രുദ്രാക്ഷം 67

*രുദ്രാക്ഷം 67*
  കാവിലേക്ക് അടുക്കുംതോറും വല്ലാതെ കാറ്റ് ആഞ്ഞു വീശുന്നുണ്ടായിരുന്നു സൂരജിന്റെ ഹൃദയം ക്രമാതീതമായി മിടിക്കുന്നുണ്ടായിരുന്നു എന്തോ ഒരു ആപത്ത് വരാൻ പോകുന്നത് പോലെ…

കാവിലേക്ക് കയറിയ സൂരജ് കാണുന്നത് ബോധമില്ലാതെ കിടക്കുന്ന നന്ദനയെയാണ്..

ഈ സമയം  രുദ്രൻ നാലുപാടും മിത്രയെ തേടുന്നുണ്ടായിരുന്നു..

മോളെ നന്ദൂട്ടി എന്താ സംഭവിച്ചത് കണ്ണുതുറക്ക് മോളെ കണ്ണുതുറക്ക് സൂരജ് കരഞ്ഞുകൊണ്ട് നന്ദനയെ.. വിളിച്ചു..

പെട്ടെന്നാണ് മഴ ആർത്തുലച്ചു പെയ്തത് മഴത്തുള്ളികൾ നന്ദനയുടെ മുഖത്ത് വീണതും അവളുടെ ഇമകൾ പതിയെ ഒന്ന് ഇളകി..

രുദ്രനും നന്ദനയെ തന്നെ നോക്കി നിൽക്കുകയാണ് കണ്ണുകൾ തുറന്ന നന്ദന കരഞ്ഞുകൊണ്ട് സൂരജിനെ നോക്കിക്കൊണ്ട് പറഞ്ഞു..

സൂരജേട്ടാ ആരൊക്കെയോ നമ്മുടെ മിത്രയെ ഇവിടെ നിന്നും പിടിച്ചുക്കൊണ്ടുപോയി ആരാണെന്ന് അറിയില്ല..അവരെ ഞങ്ങൾ എതിർക്കുവാൻ നോക്കിയതും എന്തൊരു പൊടി എന്റെ മുഖത്തേക്ക് മിത്രയുടെ മുഖത്തേക്കും വാരിവിതറി പിന്നെ എനിക്കൊന്നും ഓർമ്മയില്ല മിത്രയെ രക്ഷിക്കണം  രുദ്രേട്ടാ അവൾ അപകടത്തിലാണ്..

കരഞ്ഞുകൊണ്ട് മിത്ര രുദ്രനോടും സൂരജിനോടും പറഞ്ഞു..

ഒന്നുല്ലെടാ ഒന്നുല്ല ഞങ്ങൾ കൊണ്ടുവരും മിത്രയേ മോള് പേടിക്കാതെ അത്രയും പറഞ്ഞു സൂരജ് നന്ദനയെ തന്റെ കൈകളിൽ കോരിയെടുത്തു..

രുദ്ര എന്റെ കുട്ടി..

സൂരജ് വർദ്ധിച്ചു വന്ന ഹൃദയമിടിപ്പോടെ രുദ്രനോട് ചോദിച്ചു..

പേടിക്കേണ്ട സൂരജ് ഇതിന് പിറകിൽ ആരാണെന്ന് എനിക്ക് വ്യക്തമായിട്ട് അറിയാം അവൻ കൊണ്ടുപോയിരിക്കുന്നത് എന്റെ മിത്രയെയാണ്  ഈ രുദ്രദേവ് താലി  ചാർത്തിയ പെണ്ണിനെ നാളത്തെ സൂര്യോദയം വികർണ്ണൻ കാണില്ല…

വലിഞ്ഞു മുറുകിയ മുഖത്തോടെ രുദ്രൻ എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ തറവാട്ട് ലക്ഷ്യമാക്കി നടന്നു.. അവന് പിറകെയായി തന്നെ ധൃതിയിൽ  സൂരജ് നന്ദനയുമായി നടന്നുനീങ്ങി..

ശംഭു നീയും കൂട്ടരും ഇവിടെ തന്നെ കാണണം.മിത്രയെ തട്ടിക്കൊണ്ടു വന്നതുപോലെ ഇനിയുള്ള നിങ്ങളുടെ ഉത്തരവാദിത്വം വികർണ്ണന്റെ പൂജയെ തടസ്സപ്പെടുത്താൻ വരുന്ന ദുഷ്ട ശക്തികളെ ഉന്മൂലനം ചെയ്യുക എന്നതാണ്.. പൂജാ ബംഗം വരുത്താൻ വരുന്നത് ആരായാലും കൊന്നുകളഞ്ഞേക്ക് ദേവരാജൻ ശംഭുവിനോട് ആജ്ഞാപിച്ചു..

ശരി അങ്ങുന്നെ..

മ്മ്മ്മ്….

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ഈ സമയം കാളിയാർ മഠത്തിലെ നിലവിറയ്ക്കുള്ളിൽ…

എവിടെനിന്നോ ഒരു മണിയുടെ ശബ്ദം കേട്ടിട്ടാണ് മിത്ര കണ്ണുകൾ തുറന്നത്.

സ്ഥലകാലബോധം വരുവാൻ അവൾക്ക് അല്പസമയം വേണ്ടിവന്നു..

തലക്കെല്ലാം വല്ലാത്ത ഭാരം പോലെ..  എന്താണ് സംഭവിച്ചത് കാവിൽ വിളക്ക് വെക്കാൻ പോയതല്ലേ ഞാനും നന്ദനയും..

വിളക്ക് വച്ച് തൊഴുത്ത് പിന്തിരിഞ്ഞപ്പോൾ മുഖംമൂടി ധാരികളായ കുറച്ചുപേർ തന്നെ ബലമായി പിടിക്കുവാൻ ഒരുങ്ങിയപ്പോൾ നന്ദന എതിർത്തുവെങ്കിലും പക്ഷേ കൂട്ടത്തിൽ ഒരുവൻ നന്ദനയുടെയും തന്റെയും മുഖത്തേക്ക് എന്തോ ഒരു പൊടി എറിഞ്ഞത് മാത്രമാണ് ഓർമ്മയുള്ളത്..

വീണ്ടും മണിയൊച്ചയുടെ ശബ്ദം കേട്ടതും മിത്ര ഞെട്ടി കൊണ്ട് മുന്നോട്ടേയ്ക്ക് നോക്കിയതും അവൾ പേടികൊണ്ട് വിറങ്ങലിച്ചുപോയി..

🔥വികർണൻ…🔥

ഇടതുകൈയിൽ മണിനാദം ശബ്ദിച്ചുകൊണ്ട് അവൻ പൂജയിൽ മുഴങ്ങിയിരിക്കുകയാണെന്ന് മിത്രയ്ക്ക് മനസ്സിലായി..

ഭയത്താൽ മിത്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…

മിത്ര വികർണ്ണൻ തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടതും പതിയെ എഴുന്നേറ്റ് കൊത്തുപണികളോട് കൂടിയ ആ പഴയ വാതിൽ തുറക്കുവാൻ ഒരു പാഴ് ശ്രമം നടത്തി നോക്കി..

അത് അങ്ങനെയൊന്നും തുറക്കില്ല മിത്രത്തമ്പുരാട്ടി🔥

വികർണ്ണന്റെ ഗാംഭീര്യമാർന്നശബ്ദം ആ മുറിയിൽ പ്രതിധ്വനിച്ചു കേട്ട് കൊണ്ടേയിരുന്നു..

ഭയന്ന് വെട്ടി വിറച്ചു പോയ മിത്ര പതിയെ പിന്തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു..

തന്നെത്തന്നെ പ്രണയ പരവശനായി നോക്കിയിരിക്കുന്ന വികർണനെ..

എന്തുകൊണ്ടൊ തന്റെ ശരീരം ഉഴിഞ്ഞു കൊണ്ടുള്ള വികർണ്ണന്റെ നോട്ടം മിത്രയിൽ അറപ്പും വെറുപ്പും ഉളവാക്കി..

ചെ!!!മുഖം വെട്ടിച്ചുകൊണ്ട് വികർണനെ    നോക്കുവാൻ ഇഷ്ടപ്പെടാതെ മിത്ര കണ്ണുകൾ അടച്ചു നിന്നു..

കണ്ണ് തുറക്ക് മിത്ര🔥

തന്റെ തൊട്ടരികിൽ വികർണൻ നിൽക്കുന്നത് പോലെ തോന്നിയ മിത്ര കണ്ണുകൾ വലിച്ചു തുറന്നതും കണ്ടു ഒരിഞ്ചു വ്യത്യാസത്തിൽ  തന്റെ മുഖത്തേക്ക് മുഖം അടിപ്പിച്ചു നിൽക്കുന്ന വികർണനെ..

തന്റെ തൊട്ടരികിൽ വികർണനെ കണ്ടതും എവിടെനിന്നോ കിട്ടി ശക്തിയിൽ അവനെ പിറകിലേക്ക് തള്ളി അകറ്റി കൊണ്ട് ഒരു മൂലയിലേക്ക് ആയി ഒതുങ്ങി നിന്നു മിത്ര ..

അരുത് എന്നോട് ഇങ്ങനെയൊന്നും പ്രവർത്തിക്കരുത് ഞാൻ ഞാനൊരു ഭാര്യയാണ്.. ദയവുചെയ്ത് എന്നെ ഇവിടെ നിന്നും പറഞ്ഞു വിടണം ഞാൻ നിങ്ങളുടെ കാലു പിടിക്കാം..

മിത്ര വികർണന് നേരെ കൈകൾ കൂപ്പി കൊണ്ട് പൊട്ടിക്കരഞ്ഞു…

ഹാ… ഹാ… ഹാ…

ഭാര്യയോ ആരുടെ ഭാര്യ ഒരു താലി ചാർത്തി എന്ന് കരുതി നീ ഒരിക്കലും രുദ്രദേവിന്റെ ഭാര്യയായി മാറില്ല മിത്ര.. രുദ്രനാണ് നിന്റെ കഴുത്തിൽ താലി  ചാർത്തിയതെങ്കിലും ശാന്തി മുഹൂർത്തം അത് എന്റെ കൂടെയായിരിക്കും..

ഹാ… ഹാ.. ഹാ…

ഒരു രാക്ഷസനെ പോലെയുള്ള അവന്റെ പൊട്ടിച്ചിരിയും അതിനോടൊപ്പം വികർണ്ണൻ  പറഞ്ഞ കാര്യങ്ങളും കേട്ട് മിത്ര ശ്വാസം എടുക്കാൻ പോലും മറന്നുകൊണ്ട് അങ്ങനെ തരിച്ചിരുന്നു പോയി.

ഇല്ല….ഇല്ല അങ്ങനെ വല്ലതും സംഭവിച്ചാൽ  പിന്നെ ഈ മിത്ര ജീവിച്ചിരിക്കില്ല… മുറുകിയ മുഖത്തോടെ മിത്ര വികർണനെ നോക്കിക്കൊണ്ട് പറഞ്ഞു..

ഹും…നീ വിചാരിച്ചാൽ പോലും നിന്നെ മരണം തേടിയെത്തില്ല മിത്ര കാരണം നീ ഇപ്പോൾ ഉള്ളത് കാളിയാർ മഠത്തിലാണ്..  എനിക്ക് വേണ്ടത് നിന്നെയും നിന്നിലൂടെ അമൂല്യമായ നിങ്ങളുടെ കൃഷ്ണപുരം കൊട്ടാരത്തിലെ നിലവറക്കുള്ളിൽ ഉള്ള ആ അമൂല്യ കിരീടവും ആണ്…

എന്തു വില കൊടുത്തും ഞാൻ അത് നേടിയെടുത്തിരിക്കും..ഇനി കുറച്ചു നാഴിക കൂടെ ഉള്ളൂ അത് കഴിഞ്ഞാൽ നമ്മുടെ ശാന്തി മുഹൂർത്തത്തിനുള്ള സമയമാകും…

എന്നെന്നേക്കുമായി ഈ വികർണൻ എന്ന ഞാൻ നിന്നിൽ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞാൽ തൽക്ഷണം നമ്മൾ കൃഷ്ണപുരം കൊട്ടാരത്തിലേക്ക് പോകുന്നതായിരിക്കും.. നമ്മൾ രണ്ടുപേരും ഒന്നിച്ച് നിലവറയ്ക്ക് അകത്ത് കയറി ആ കിരീടം എടുക്കുന്നതാണ്….

ഹാ… ഹാ.. ഹാ… ഈയൊരു ദിവസത്തിന് വേണ്ടിയാണ് ഞാൻ കാത്തിരുന്നത് വികർണ്ണൻ കൈകൾ രണ്ടും വിരിച്ചുവെച്ച് സന്തോഷത്തോടെ മിത്രയോടായി അലറികൊണ്ട് പറഞ്ഞു.

ഇല്ല വികർണ നിന്റെ ആഗ്രഹങ്ങൾ ഒന്നും നടക്കില്ല നിനക്ക് ശരിക്കും അറിയുന്നതല്ലേ എന്റെ രുദ്രേട്ടനെ.. അദ്ദേഹം വരും എന്നെ ഈ രാവണൻ കോട്ടയിൽ നിന്നും മോചിതയാക്കുക തന്നെ ചെയ്യും….

അതിനോടൊപ്പം നിന്റെ അവസാനവും കുറച്ചിരിക്കും പറയുന്നത് മിത്രയാണ് കൃഷ്ണപുരം കൊട്ടാരത്തിലെ  🔥മിത്രദേവ 🔥ഓർത്തുവെച്ചോ എന്റെ ഈ വാക്കുകൾ..

ഒരു നിമിഷം മിത്രയുടെ ഭാവം കണ്ട് വികർണൻ പോലും ഒന്ന് പകച്ചു പോയി കാരണം തന്റെ മുന്നിൽ നിൽക്കുന്നത് മറ്റാരോ ആണെന്ന് പോലും വികർണ്ണൻ  തെറ്റിദ്ധരിച്ചുപോയി. അത്രയ്ക്കും തേജസ് ഉണ്ടായിരുന്നു മിത്രയ്ക്ക് ആ സമയം..

സ്വബോധത്തിലേക്ക് വന്നതും വികർണന് ദേഷ്യം ഇരച്ചുകയറി

എന്തുപറഞ്ഞാടി നീ..നിന്റെ രുദ്രദേവ് എന്നെ അങ്ങ് ഉലത്തും എന്നോ.എന്നാൽ അതൊന്ന് എനിക്ക് കാണണമല്ലോ..

💥💥💥💥

വികർണ്ണന്റെ അടിയിൽ മിത്രക്ക് തന്റെ തലയെല്ലാം പറഞ്ഞു പോകുന്നത് പോലെ തോന്നി

വാടി ഇവിടെ  ഇനിയും കാത്തുനിൽക്കുവാനുള്ള ക്ഷമ എനിക്കില്ല ഇപ്പോൾ തന്നെ നിനക്ക് ഞാൻ തെളിയിച്ചു തരുന്നതാണ് ഈ വികർണൻ ആരാണെന്ന്..

അത്രയും പറഞ്ഞ് വികർണൻ മിത്രയുടെ കൈകളിൽ മുറുകെപ്പിടിച്ചുകൊണ്ട് നിലവിറക്കുള്ളിൽ നിന്നും പുറത്തുകടന്നു…

ആാാാ!!!വിടാൻ അല്ലേ പറഞ്ഞത് വികർണ്ണന്റെ ബലിഷ്ടമായ കൈകൾ മിത്രയുടെ പൂ പോലുള്ള കൈകളെ ഞെരിച്ച് അമർത്തി അവൾക്ക് കൈകൾ വല്ലാതെ വേദന എടുക്കുന്നുണ്ടായിരുന്നു രക്ഷപ്പെടാനുള്ള പോംവഴി ആ സമയത്തും അവൾ തിരഞ്ഞു കൊണ്ടേയിരുന്നു പക്ഷേ എല്ലാം വിഫലമായി പോയിരുന്നു അവന്റെ മുന്നിൽ..

ഒരു പൂ നുള്ളുന്ന ലാഘവത്തോടെ മിത്രയെ പിടിച്ചു വലിച്ചുകൊണ്ട് വികർണ്ണൻ  ഒരു മുറിയിലേക്ക് ആയി കയറി…  ആദ്യരാത്രിക്ക് വേണ്ടി അലങ്കരിച്ചത് പോലെ ആ മുറി വളരെ മനോഹരമായി അലങ്കരിച്ചിട്ടുണ്ടെന്ന് മിത്രക്ക് മനസ്സിലായി…

വികർണ്ണൻ മിത്രയെ വലിച്ച് നേരെ ബെഡ്ഡിലേക്കായി തള്ളിയിട്ടു  പിടഞ്ഞുകൊണ്ട് എഴുന്നേറ്റിരുന്ന മിത്രയുടെ തെന്നി മാറിയ ദാവണിക്കിടയിലൂടെ കാണുന്ന  അണിവയറിലേക്ക് ആയിരുന്നു വികർണ്ണന്റെ കണ്ണുകൾ ചെന്നു പെട്ടത്.. അത് കണ്ടതും ഭയന്നുപോയ മിത്ര തന്റെ ദാവണി ശരിയാക്കി വീണ്ടും എഴുന്നേറ്റു പുറത്തേക്ക് ഓടുവാൻ ഒരുങ്ങിയതും അതിനു മുന്നേ മിത്രയെ പിടിച്ചു വലിച്ചു വീണ്ടും ബെഡിലേക്ക് തള്ളിയിട്ടു അവൻ ..

എന്നെ എന്നെ ഒന്നും ചെയ്യരുത് കരഞ്ഞു കൊണ്ട് മിത്രാ വികർണന് നേരെ കൈകൾ കൂപ്പി കൊണ്ട് പറഞ്ഞു…

അപ്പോഴേക്കും തന്റെ കറുത്ത മേൽമുണ്ട് ശരീരത്തിൽ നിന്നും എടുത്തുമാറ്റിക്കൊണ്ട് വികർണൻ വഷള ചിരിയോടെ മിത്രയുടെ അടുക്കലേക്ക് നടന്നടുത്തു

അതിനനുസരിച്ച് മിത്ര ബെഡിൽ നിന്ന് പിറകിലേക്ക് മാറിക്കൊണ്ടേയിരുന്നു പെട്ടെന്നാണ് വികർണൻ മിത്രയുടെ കാലിൽ പിടിച്ചു വലിച്ചു അവളുടെ ദേഹത്തേക്ക് കയറി കിടന്നത്…

തന്റെ മരണം അടുത്തിരിക്കുന്നു എന്ന് മിത്രയ്ക്ക് മനസ്സിലായി…

തന്നോട് തന്നെ വെറുപ്പ് തോന്നി അവൾക്ക് വികർണ്ണൻ അശുദ്ധമാക്കിയ ശരീരം വച്ചുകൊണ്ട് തനിക്ക് രുദ്രേട്ടന്റെ കൂടെ ജീവിക്കാൻ സാധിക്കില്ല ഇതോടുകൂടി തന്റെ മരണം സുനിശ്ചിതമാണെന്ന് മിത്ര ആ സമയം മനസ്സിൽ ദൃഢനിശ്ചയം എടുത്തിരുന്നു..

അപ്പോഴും തന്നാൽ കഴിയുന്ന വിധം അവൾ അവനെ എതിർക്കുവാൻ തുടങ്ങിയിരുന്നു..

മിത്രയുടെ എതിർപ്പിനെ ഭേദിച്ചുകൊണ്ട് അവളുടെ ഇരുകൈകളുംമുകളിലേക്ക് ആക്കി മുറുകെ പിടിച്ചു കൊണ്ട് ഒരു വഷളചിരിയോടെ വികർണ്ണൻ മിത്രയുടെ മുഖം ആകെ ഒന്ന് നോക്കി…

മിത്രക്ക് ശ്വാസം വിലങ്ങുന്നത് പോലെ തോന്നി അവന്റെ മുഖത്തേക്ക് നോക്കുവാൻ അറപ്പ് തോന്നിയ മിത്ര മുഖം ഒരു വശത്തേക്ക് ചെരിച്ചതും വികർണ്ണൻ അവന്റെ മുഖം  മിത്രയുടെ കഴുത്തിലേക്ക് ചേർക്കുവാൻ ഒരുങ്ങി…

രുദ്രേട്ടാ!!!!!!!

മിത്ര അലറി കരഞ്ഞുപോയി….

………

പെട്ടെന്നാണ് വികർണൻ തെറിച്ച് നിലത്തേക്ക് വീണത്…

എന്താണ് സംഭവിച്ചത് എന്ന് മിത്രയ്ക്ക് മനസ്സിലായില്ല മുമ്പോട്ടേക്ക് നോക്കിയ അവൾ ഒരു നിമിഷം മുന്നിൽ കാണുന്ന കാഴ്ചയിൽ വിറങ്ങലിച്ചു നിന്നുപോയി..

തുടരും..

Leave a Reply

You cannot copy content of this page