പായസം എന്ന് വെച്ചാൽ ഇതാണ്. എന്റമ്മോ ഈ പായസത്തിന്റെ രുചി പറഞ്ഞറീക്കാൻ പറ്റില്ല.

പായസം കുടിക്കാൻ ആരാ കൊതിക്കാത്തത് അല്ലെ. എന്നാൽ പല വേറെയ്റ്റി പായസങ്ങളും നാം കുടിച്ചിട്ടുണ്ടാകും. എന്നാൽ ഇന്ന് നമുക്ക് ക്യാരറ്റും റവയും കൊണ്ട് ഒരു ടേസ്റ്റി പായസം ഉണ്ടാക്കിയാലോ. അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ശേഷം നെയ്യിലേക്ക് കുറച്ചു നട്ട്സും കിസ്മിസും ചേർത്ത് വറുക്കുക. ഒരു ഗോൾഡൻ കളർ ആയി വരുമ്പോൾ നെയ്യിൽ നിന്നും കോരി മാറ്റുക. ശേഷം ബാക്കിയുള്ള നെയ്യിലേക്ക് രണ്ട് ടേബിൾ സ്പൂൺ റവ ചേർത്ത് ഇളക്കുക.

ഇനി റവ ഒരു യെല്ലോ കളർ ആയി വന്നാൽ ഒരു കപ്പ് ഗ്രേറ്റ് ചെയ്ത ക്യാരറ്റ് ചേർത്ത് കൊടുക്കുക. ശേഷം റവയും ക്യാരറ്റും കൂടി രണ്ട് മിനിറ്റോളം ലോ ഫ്ളൈമിലിട്ടു വഴറ്റുക. ശേഷം വാടി വന്ന മിക്സിലേക്ക് അഞ്ചു ടേബിൾ സ്പൂൺ ഷുഗർ ആഡ് ചെയ്യുക. എന്നിട്ട് പഞ്ചസാര മേൽറ്റായി വരുന്നത് വരെ നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ക്യാരറ്റിനെ പഞ്ചസാരയിൽ ഇളക്കി വേവിക്കുക. ശേഷം വെന്തു വന്ന ക്യാരറ്റിലേക്ക് അര ലിറ്റർ തിളപ്പിച്ചാറിയ പാൽ ചേർത്ത് ഇളക്കി യോജിപ്പിക്കുക.

ശേഷം പാലിനെ മീഡിയം ഫ്ളൈമിലിട്ടു വേവിച്ചു കുറുക്കി എടുക്കുക. ഇനി ഈ മിക്സിലേക്ക് രണ്ട് ഏലക്ക പൊടിച്ചതും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു ടീസ്പൂൺ നെയ്യും നേരത്തെ നെയ്യിൽ വറുത്തെടുത്ത നട്ട്സും കിസ്സ്മിസ്സും ചേർത്ത് ഇളക്കുക. ശേഷം പാകത്തിന് പായസം കുറുകി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ റവയും ക്യാരറ്റും കൊണ്ടുള്ള പായസം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ പായസം തീർച്ചയായും തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page