടിപ്പിടിച്ച് ദേഷ്യം കടിച്ചമർത്തി ദേവരാജന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു..
രണ്ടുപേരും ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടതും രാജശേഖരൻ അവരോടായി പറഞ്ഞു..
എന്നോട് ക്ഷമിക്ക് ഞാൻ അപ്പോഴത്തെ സാഹചര്യത്തിൽ നിനക്ക് അറിയാലോ എന്റെ കോവിലകത്തെങ്ങാനും അറിഞ്ഞാൽ അച്ഛൻ തമ്പുരാൻ എന്റെ പഠിപ്പ് മുടക്കും അതുകൊണ്ട ഞാങ്ങൾ പിന്നെ ഇത് രഹസ്യമായി വച്ചത്..
താൻ അത്രയും പറഞ്ഞിട്ടും അവർ രണ്ടുപേരും ഒന്നും തന്നോട് സംസാരിക്കുന്നില്ല എന്ന് കണ്ടതും രാജശേഖരന് സങ്കടമായി..
അത് സാരമില്ല ശേഖരാ ഞങ്ങൾക്കറിയാം നിന്റെ അവസ്ഥ.. ഏതായാലും ഇപ്പോഴെങ്കിലും നീ പറയാൻ മനസ്സ് കാണിച്ചല്ലോ സന്തോഷം..
അപ്പോൾ എങ്ങനെയാ നീ ലളിതയെ കാണുക ഭൈരവൻ കണ്ണുകൾ കുറുക്കിക്കൊണ്ട് അവനോട് ചോദിച്ചു.
അതൊന്നും ഞാൻ തീരുമാനിച്ചിട്ടില്ല എന്തായാലും ഞാൻ കോവിലകത്തേക്ക് പോകട്ടെ പിന്നെ ഇവിടെ എന്തെങ്കിലും കാര്യങ്ങൾ നടന്നാൽ നിങ്ങൾ എന്നെ അറിയിക്കണം ഏതുവിധേനയും..
അതോർത്ത് നീ ഭയപ്പെടേണ്ട അത് ഞങ്ങൾ ഉണ്ടല്ലോ ഇവിടെ.. ലളിതയ്ക്ക് വല്ല വിവാഹാലോചനയും വരികയാണെങ്കിൽ തീർച്ചയായും ഞങ്ങൾ നിന്നെ അറിയിക്കുന്നതായിരിക്കും..
ഹ്മ്മ്മ്. അതുമതി ആ ഒരു ഉറപ്പു മതി..
ഇത്രയും പറഞ്ഞു രാജശേഖരൻ രണ്ടുപേരെയും കെട്ടിപ്പുണർന്നു എന്നാൽ ഈ സമയം ദേവരാജന്റെയും ഭൈരവന്റെയും മുഖത്ത് ഒരു പുച്ഛചിരിയാണ് വിടർന്നത്..
മാസങ്ങൾ കടന്നുപോയി യാതൊരു പ്രശ്നവുമില്ലാതെ ലളിതയും രാജശേഖരനും മൗനമായി പ്രണയിച്ചു…
ഇതിനിടയിൽ ഭൈരവൻ എങ്ങനെ രാജശേഖരനും ആയി ലളിതയെ പിരിക്കാo എന്നുള്ള തന്ത്രങ്ങൾ മെനഞ്ഞെടുക്കുവാൻ പദ്ധതികൾ മനസ്സിൽ നടത്തിക്കൊണ്ടേയിരുന്നു …
ആ ഇടയിലാണ് ഭൈരവന്റെ അച്ഛൻ നാഗേശ്വരൻ അവനോട് കൃഷ്ണപുരം കൊട്ടാരത്തിലെ കിരീടത്തെ കുറിച്ച് പറയുന്നത്.. അത് കിട്ടണമെങ്കിൽ ലളിതയെ താൻ വിവാഹം കഴിക്കണമെന്ന് അച്ഛൻ പറഞ്ഞതും അവന്റെ കണ്ണുകൾ ഒന്നു വിടർന്നു..
ഞാൻ വിചാരിച്ചത് തന്നെയാണ് തന്റെ അച്ഛൻ തന്നോട് പറഞ്ഞെതെന്നോർത്ത് അവന്റെ മനസ്സ് സന്തോഷംകൊണ്ടു തുടികൊട്ടി ഈ സമയം..
അതിനിടയിൽ നാഗേശ്വരൻ ഭൈരവനെ താന്ത്രിക കർമ്മങ്ങൾ പരിശീലിപ്പിക്കാൻ തുടങ്ങിയിരുന്നു..
അതിന്റെ ഭാഗമായി ഇരുട്ടറയിൽ ദിവസങ്ങളോളം ധ്യാനത്തിൽ ഇരിക്കുവാൻ നാഗേശ്വർ തന്റെ മകനോട് കൽപ്പിച്ചു…
ഏകദേശം രണ്ട് ആഴ്ചത്തെ കഠിനതപസ്സിനു ശേഷം പുറത്തിറങ്ങിയ ഭൈരവൻ കേൾക്കുന്നത് കൃഷ്ണപുരം കൊട്ടാരത്തിലേക്ക് കിരീടം കൈക്കൽ ആക്കുവാൻ പോയ തന്റെ അച്ഛൻ നാഗേശ്വർ നിലവറയിൽ നിന്ന് പുറത്തേക്ക് വന്നില്ല എന്നാണ്..
അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചുവോ എന്നറിയാതെ ഭൈരവൻ കിടന്നു അലറി കരഞ്ഞു.. അത്രയും കാലം ലളിതയോട് പ്രണയം ആയിരുന്നെങ്കിൽ അതുമുതൽ ഭൈരവന് അവളോട് തീർത്താൽ തീരാത്ത പകയായി ഒപ്പം ആ കൃഷ്ണപുരം കൊട്ടാരത്തിൽ ഉള്ളവരോടും…
തന്റെ അച്ഛനെ കാണാതായത് കൂടി ഭൈരവൻ ആകെ വല്ലാത്തൊരു അവസ്ഥയിലായി പോയിരുന്നു.. ആരോടും സംസാരിക്കാതെ എപ്പോഴും തറവാടിന്റെ ഉള്ളിലെ ഏതെങ്കിലും ഒരു ഇരുട്ട് മുറിയിലായിരുന്നു പിന്നീട് ഭൈരവന്റെ വാസം.
ഒരു ദിവസം ദേവരാജൻ ഓടിക്കിതച്ചു ഭൈരവന്റെ അടുക്കലേക്ക് വന്നു.
ഹ്മ്മ്മ്മ് എന്താ ദേവാ നിന്റെ മുഖത്ത് ഒരു പരിഭ്രമം ഭൈരവൻ അല്പം ഗൗരവത്തോടെ അയാളോട് ചോദിച്ചു..
അത് പിന്നെ കൃഷ്ണപുരത്തെ ലളിതകുമാരി ഇല്ലേ
ഹാ എന്താ ലളിതയ്ക്ക് കണ്ണുകൾ കുറുക്കിക്കൊണ്ട് ഭൈരവൻ അയാളെ തന്നെ നോക്കി നിന്നു.
അത് പിന്നെ ലളിത ആരുടെയോ കൂടെ ഒളിച്ചോടി പോയി എന്ന്… മിക്കവാറും അത് ആ രാജശേഖരന്റെ കൂടെ തന്നെയായിരിക്കും..
അവളുടെ വിവാഹം ഉറപ്പിച്ചിരുന്നു പോലും എന്താ ഭൈരവ നീ ഇതൊന്നും അറിഞ്ഞില്ലേ.. ഞാനൊന്ന് അമ്മാത്തു പോയി വരുമ്പോഴേക്കും ഇവിടെ എന്തൊക്കെയാണ് സംഭവിച്ചത്..
ഒരു നിമിഷം ദേവരാജൻ പറഞ്ഞ വാക്കുകളിൽ തന്നെ കുടുങ്ങിയിരുന്നു പോയി ഭൈരവൻ.
ഞാനിത് വിശ്വസിക്കില്ല എന്റെ ലളിത അവൾ എന്റെ കയ്യിൽ നിന്നും അകന്നു പോയെന്നോ.. അപ്പോൾ എന്റെ കിരീടം എന്റെ സ്വപ്നങ്ങൾ എന്റെ ലളിത.. ആാാാ!!!
തന്റെ സ്വപ്നങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് ചീട്ടു കൊട്ടാരം പോലെ തകർന്നത് ആലോചിച്ചതും ദേഷ്യം നിയന്ത്രിക്കുവാൻ കഴിഞ്ഞില്ല ഭൈരവന് അയാൾ ആർത്തു കരഞ്ഞു പോയി ഒരു ഭ്രാന്തനെപ്പോലെ..
പിന്നീട് എന്ത് സംഭവിച്ചു ദേവരാജൻ മാമേ
വിഘർണ്ണൻ അത്യാകാംക്ഷയോടെ ദേവരാജനോട് ചോദിച്ചു
പറയാം!
പിന്നീട് ഭൈരവൻ ആകെ മാറി എന്റെ അച്ഛനിലൂടെ അവൻ കൂടുതൽ മന്ത്രങ്ങൾ സായുക്തമാക്കി,. അതിനുശേഷം എന്റെ അച്ഛന്റെ നിർബന്ധപ്രകാരമാണ് അവൻ നിന്റെ അമ്മ സാവിത്രിയെ വിവാഹം കഴിച്ചത്,
സത്യത്തിൽ സാവിത്രിയേ വിവാഹം കഴിച്ചതിനുശേഷം അവൻ ലളിതയെ കുറിച്ച് പിന്നീട് സംസാരിച്ചതേയില്ല…
വർഷങ്ങൾ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു …
ഇതിനിടയിൽ ഞാനും കരുതി അവൻ ലളിതയെ മറന്നു കാണും എന്ന് എന്നാൽ ഒരു ദിവസം ഒരു തീർത്ഥയാത്ര കഴിഞ്ഞ് മടങ്ങിവരുന്ന ഞങ്ങൾ കണ്ടു കാറിൽ വച്ച് ലളിതയെയും രാജശേഖരനെയും ഒപ്പം അവരുടെ കയ്യിലുള്ള ഒരു കൈക്കുഞ്ഞിനെയും ..
ഒന്ന് ഞെട്ടി കൊണ്ട് ഞാൻ ഭൈരവനെ നോക്കി..
ഭൈരവന്റെ കണ്ണിൽ കണ്ട ലളിതയെ കാണുമ്പോൾ ഉള്ള തിളക്കം എനിക്ക് വീണ്ടും അന്ന് അവന്റെ കണ്ണിൽ കാണുവാൻ സാധിച്ചു…
രാജശേഖരനോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്ന ലളിതയിൽ തന്നെയായിരുന്നു ഭൈരവന്റെ ദൃഷ്ടി..
എനിക്ക് എന്തുകൊണ്ടൊ തന്റെ മനസ്സിലുള്ള ചോദ്യം അവനോട് ചോദിക്കാതെ ഇരിക്കാൻ സാധിച്ചില്ല..
എന്താ ഭൈരവ ഉദ്ദേശം..
ദുരുദ്ദേശം തന്നെ ഭൈരവൻ കണ്ണ് കുറുക്കിക്കൊണ്ട് ഒരു വക്രച്ചരിയോടെ ദേവരാജനോട് പറഞ്ഞു..
രാജശേഖരൻ സഞ്ചരിച്ചിരുന്ന കാറിന്റെ നമ്പർ നോട്ട് ചെയ്തു തന്റെ മുന്നിൽ നിന്നുമാണ് ഭൈരവൻ ആരെയോ വിളിച്ചത്.
നോക്കുമ്പോൾ ഞങ്ങളുടെ വലംകൈയായി നിൽക്കുന്ന മുരുകനെയാണ് അവൻ വിളിച്ചത് ലളിതയും രാജശേഖരനെയും ഒപ്പമാ കുഞ്ഞിനെയും കൊല്ലുവാൻ വേണ്ടി.. സത്യത്തിൽ ഭൈരവന്റെ വാക്കുകൾ കേട്ട് ഞാൻ പോലും പകച്ചു പോയി. കാരണം ലളിതയെ അവൻ അത്രമാത്രം പ്രണയിക്കുന്നുണ്ടായിരുന്നു എന്നിട്ട് എന്തിനുവേണ്ടിയാണ് അവനിപ്പോൾ അവളെ കൊല്ലുവാൻ ഒരുങ്ങുന്നത് എന്ന് മാത്രം എനിക്ക് മനസ്സിലായില്ല..
എന്റെ മനസ്സിലുള്ള ആ ചോദ്യം ഞാൻ അവനോട് ചോദിക്കാതെ ഇരിക്കുകയും ചെയ്തില്ല പക്ഷേ അവന്റെ മറുപടി അതാണ് എന്നെ അതിശയിപ്പിച്ചത്..
ദേവാ എനിക്ക് കിട്ടാത്ത ഒന്നും മറ്റൊരാൾക്കും ലഭിക്കുവാൻ ഞാൻ സമ്മതിക്കില്ല.. ലളിത അവൾക്ക് എന്നെ പ്രണയിച്ചാൽ പോരായിരുന്നോ എന്തിനാ അവൾ രാജശേഖരനെ പ്രണയിച്ചത് അതുകൊണ്ടല്ലേ അവൾക്ക് പടുമരണം ഇപ്പോൾ ലഭിച്ചത് പോലും അത് മാത്രമോ തെറ്റ് ചെയ്തിരിക്കുന്നു എന്റെ ലളിത കാരണം എന്റെ പ്രണയത്തോടെയുള്ള നോട്ടം അവൾ കണ്ടില്ല എന്ന് പറഞ്ഞാൽ.. ഇല്ല അവന്റെ കൂടെ അവളും ആ കുഞ്ഞും ആരും വേണ്ട എന്തായാലും ഒരു പുനർജന്മം ഞാൻ എടുക്കും അന്ന് അവൾ എന്റെ ഭാര്യയായി എന്റെ കൂടെ ഉണ്ടാകും..
ഒരു ഭ്രാന്തമായ ആവേശത്തോടെ ഭൈരവൻ തന്നോട് അങ്ങനെ പറഞ്ഞതും എനിക്ക് അവനോട് ഒന്നും പറയുവാനോ ചോദിക്കുവാനോ തോന്നിയില്ല അധികം വൈകാതെ തന്നെ മുരുകൻ ഏറ്റെടുത്ത പണി ഗംഭീരമായി തീർത്തു എന്നുകൂടി അറിഞ്ഞതും പിന്നീട് ലളിത എന്ന അധ്യായം ഞങ്ങൾ അവിടെ അടച്ചു..,
പക്ഷേ ഇതിപ്പോൾ ഇതെങ്ങനെ മരിച്ചവരെങ്ങനെ തിരിച്ചുവന്നു എനിക്ക് അതാണ് മനസ്സിലാകാത്തത്.. ദേവരാജൻ വികർണനെ നോക്കിക്കൊണ്ട് ചോദിച്ചു
അതൊന്നും എനിക്കറിയില്ല മാമെ എന്തായാലും അധികം വൈകിപ്പിക്കാതെ മിത്രയെ ഞാൻ തൃക്കോട്ട് കോവിലകത്തു നിന്നും അധികം വൈകാതെ പൊക്കും… മനസ്സിൽ എന്തോ ഉറപ്പിച്ച് എന്നപോലെ വികർണ്ണൻ ദേവരാജനോട് പറഞ്ഞു..
പിന്നീട് വികർണ്ണന് കാളിയാർ മഠത്തിൽ നിൽക്കുവാൻ തോന്നിയില്ല തന്റെ അച്ഛനെ കാണാതെ തന്നെ അവൻ തിരിച്ചി ത്രിക്കോട്ട് കോവിലകത്തേക്ക് തന്നെ മടങ്ങി പോന്നു..
അമ്മേ വിവാഹം നടക്കുവാൻ ഇനി രണ്ട് ദിവസമേ ഉള്ളൂ.. ഭയമാകുന്നു അച്ഛനല്ലേ പറഞ്ഞത് ഈ വിവാഹം മുടക്കാനുള്ള എന്തെങ്കിലും വഴി കണ്ടെത്തും എന്ന് എന്നിട്ട് എന്താ ഇത്രയും ദിവസമായിട്ട് ഒന്നും ചെയ്യാത്തത്.. കല്യാണി ദേഷ്യം കൊണ്ട് വിറച്ച് ശ്രീദേവിയോട് ചോദിച്ചു..
അത് അത് പിന്നെ മോളെ നീ ഭയപ്പെടേണ്ട നമ്മുടെ അച്ഛനല്ലേ ആള് എന്തെങ്കിലും മനസ്സിൽ കരുതി വെച്ചിട്ടുണ്ടാകും.. ശ്രീദേവി തന്റെ മകൾ കല്യാണിയേ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു..
മറ്റന്നാൾ ഉള്ള വിവാഹത്തെക്കുറിച്ച് ആലോചിച്ചു കോവിലകത്തെ പലരുടെയും ഉറക്കം നശിച്ച രാത്രിയായിരുന്നു അത്..
കല്യാണിയും അശ്വതിയും ശ്രീദേവിയും സുദേവനും വൈഭവും വികർണ്ണനും എങ്ങനെ ഈ വിവാഹം മുടക്കാം എന്ന ആലോചനയിൽ ആ രാത്രി തള്ളിനീക്കി..
രാവിലെ കുടുംബാംഗങ്ങൾ എല്ലാവരും ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു വികർണ്ണനും ഉണ്ട് അവരോടൊപ്പം..
വികർണ്ണന്റെ നോട്ടം മിത്രയിൽ ചെന്നെത്തുന്നത് കാണും തോറും തന്റെ ദേഷ്യം അടക്കുവാൻ സാധിക്കുന്നില്ലായിരുന്നു രുദ്രനു ..
അവൻ കൈ മുഷ്ടി ചുരുട്ടി പേടിച്ച് തന്റെ ദേഷ്യം നിയന്ത്രിച്ചുകൊണ്ട് വികർണനെ തന്നെ നോക്കി ഇരുന്നു..
ഈ സമയമാണ് കാര്യസ്ഥൻ രാഘവൻ ഓടി കിതച്ചുകൊണ്ട് ഹാളിലേക്ക് വന്നത്..
തമ്പുരാനേ!!!!
എല്ലാവരും ഞെട്ടിക്കൊണ്ടൊ രാഘവനെ നോക്കി അയാളുടെ പേടിച്ച് വിയർത്തു നിൽക്കുന്ന മുഖഭാവം കണ്ടതും കാര്യം അത്ര പന്തിയല്ല എന്ന് എല്ലാവർക്കും തോന്നി.
എന്താ രാഘവ എന്താ നിന്റെ മുഖം എല്ലാം വല്ലാതെ..
ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന എല്ലാവരും ഇടിവെട്ടേറ്റത് പോലെ ഞെട്ടിക്കൊണ്ട് എഴുന്നേറ്റുനിന്നു..
എന്താ!!!!!!
തുടരും…
