ചോറിനൊപ്പം ഈ പച്ചടി കൂടി ഉണ്ടെങ്കിൽ രുചി പറഞ്ഞറീക്കാൻ കഴിയില്ല

സദ്യയിലെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിഭവമാണ് പച്ചടി. നല്ല ടേസ്റ്റി ആയിട്ടുള്ള പച്ചടി വെള്ളരിക്ക കൊണ്ട് നമുക്ക് തയ്യാറാക്കാൻ കഴിയും.
അപ്പോൾ നമുക്ക് നോക്കാം സദ്യ സ്പെഷ്യൽ പച്ചടി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. അതിനായി രണ്ടുകപ്പ് വെള്ളരിക്കാ ചെറിയ
പീസുകളായി മുറിച്ചെടുക്കുക. എന്നിട്ട് ഒരു പാനിലേക്ക് മാറ്റുക.
ശേഷം അതിനൊപ്പം ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞതും, ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും, കാൽ കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി അടച്ചു വച്ച് 5 മിനിട്ടോളം മീഡിയം ഫ്ലൈമിൽ വെച്ച് വെള്ളരിക്ക വേവിക്കുക.

ഇനി പച്ചടിക്ക് വേണ്ടിയിട്ടുള്ള അരപ്പ് തയ്യാറാക്കാനായി മുക്കാൽ കപ്പ് തേങ്ങ ചിരകിയത് ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം അരടീസ്പൂൺ ചെറിയ ജീരകവും, 2 പച്ചമുളക് ചെറുതായി മുറിച്ചതും, രണ്ടു ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് കാൽ കപ്പ് വെള്ളവും ചേർത്ത് പേസ്റ്റ് പോലെ അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത തേങ്ങയിലേക്ക് അര ടീസ്പൂൺ കടുകും ചേർത്ത് ഒന്നുംകൂടി അരച്ചെടുക്കുക. ശേഷം വെന്തുവന്ന വെള്ളരിക്കയിലേക്ക് അരച്ചു വെച്ചിട്ടുള്ള തേങ്ങയുടെ പേസ്റ്റ് ചേർത്തിളക്കുക. എന്നിട്ട് കാൽ കപ്പ് വെള്ളവും ചേർത്ത് ഇളക്കി കൊടുക്കുക.

എന്നിട്ട് പാകത്തിനുള്ള ഉപ്പും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് തിളച്ചുവരുമ്പോൾ തൈര് ഒരു കപ്പ് നല്ലപോലെ അടിച്ചെടുത്ത ശേഷം പച്ചടിയിലേക്ക് ചേർത്തു കൊടുക്കുക. ലോ ഫ്ളൈമിലിട്ട് വേണം തൈര് ചേർത്ത് കൊടുക്കാൻ. ശേഷം ഒന്ന് ചൂടാവാനായി വെക്കുക. ശേഷം
ചൂടായി വന്ന പച്ചടിയെ ഫ്ളയിം ഓഫ് ചെയ്തു മാറ്റി വെക്കുക. ഇനി മറ്റൊരു ചട്ടിയിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.
ശേഷം വെളിച്ചെണ്ണ ചൂടായി വരുമ്പോൾ രണ്ട് ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.

കടുക് പൊട്ടി വരുമ്പോൾ ഒരു ചെറിയ ഉള്ളി പൊടിയായി അരിഞ്ഞതും,
രണ്ട് വറ്റൽമുളക് കീറിയതും, കുറച്ചു കറിവേപ്പിലയും ചേർത്ത് ഒന്ന് മൂപ്പിച്ച ശേഷം കറിയിലേക്ക് ചേർത്തു കൊടുക്കാം. എന്നിട്ട് നല്ലപോലെ ഇളക്കി പച്ചടി സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള വെള്ളരിക്കാ പച്ചടി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഒരു പച്ചടി തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page