മീൻ പെരട്ട് ഈ രീതിയിൽ തയ്യാറാക്കി കഴിച്ചിട്ടുണ്ടോ

മീൻ കൊണ്ട് പല തരത്തിലുള്ള വെറൈറ്റി റെസിപ്പീസും നമ്മൾ തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായിട്ടുള്ള ഒരു മീൻ പെരട്ട് തയ്യാറാക്കിയാലോ. ഇത് ചോറിനൊപ്പവും, പലഹാരങ്ങൾക്ക് ഒപ്പവും, കഴിക്കാൻ വളരെ ടേസ്റ്റിയാണ്. അപ്പോൾ നമുക്ക് ഈ രുചികരമായ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 300 ഗ്രാം മീൻ നല്ലപോലെ കഴുകി വൃത്തിയാക്കി ചെറിയ പീസുകളായി മുറിച്ചെടുക്കുക. ഇനിയൊരു ബൗളിലേക്ക് ഈ മീൻ ഫ്രൈ ചെയ്യാൻ വേണ്ട മസാല തയ്യാറാക്കാം.

അതിനായി രണ്ട് ടീസ്പൂൺ മുളകുപൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾ പ്പൊടിയും, മീനിന് ആവശ്യമായ ഉപ്പും, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും, ചേർത്ത് നല്ലപോലെ മിക്‌സാക്കുക. ശേഷം മസാല നല്ലപോലെ മിക്സ് ആയി കഴിഞ്ഞാൽ വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ മസാലയിലേക്ക് ചേർത്ത് നല്ലപോലെ കൈകൊണ്ട് യോജിപ്പിച്ചെടുക്കുക. ശേഷം 15 മിനിട്ടോളം മീനിനെ റെസ്റ്റ് ചെയ്യാനായി അടച്ചു മാറ്റി വെക്കുക. 15 മിനിട്ടിനു ശേഷം ഈ മീൻ ഫ്രൈ ആക്കി എടുക്കാം. അതിനായി ഒരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക. അതിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്തുകൊടുക്കുക. അതിനു ശേഷം ഈ മസാല തേച്ചു വച്ചിട്ടുള്ള മീൻ എണ്ണയിലേക്ക് ചേർത്ത് ഫ്രൈ ആക്കി എടുക്കുക.

ഇനി ഒരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് നേരത്തെ ഫ്രൈ ചെയ്ത് ബാക്കിവന്ന ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം ഓയിലിൽ 5 പീസ് വെളുത്തുള്ളി അല്ലി ചെറുതായി അരിഞ്ഞതും, ഒരു ചെറിയ കഷണം ഇഞ്ചി നീളത്തിൽ ചെറുതായി അരിഞ്ഞതും, ചേർത്ത് നല്ലപോലെ വഴറ്റുക. ശേഷം വെളുത്തുള്ളിയും ഇഞ്ചിയും മൂത്തുവന്നാൽ ഒരു സവാള സ്ലൈസ് ആക്കിയത് ചേർത്ത് നല്ലപോലെ വഴറ്റുക. സവാള പെട്ടെന്ന് വഴറ്റി എടുക്കാനായിട്ട് ആവശ്യത്തിന് ഉപ്പും കൂടി സവാളയിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക.

ശേഷം നല്ലപോലെ സവാള വാടി വന്നാൽ അതിലേക്ക് രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് ഇളക്കുക. ശേഷം തക്കാളിയും സവാളയും നല്ലപോലെ വാടി വന്നാൽ അതിലേക്ക് മസാല ചേർത്ത് കൊടുക്കാം. അതിനായി ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടിയും, ഒരു ടീസ്പൂൺ കുരുമുളകുപൊടിയും, മൂന്ന് ടീസ്പൂൺ മല്ലിപ്പൊടിയും,
ഒരു ടീസ്പൂൺ പെരുംജീരകം പൊടിച്ചതും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ചേർത്ത് നല്ലപോലെ വഴറ്റുക. ശേഷം മസാലകൾ എല്ലാം നല്ലപോലെ മൂത്ത് വന്നാൽ ഒരു കപ്പ് ചൂടുവെള്ളം മസാലയിലേക്ക് ചേർത്ത് തിളപ്പിക്കുക.

ശേഷം ഗ്രേവി നല്ലപോലെ തിളച്ചു വരുമ്പോൾ നേരത്തെ ഫ്രൈ ചെയ്ത് മാറ്റി വെച്ച മീൻ ചേർത്ത് കൊടുക്കാം. ഇനി മീനിൻറെ മുകളിൽ കുറച്ചു കറിവേപ്പിലയും ചേർത്ത് മസാലയും മീനുമായി നല്ലപോലെ ഇളക്കുക.
ചെറിയ രീതിയിൽ മാത്രം ഒന്ന് ഇളക്കുക അല്ലെങ്കിൽ മീൻ പൊടിഞ്ഞു പോകും. എന്നിട്ട് രണ്ട് മിനിറ്റോളം മസാല നല്ലപോലെ തിളപ്പിച്ച ശേഷം ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള മീൻ പെരട്ട് തയ്യാറായിട്ടുണ്ട്. ഏത് മീൻ കൊണ്ടും ഈ രീതിയിൽ നമുക്ക് മീൻപെരട്ട് തയ്യാറാക്കാവുന്നതാണ്. മുള്ള് കുറഞ്ഞ മീൻ എടുക്കുന്നതാണ് ഏറ്റവും നല്ലത്. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള മീൻ പെരട്ട് എല്ലാവരും ട്രൈ ചെയ്തു നോക്കണെ.

Leave a Reply

You cannot copy content of this page