രുദ്രാക്ഷം 64

*രുദ്രാക്ഷം 64*
കഴിഞ്ഞോമോനെ രുദ്ര ആ നശിച്ചവൻ എന്റെ മോളെ കൊന്ന ഭൈരവന്റെ ജഡം നമ്മുടെ തറവാട്ടിൽ നിന്നും പുറത്തേക്ക് എത്തിച്ചോ?

വല്ലാത്തൊരു ഭാവത്തോടെ ലളിത രുദ്രനോട് ചോദിച്ചു..

ഉവ്വ്‌ ചെറിയമ്മേ …

ഹ്മ്മ്മ് നീ… നീ പറഞ്ഞതുകൊണ്ട് മാത്രമാണ് ഞാൻ പോലീസിൽ കീഴടങ്ങാത്തത് അല്ലെങ്കിൽ അവനെ പോലത്തെ ഒരു നികൃഷ്ട ജന്മത്തെ കൊല്ലുവാൻ സാധിച്ചതിൽ എനിക്ക് സന്തോഷം മാത്രമേയുള്ളൂ.. എന്റെ മോളെ….. ലളിതയുടെ കണ്ടം സങ്കടത്താൽ ഒന്ന് ഇടറി..

അപ്പോഴേക്കും രുദ്രൻ വന്ന് അവരെ ചേർത്തുപിടിച്ചു ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു..

കഴിഞ്ഞത് കഴിഞ്ഞു ചെറിയമ്മേ അതിനെക്കുറിച്ച് ആലോചിക്കേണ്ട ചെറിയമ്മ അല്ലല്ലോ അല്ലെങ്കിലും ഒന്നിനും കാരണക്കാരി എല്ലാ അയാൾ തന്നെ വരുത്തി വെച്ചതല്ലേ..

ഏതായാലും അല്പസമയം  ചെറിയമ്മ ഒന്നു കിടന്നുറങ്ങു എല്ലാം ഒരു സ്വപ്നമായി മറന്നു കളഞ്ഞേക്കു..

അവയെ നോക്കി അത്രയും സ്നേഹത്തോടെ പറഞ്ഞ് രുദ്രൻ പിന്തിരിഞ്ഞ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങാൻ പോയതും ലളിത അവനെ പിറകിൽ നിന്നും വിളിച്ചു..

മോനെ രുദ്ര.

ലളിതയുടെ ഭയത്തോടെയുള്ള വിളി കേട്ടതും രുദ്രൻ സംശയത്താൽ നെറ്റി ചുളിച്ചുകൊണ്ട് തിരിഞ്ഞുനോക്കി…

എന്തുപറ്റി ചെറിയമ്മേ..

അത് പിന്നെ ആ വികർണൻ ഭൈരവന്റെ മകൻ അവൻ നിസ്സാരക്കാരനല്ല എന്ന് നേരത്തെ തന്നെ എനിക്ക് മനസ്സിലായതാണ് ഒന്നുമില്ലെങ്കിലും ആ രാക്ഷസന്റെ പുത്രൻ അല്ലേ.. സൂക്ഷിക്കണം നീയും അതുപോലെ മിത്ര മോളും… എനിക്ക് എന്റെ സ്വന്തo കുഞ്ഞിനെ നഷ്ടപ്പെട്ടതാണ് ഇപ്പോൾ ആ  സ്ഥാനത്ത് മിത്ര മോളാണ് അവളെ കൂടി നഷ്ടപ്പെട്ടാൽ….

ഒരു ഭയത്തോടെ ലളിത രുദ്രനെ നോക്കി..

അവരുടെ കണ്ണിൽ തെളിഞ്ഞു കാണുന്ന ഭയത്തെ നോക്കിക്കൊണ്ട് രുദ്രൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു..

ചെറിയമ്മ ഭയപ്പെടേണ്ട എന്നെ മറികടന്നാൽ മാത്രമേ വികർണ്ണന് മിത്രയിൽ എത്തുവാൻ സാധിക്കുകയുള്ളൂ എന്നെ മറികടക്കുന്നതും മരണത്തെ പുൽകുന്നതും  ഒരുപോലെയാണ്…

അവന്റെ ദൃഢമായ വാക്കുകൾ കേട്ടതും അത്രയും നേരം ഭയത്തോടെ നിന്ന ലളിതയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..

അതെ സാക്ഷാൽ രുദ്ര ദേവൻ കാലഭൈരവൻ ആണ് എന്റെ മകൻ രുദ്രൻ അവനെ  വെട്ടിമാറ്റി മിത്രയുടെ അടുത്തെത്തുക എന്നുള്ളത് ദുഷ്കരം ആയിട്ടുള്ള കാര്യമാണെന്ന് ലളിത ആ സമയം പുഞ്ചിരിയോടെ ഓർത്തെടുത്തു…

പുറത്തേക്കിറങ്ങി രുദ്രൻ അവന്റെ മുറിയിലേക്ക് പോകുമ്പോൾ കണ്ടു വാതിലിന്റെ പിറകിലായി ഒളിഞ്ഞുനിൽക്കുന്ന മിത്രയെ..

അവൻ നാല് പാടും ഒന്നു നോക്കി.. ചുറ്റും ആരുമില്ല എന്ന് ഉറപ്പുവരുത്തി കൊണ്ട് രുദ്രൻ പതിയെ മിത്രയുടെ കയ്യിൽ പിടിച്ചു ഒരൊറ്റ വലിയായിരുന്നു..

പെട്ടെന്നുള്ള അവന്റെ പ്രവർത്തിയിൽ ഞെട്ടിക്കൊണ്ടു മിത്ര അവന്റെ നെഞ്ചിൽ കൈകൾ വച്ച് രുദ്രനെ തന്നെ നോക്കി നിന്നു..

മിത്ര എന്തൊ  രുദ്രനോട് പറയാൻ വന്നെങ്കിലും അതിനു മുന്നേ അവളുടെ നഗ്നമായി  ഇടുപ്പിൽ കൈകൾ ചേർത്ത് അവളെ എടുത്തുയർത്തി അവൻ ആരും അധികം ഉപയോഗിക്കാത്ത ഒരു പഴയ മുറിയിലേക്ക് കയറി കതക് ചേർത്ത്അടച്ചു കൊണ്ടു അവളോടായി ചോദിച്ചു…

ഹ്മ്മ്മ്മ് എന്താ ഇവിടെ പതുങ്ങി നിൽക്കുന്നത്?

രുദ്രൻ കണ്ണുകളിൽ  കുസൃതി ഒളിപ്പിച്ച് ചുണ്ടിൽ ഗൗരവം വരുത്തി മിത്രയോട് ചോദിച്ചു..

അത്.. അത് പിന്നെ ഞാൻ.. സത്യത്തിൽ രുദ്രനെ കണ്ടതും മിത്രയ്ക്ക് അവനോടൊന്നും പറയുവാൻ കഴിയുന്നില്ലായിരുന്നു.

മിത്രയുടെ മുഖത്ത് വിയർപ്പ് കണങ്ങൾ പൊടിഞ്ഞു ആകെ വല്ലാത്തൊരു പരിഭ്രമത്തോടെ നിൽക്കുന്നവളെ കണ്ട് രുദ്രൻ കണ്ണിമ ചിമ്മാതെ അവളെത്തന്നെ നോക്കി നിന്നു..

ഞാൻ… ഞാൻ പോട്ടെ?..

രുദ്രന്റെ തീക്ഷ്ണതയേറിയ കണ്ണുകളിലെ നോട്ടം തനിക്ക് ഇനിയും താങ്ങാൻ സാധിക്കില്ല എന്ന് തോന്നിയ മിത്ര വേഗം ആ മുറിയിൽ നിന്നും ഇറങ്ങിപ്പോകാൻ ഒരുങ്ങിയത് അതിനു മുന്നേ തന്നെ  രുദ്രൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു അവളെ അവനിലേക്ക് ചേർത്ത് നിർത്തി ആ ചുണ്ടുകളെ കവർന്നിരുന്നു…

അവളുടെ കഴുത്തിലെ ഓരോ അണുവിനെയും അവൻ ചുംബിച്ചു. പിന്നെ നാവിനാൽ നുണഞ്ഞു.. കഴുത്തിലെ വിയർപ്പ്ത്തുള്ളികൾ എല്ലാം അവൻ നുണഞ്ഞിറക്കി. കഴുത്തിൽ നിന്നും ചുണ്ടുകൾ ഇരച്ചു ഇറങ്ങി അവളുടെ കാതിലായി ഒന്ന് കടിച്ചു വിട്ട് അവളുടെ ചുവന്നു വിറക്കുന്ന  ചുണ്ടുകളെ വീണ്ടും നുണഞ്ഞു.

അവളുടെ ഓരോ ഇതളുകളെയും അവൻ മാറി മാറി നുണഞ്ഞു. ഇടയ്ക്ക് എപ്പോഴോ അവളുടെ ചുണ്ടുകളും ചലിച്ചു തുടങ്ങി. അത് അവനിൽ ആവേശം നിറച്ചു. ഇരുവരുടെയും ചുണ്ടുകൾ പരസ്പരം ഉമിനീരിനാൽ കുതിർന്നു. ചുണ്ടുകൾ കടന്ന് നാവിലേക്ക് ചേക്കേറി. അവളുടെ നാവിലെ ഉമിനീരിനെ അവൻ തന്റെ നാവുകളാൽ വലിച്ചു എടുത്തു. പരസ്പരം നാവുകൾ തമ്മിൽ കെട്ട് പിണഞ്ഞു.

വായിൽ ചോരച്ചുവ അറിഞ്ഞതും അവൻ അവളിൽ നിന്നും അടർന്നു മാറി. അവന്റെ ചുണ്ടുകൾ കഴുത്തിലൂടെ ഇഴഞ്ഞ് മാറിലേക്ക് അമർന്നു..

മം….

ഒന്ന് കുറുകി കൊണ്ട് മിത്ര അവന്റെ തലമുടിയിൽ അമർത്തിപ്പിടിച്ചു. അവന്റെ ചുണ്ടുകൾ അവളുടെ ദാവാണിയുടെ പുറത്തൂടെ അവളുടെ മാറിൻച്ചുഴിയിൽ അമർത്തി ചുംബിച്ചു..

മ്മ്മ്മ്…

രുദ്രന്റെ കൈകൾ മിത്രയുടെ ദാവണിയിൽ മുറുകുന്നത് കണ്ടതും മിത്ര ഞെട്ടി കൊണ്ടൊരു രുദ്രനോട് പറഞ്ഞു…

വേണ്ടാ രുദ്രേട്ടാ..

സത്യത്തിൽ അപ്പോഴാണ് രുദ്രനും സ്വബോധത്തിലേക്ക് വന്നത്..

സോറി മിത്ര കൈവിട്ടുപോയി..

കുസൃതി  ചിരിയാലേ രുദ്രൻ മിത്രയോട് അങ്ങനെ പറഞ്ഞതും അവളും ആകെ നാണം കൊണ്ട് പൂത്തുലഞ്ഞുപോയി പിന്നീട് ഒരു നിമിഷം പോലും അവിടെ നിൽക്കാതെ അവനെ പിടിച്ചു തള്ളി മാറ്റി മുറിയുടെ വാതിൽ തുറന്ന് ഇറങ്ങി ഓടി  അവൾ ..

മിത്ര പോകുന്നത് നറുപുഞ്ചിരിയാലേ  രുദ്രൻ നോക്കി നിന്നു…

എടാ രുദ്ര സത്യം പറ എങ്ങനെയാടാ ഭൈരവൻ മരിച്ചത്?

സൂരജ് രുദ്രന്റെ മുറിയിലേക്ക് ഇടിച്ചു കയറി വന്ന് വാതിൽ അടച്ചുകൊണ്ട്  അവനോട് ഗൗരവത്തിൽ ചോദിച്ചു..

അതിന് രുദ്രൻ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് സൂരജിനോട് പറഞ്ഞു..

നമുക്കൊന്ന് പുറത്ത് പോയാലോ എവിടെയെങ്കിലും ഒന്നു ഇരുന്നു സംസാരികാം… അതായിരിക്കും നല്ലത്..

രുദ്രൻ അങ്ങനെ പറഞ്ഞതും സൂരജ് ഒന്ന് ആലോചിച്ചുകൊണ്ട് പറഞ്ഞു..

ഹ്മ്മ്മ്മ് ok…

കടൽത്തീരത്ത് സൂരജ് രുദ്രന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു… ഭൈരവൻ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് അറിയുവാനുള്ള എല്ലാ ആകാംക്ഷയും സൂരജിന്റെ മുഖത്ത് അപ്പോൾ കാണാൻ ഉണ്ടായിരുന്നു…

തുടരും..

Leave a Reply

You cannot copy content of this page