- എന്താ വൈഭവേട്ടാ ഏട്ടന്റെ ഉദ്ദേശം ഏട്ടന്റെ മനസ്സിലുള്ള കാര്യം എന്താണെന്ന് വെച്ചാൽ തുറന്നു പറ..
ഇതിപ്പോൾ രണ്ട് ദിവസം കഴിഞ്ഞിരിക്കുന്നു. ഏട്ടൻ ഏട്ടന്റെ മനസ്സിലുള്ള പ്ലാൻ എന്താണെന്ന് ഇതുവരെ ഞങ്ങളോട് ഇരുവരോടും പറഞ്ഞിട്ടില്ല.. പറയാം പറയാം എന്ന് പറയല്ലാതെ കാര്യം എന്താണെന്ന് ഒന്നു പറഞ്ഞുകൂടെ ഇനിയെങ്കിലും..
അല്പം മുഷച്ചിലൂടെ തന്നെ അശ്വതി വൈഭവിനെ നോക്കിക്കൊണ്ട് പറഞ്ഞു…
അശ്വതി എനിക്ക് മനസ്സിലാകുന്നുണ്ട് നിന്റെയും കല്യാണിയുടെയും അവസ്ഥ എന്താണെന്ന്…
എന്നുകരുതി സാഹചര്യം അനുകൂലമാകാതെ നിങ്ങൾ എന്റെ പ്ലാൻ കേട്ട് എടുത്തു ചാടി എന്തെങ്കിലും ചെയ്താൽ എന്റെ അമ്മ പറഞ്ഞത് പോലെ മറുതലക്കൽ നിൽക്കുന്നത് സൂരജും രുദ്രനും ആണെന്നുള്ളത് ഓർമ്മയിൽ വേണം.. നിനക്കന്ന് ഓർമ്മയുണ്ടല്ലോ അശ്വതി മിത്രയെ കാവിലേക്ക് പറഞ്ഞയച്ചതിന് സൂരജിന്റെയും രുദ്രന്റെയും കയ്യിൽ നിന്ന് കിട്ടിയ അടിയുടെ വേദന എത്രത്തോളം ഉണ്ടെന്ന് ഞാൻ പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ..
ശോ ഈ ഏട്ടൻ ഇത് എന്തൊക്കെയാണ് പറയുന്നത് അതൊക്കെ എനിക്കും അശ്വതിക്കും അറിയുന്ന കാര്യമല്ലേ പഴയ കാര്യങ്ങൾ ഓർമ്മപ്പെടുത്തി വെറുതെ ഭയപ്പെടുത്താതെ ഇപ്പോൾ അവളുമാര് രണ്ടുപേരെയും നശിപ്പിക്കാനുള്ള പ്ലാൻ ഏട്ടൻ എന്താണ് മനസ്സിൽ കണ്ടതെന്ന് വെച്ചാൽ അത് പറഞ്ഞു താ.. കല്യാണിക്ക് സത്യത്തിൽ ദേഷ്യം വരുന്നുണ്ടായിരുന്നു…
ശരി ശരി ഇനി പ്ലാൻ അറിയാത്തതുകൊണ്ട് നിങ്ങൾക്ക് രണ്ടുപേർക്കും ഉള്ള സമാധാനം കൂടി പോകേണ്ട..
ആദ്യം നന്ദനയുടെ കാര്യം എടുക്കാം അവളെ നമ്മുടെ കുളത്തിൽ തന്നെയങ്ങ് അപായപ്പെടുത്താം…. അതിനൊരു അല്പം എണ്ണയുടെ ആവശ്യമേയുള്ളൂ ഒന്നാമത് കണ്ണും മൂക്കും ഇല്ലാതെ നടക്കുന്ന പൊട്ടിയായ പെണ്ണ അവള് അപ്പോൾ പിന്നെ അവൾക്ക് ഒരു അല്പം എണ്ണ തന്നെ ധാരാളമാ പിന്നെയുള്ളത് ആ മിത്ര അവളെ അത്ര പെട്ടെന്ന് കൊല്ലാൻ പാടില്ല..
എന്നെ വല്ലാതെ മദിപ്പിച്ചവളാണ് അവൾ… ഈ വൈഭവ് ഒരുത്തിയെ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അവളെ ഏത് വിധേയനെയും നേടിയെടുക്കും.. അതിന് ഏത് അറ്റം വരെ പോകുവാനും ഞാൻ മടിക്കില്ല… ഇതിപ്പോൾ കൈവിട്ടുപോയി എന്ന് കരുതിയ മുതലാണ് നിങ്ങൾ വഴി എനിക്ക് തിരിച്ചു കിട്ടാൻ പോകുന്നത്.. അതൊന്ന് ആഘോഷിക്കുക തന്നെ വേണം അല്ലേ.. വിടർന്ന കണ്ണുകളോടെ വൈഭവ് അശ്വതിയെയും വേണിയെയും നോക്കി കൊണ്ട് പറഞ്ഞു…
അതേടാ വൈഭവേ എന്തായാലും ആഘോഷിക്കുക തന്നെ വേണം
പിറകിൽ നിന്നും കേൾക്കുന്ന ആ ഘനഗാംഭീര ശബ്ദം കേട്ടതും മൂവരും പ്രേതത്തെ കണ്ടപോലെ വിളറി വെളുത്ത് ഞെട്ടിക്കൊണ്ട് മുൻപോട്ടേക്ക് നോക്കി നിന്നു…
മുൻപിൽ വലിഞ്ഞു മുറുകിയ മുഖത്തോടെ സംഹാരരുദ്രനായി നിൽക്കുന്ന രുദ്രദേവിനെയും തൊട്ടടുക്കൽ കടപ്പല്ലുകൾ ഞെരിച്ച് കൈമുഷ്ടി ചുരുട്ടിപ്പിടിച്ച് തങ്ങളെ കൊല്ലുവാൻ പാകത്തിൽ നിൽക്കുന്ന സൂരജിനെയും ഇരുവരുടെയും നടുക്കായി മാങ്ങ ഉറിഞ്ചി കൊണ്ട് നിൽക്കുന്ന നന്ദനയെയും കണ്ടതും മൂവരുടെയും ശ്വാസം തന്നെ നിന്നുപോയി..
നന്ദന മൂന്നു പേരെ നോക്കി വെളുക്കനെ ഒന്ന് ചിരിച്ചുകൊണ്ട് പതിയെ പാവടത്തുമ്പ് ഉയർത്തിപ്പിടിച്ച് അകത്തേക്ക് കയറി..
കയ്യിൽ ഉണ്ടായിരുന്ന മാമ്പഴം മറുകൈയിലാക്കി പിടിച്ചു തന്റെ വലുത് കൈയിലേക്ക് ഒന്നു നോക്കി..
ഒരു നിമിഷം അശ്വതിക്കും കല്യാണിക്കും തലകറങ്ങുന്നത് പോലെ തോന്നി.. അപ്പോഴും വൈഭവ് എങ്ങോട്ട് ഓടണം എന്ന് അറിയാതെ രുദ്രനെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു..
ഇത്രയും വലിയ പ്ലാനുകൾ ചെയ്യുന്ന എന്റെ സ്വന്തം സേച്ചിമാർ നിങ്ങൾ ഒരു കാര്യം മറന്നു പോയി. എന്ത് പ്ലാൻ ചെയ്യുമ്പോഴും വാതിലിന്റെ കഥക് മാത്രം അടച്ചാൽ പോര ജനവാതിലിന്റെ കതക് കൂടി അടയ്ക്കണം .. ഇല്ലെങ്കിൽ ഇപ്പോൾ സംഭവിച്ചത് പോലെ സംഭവിക്കും..
സൂരജേട്ടാ കൊല്ലണ്ട പക്ഷേ കൊല്ലാതെ കൊല്ലണം കേട്ടല്ലോ രുദ്രേട്ട…
ഇനി ഇവളുമാരൊന്നും നമ്മുടെ ജീവിതത്തിലേക്ക് ഒരു കരിനിഴലായി കയറി വരാൻ പാടില്ല..
അത്രയും പറഞ്ഞ നന്ദന മൂന്നു പേരെയും നോക്കിക്കൊണ്ട് പുറത്തേക്ക് ഇറങ്ങുവാൻ ഒരുങ്ങി പെട്ടെന്ന് തിരികെ വന്ന് അവൾ വൈഭവിനോട് ചോദിച്ചു.
നിങ്ങളെ ഞാൻ എന്റെ സ്വന്തം ഏട്ടന്റെ സ്ഥാനത്തായിരുന്നു കണ്ടത് പക്ഷേ നിങ്ങൾക്ക് ഈ തറവാട്ടിൽ ഇനി നിൽക്കുവാനുള്ള യോഗ്യതയില്ല മുത്തശ്ശൻ എല്ലാം അറിയും പക്ഷേ ഇപ്പോഴല്ല എന്റെ ഭർത്താവിന്റെയും വല്യേട്ടന്റെയും കയ്യിൽ നിന്ന് വേണ്ട വിധത്തിൽ നല്ലോണം അങ്ങ് വാങ്ങിച്ചോ അതിനു ശേഷം..അത്രയും പറഞ്ഞു നന്ദന പുറത്തേക്ക് ഇറങ്ങിപ്പോയി..
പുറത്തേക്ക് ഇറങ്ങി നടക്കുമ്പോൾ നന്ദന ഓർക്കുകയായിരുന്നു അല്പം മുൻപേ പിറകിലെ പറമ്പിൽ വല്ല മാങ്ങയും ഉണ്ടോ എന്ന് അന്വേഷിച്ച് മുറ്റത്തേക്ക് ഇറങ്ങിയ നന്ദന അശ്വതിയുടെ മുറിയുടെ പിറാകിലായി എത്തിയപ്പോഴാണ് ഇവർ തമ്മിലുള്ള സംസാരം കേൾക്കുന്നത്.. ആദ്യം അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു കാരണം എന്തൊക്കെ പറഞ്ഞാലും അവൾക്ക് ഇഷ്ടമായിരുന്നു അശ്വതിയെയും കല്യാണിയെയും വൈഭവിനേയും എന്നാൽ സ്വന്തം സഹോദരിയായി കാണുന്നവളെ പോലും കൊല്ലുവാൻ മടിക്കാത്തവർ ആയ ഇവരെ ഇനി വെച്ചുപൊറുപ്പിക്കില്ല എന്ന് തീരുമാനത്തോടെയാണ് നന്ദന എല്ലാ കാര്യവും രുദ്രനോടും സൂരജിനോടുമായി പറഞ്ഞതും പിന്നീട് സംഭവിച്ച കാര്യങ്ങളുമെല്ലാം..
ഇതൊന്നും അറിയാതെ ഏതോ പുസ്തകം വായിച്ചിരിക്കുന്ന മിത്രയുടെ അടുക്കലേക്ക് ഒരു പുഞ്ചിരിയുടെ ആവരണം എടുത്ത് അണിഞ്ഞു നന്ദന ഓടിയെടുത്തു…
എന്തു കൊണ്ടോ നേരത്തെ നടന്ന സംഭവങ്ങൾ ഒന്നും മിത്ര അറിയണ്ട എന്ന് തന്നെ നന്ദന മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞിരുന്നു ആ സമയം കൊണ്ട് തന്നെ.. കാരണം വികർണൻ എന്ന മഹാമാരി അവളുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോയിട്ട് അധികം നാളായിട്ടില്ല വീണ്ടും അവളെ അപായപ്പെടുത്താൻ ഈ തറവാട്ടിൽ ഉള്ളവർ ഒരുങ്ങി പുറപ്പെട്ടു എന്നറിഞ്ഞാൽ അത് അവൾക്ക് വല്ലാത്ത വിഷമം ആകും എന്ന് നന്ദനയ്ക്ക് അറിയാമായിരുന്നു…
ആാാാാ!!!!!!
ആാാാാ!!!!!
ആാാാാ!!!!!
കോവിലകത്തിന്റെ തന്നെ അധികം ആരുടെയും ശ്രദ്ധ പറ്റാത്ത ഒഴിഞ്ഞു കിടക്കുന്ന കാട്ടുപ്രദേശമായ ഒരിടത്തുള്ള ചെറിയൊരു ഗോഡൗൺ..
അതിന്റെ ഉള്ളിൽ നിന്നും ആരുടെയും നിലവിളി പുറത്തേക്ക് പോലും കേൾക്കില്ല..
ഞങ്ങളെ ഞങ്ങളെ ഒന്നും ചെയ്യല്ലേ രുദ്രേട്ടാ കല്യാണി ഭയന്ന് വിറച്ചുകൊണ്ട് ഒരു രുദ്രനോടായി പറഞ്ഞു.
ചി!!! നിർത്തടി നന്ദനയെയും മിത്രയേയും കൊല്ലുവാൻ ഒരുങ്ങിയപ്പോൾ ഇതൊന്നുമല്ലായിരുന്നല്ലോ നിന്റെ മുഖഭാവവും സംസാരവും ഇപ്പോൾ എന്തു പറ്റിയെടീ പുല്ലേ.
സൂരജിന്റെ ആക്രോഷിച്ചു കൊണ്ടുള്ള ചോദ്യത്തിൽ കല്യാണി വിരണ്ടു പോയി ആദ്യമായിട്ടാണ് അവന്റെ ഇങ്ങനെ ഒരു ഭാവം അവൾ കാണുന്നത്..
അത് അത് പിന്നെ എനിക്ക് സൂരജേട്ടനെ ഇഷ്ടം…
കല്യാണിയുടെ വായിൽ നിന്നും പുറത്തേക്ക് തെറിക്കുന്ന കൊഴുത്ത ചോര കണ്ട് അശ്വതി ശ്വാസം എടുക്കാൻ പോലും മറന്നു അങ്ങനെ തന്നെ അവിടെ ഇരുന്നു പോയി..
ഇപ്പോൾ പറയടി നിനക്കിപ്പോൾ എന്നോട് പ്രണയമാണോ? പറയാൻ!!!!
സൂരജിന്റെ മുറുക്കിയ മുഖവും അലർച്ചയും കേട്ടതും കല്യാണി പേടിച്ചുകൊണ്ട് ഇരു കണ്ണുകളും അടച്ചുപോയി..
എടി എത്ര ജന്മം എടുത്താലും എന്റെ നന്ദനയുടെ ഏഴ് അയലത്ത് പോലും നീയൊന്നും എത്തില്ല.. നീയെങ്ങാനും എന്റെ പെണ്ണിനെ അപായപ്പെടുത്തിയിരുന്നെങ്കിൽ നാ***മോളെ പിറ്റേന്നത്തെ സൂര്യോദയം നീ കാണില്ലായിരുന്നു..
തൊട്ടടുത്തായി ഇരിക്കുന്ന അശ്വതിയുടെ അടുത്തേക്ക് സൂരജ് ചെന്ന് അവളുടെ മുടി കുത്തിൽ പിടിച്ചുകൊണ്ട് ചോദിച്ചു..
എന്താടി നിനക്കൊന്നും പറയാനില്ലേ..
വാ തുറന്നു പറയെടി കേൾക്കട്ടെ നിന്റെ നാവിൽ നിന്നും നിനക്ക് രുദ്രദേവിനോടുള്ള പ്രണയത്തിന്റെ ആഴം എത്രയാണെന്ന്.. സൂരജ് അശ്വതിയെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു.
സത്യത്തിൽ സൂരജിന്റെ പരിഹാസം കേട്ടതും അശ്വതിക്ക് വിറഞ്ഞു കയറി..
അതെ എനിക്ക് വേണം രുദ്രേട്ടനെ അതിനവൾ ആണ് തടസ്സം മിത്ര.. ആ നാശം പിടിച്ചപ്പോൾ ഈ കോവിലകത്തേക്ക് വന്നില്ലായിരുന്നെങ്കിൽ ഞാനായിരുന്നേനെ രുദ്രേട്ടന്റെ പാതി.. അവളെ അവളെ ഞാൻ കൊ…
മുഴുവൻ പറയാൻ കഴിയാതെ കണ്ണുകൾ തുറിച്ചുകൊണ്ട് ശ്വാസം എടുക്കാൻ പോലും ഭയന്ന് അശ്വതി രുദ്രനെ തന്നെ നോക്കി നിന്നു..
ഈ സമയം വലിഞ്ഞു മുറുക്കിയ മുഖത്തോടെ അശ്വതിയുടെ കഴുത്തിലായി മുറുകെപ്പിടിച്ച് രുദ്രൻ അവളെ തന്നെ മുറുകിയ മുഖത്തോടെ നോക്കി നിൽക്കുകയായിരുന്നു..
അശ്വതിയുടെയും കല്യാണിയുടെയും മുഖത്ത് മരണത്തിന്റെ ഭയമാണ് എങ്കിൽ വൈഭാവിന്റെ മുഖത്ത് മാത്രം യാതൊരു ഭാവ വ്യത്യാസവും ഇല്ലായിരുന്നു..
ഇതുകണ്ട സൂരജ് വൈഭവനെ നോക്കിക്കൊണ്ട് ചോദിച്ചു.
എന്താടാ നിന്റെ മുഖത്ത് മാത്രം ഒരു ഭയമില്ലാത്തത്..ഭയമുണ്ടായിട്ടും അത് പുറത്ത് കാണിക്കാതെ ഇരിക്കുന്നതാണോ വൈഭവേ നീ..
അതിന് വൈഭവ് സൂരജിനെ നോക്കി പൊട്ടിച്ചിരിച്ചു കൊണ്ടു പുറത്തേക്കൊന്നു നോക്കി വൈഭവ് നോക്കുന്ന ഭാഗത്തേക്ക് നോക്കിയ സൂരജ് ഞെട്ടിത്തരിച്ചുപോയി…
ഹാ…. ഹാ… ഹാ….
രുദ്ര!!!!!!
ഭയന്ന് കൊണ്ടുള്ള സൂരജിന്റെ അലർച്ച കേട്ട് രുദ്രൻ അശ്വതിയിൽ നിന്ന് പിടുത്തം വിട്ട് സൂരജിന്റെ ഭാഗത്തേക്ക് ഒന്ന് നോക്കി…
തുടരും
