താണ്ഡവം ഭാഗം 9

ജിത്തു ദേവയുടെ മുഖത്തേക്ക് തന്നെ  ലക്ഷ്യം വെച്ചുകൊണ്ട്  നടന്നു നീങ്ങിയതും പെട്ടെന്നായിരുന്നു അവന്റെ മുന്നിലൂടെ ഒരു പയ്യൻ നടന്നു നീങ്ങിയത്..

ജിത്തുവിന്റെ ശ്രദ്ധ ദേവയിൽ ആയതുകൊണ്ട് തന്നെ ആ പയ്യനെ ജിത്തു ശ്രദ്ധിച്ചിട്ടില്ലായിരുന്നു…

ജിത്തുവിന്റെ അശ്രദ്ധമൂലം കൊണ്ട് തന്നെ ആ പയ്യനെ തട്ടി രണ്ടുപേരും നിലത്ത് വീണു..

ചെ!!! എവിടെ നോക്കിയാടാ നാ*****മോനെ നടക്കുന്നത്  മുഴനീളം ഒരു തെറിയും വിളിച്ച് അവനെ ചവിട്ടി കൂട്ടി ജിത്തു വേഗം ദേവയുടെ അടുക്കലേക്ക് ഓടിച്ചെന്നു..

പക്ഷേ നേരത്തെ ദേവനിന്ന സ്ഥലത്ത്   എത്തിയതും അവന് അവളെ കാണുവാൻ സാധിച്ചില്ല..

ചെ!!! ഈ ഒരുമ്പട്ടവൾ എവിടേക്കാണ് ഈ മുങ്ങുന്നത്..ആാാാാ…

മുടിയിൽ കൈകൾ കോർത്തു വലിച്ചുകൊണ്ട് ഒരു ഭ്രാന്തനെപ്പോലെ നാലുപാടും ജിത്തുവിന്റെ കണ്ണുകൾ ദേവക്ക് വേണ്ടി അലഞ്ഞു നടന്നു..

എന്നാൽ ഈ സമയം ദേവ തൊട്ടപ്പുറത്തായി ആരോ നിലത്തു വീഴുന്ന ശബ്ദം കേട്ട് അങ്ങോട്ടേക്ക് നോക്കിയതും നിലത്ത് കിടക്കുന്ന പയ്യനെ ചവിട്ടിക്കൂട്ടി എന്തൊക്കെയോ പറയുന്ന ജിത്തുവിനെ കണ്ടു ദേവയുടെ സകല നാഡീ ഞരമ്പുകളും തളർന്നുപോയി..

നിമിഷനേരം കൊണ്ട് അവളുടെ ശരീരത്തിൽ ഭയത്താൽ വിയർപ്പ് കണങ്ങൾ പൊടിഞ്ഞു…

എങ്ങോട്ട് ഓടണം എന്നറിയാതെ അവൾ നാലു ഭാഗത്തേക്ക് നോക്കിയതും   കണ്ടു അങ്ങ് ദൂരെയായി കാണുന്ന ട്രയൽ റൂമിലേക്ക് കയറി പോകുന്ന മഹേന്ദ്രനെ….

പിന്നീട് ഒന്നും ചിന്തിക്കാതെ ദേവ മഹേന്ദ്രൻ കയറി വാതിൽ അടച്ച ട്രയൽ റൂമിന്റെ വാതിൽ തള്ളിത്തുറന്ന് ഓടി കയറി വാതിൽ ചേർത്ത് അടച്ചു..

തന്റെ പിറകിൽ വാതിൽ തുറക്കുന്നതും അടയുന്നതും ശബ്ദം കേട്ട് മഹേന്ദ്രൻ ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കിയതും കണ്ടു കണ്ണുകൾ നിറച്ച് വിയർത്തു കുളിച്ച് നിൽക്കുന്ന  ദേവയെ…

എന്താ എന്താ ഭദ്ര പറ്റിയത്

അവന്റെ ഭദ്ര എന്ന  വിളിയിൽ സത്യത്തിൽ ഞെട്ടിത്തരിച്ചുകൊണ്ട് ദേവ അവന്റെ മുഖത്തേക്ക് നോക്കി…

ചോദിച്ചത് കേട്ടില്ലേ എന്താണെന്ന്?

അല്പം കൂടി അവന്റെ ശബ്ദത്തിൽ ഗൗരവം കലർന്നതും അവൾ ഭയത്തോടെ വിക്കി വിക്കി കൊണ്ട് പറഞ്ഞു..

ജി… ജിത്തേട്ടൻ  അ….അവിടെ പുറത്ത്…

ഭയന്നുവിറച്ചുള്ള ദേവയുടെ നിൽപ്പ് കണ്ടതും  അവളെ ഒന്ന് നോക്കിക്കൊണ്ട് താൻ ട്രയൽ നോക്കുവാൻ ധരിച്ചിരിക്കുന്ന ഷർട്ട് തിരിഞ്ഞുനിന്ന് അഴിച്ച് ഹാങ്ങറിൽ തൂക്കി അവൻ ഇട്ടു കൊണ്ടുവന്ന ഷർട്ട് എടുത്ത് അണിഞ്ഞു മഹേന്ദ്രൻ…

എന്തുകൊണ്ടൊ ആ സമയം മഹേന്ദ്രനെ നോക്കുവാൻ കഴിയാതെ ദേവ  തല കുനിച്ചു നിന്നു ദേവ …

ഹ്മ്മ്മ്മ് വാ

മഹേന്ദ്രൻ ദേവയുടെ ഇടതു കൈ പിടിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങുവാൻ  ഡോറിന്റെ ലോക്ക് തിരിക്കുവാൻ ഒരുങ്ങി.

അയ്യോ ഇപ്പോൾ പുറത്തേക്ക് പോകല്ലേ അവിടെ ജിത്തേട്ടൻ ഉണ്ടാകും എന്നെ എന്നെ കൊണ്ടുപോകും.. എനിക്ക് പേടിയാ…

അവൻ കരഞ്ഞുകൊണ്ട് മഹേന്ദ്രന്റെ കയ്യിൽ പിടിച്ച് അവനോടായി പറഞ്ഞു..

പേടിച്ചിട്ട് വിറച്ചുകൊണ്ട്  ആർത്തു കരയുന്ന അവളെ കണ്ടതും  മഹേന്ദ്രന്റെ മുഖം എല്ലാം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുക്കി..

കരച്ചിൽ നിർത്ത് ഭദ്ര

മഹേന്ദ്രൻ ദേവയുടെ മുഖത്ത് നോക്കി പറഞ്ഞതും അപ്പോഴും അവൾ വിങ്ങി പൊട്ടി കരയുകയായിരുന്നു…

ചി!!! നിർത്തടി കരച്ചിൽ…

അവന്റെ അലർച്ച കേട്ടതും ദേവ പേടിച്ചുകൊണ്ട്  കരച്ചിൽ അടക്കി മഹേന്ദ്രനെ തന്നെ നോക്കി നിന്നു….

പെട്ടെന്നായിരുന്നു മഹേന്ദ്രൻ അവളുടെ ഇരു തോളിലുമായി പിടിച്ച്   അവളെ ചുമരിലേക്ക് ചേർത്തുനിർത്തിയത്…

മഹേന്ദ്രന്റെ പെട്ടെന്നുള്ള പ്രവർത്തിയിൽ ദേവ ശരിക്കും ഭയപ്പെട്ടു..

ഷോൾഡറിൽ കൈകൾ ചേർത്തുവച്ചുകൊണ്ട് മഹേന്ദ്രൻ വലിഞ്ഞു മുറുകിയ മുഖത്തോടെ അവളെ നോക്കിക്കൊണ്ട് ചോദിച്ചു..

എന്തിനാ ഭദ്രാ നീ കരയുന്നത്..   ഇങ്ങനെ ആ ക ***** മോനെ പേടിച്ച് ജീവിക്കാനാണ് ഭാവമെങ്കിൽ നീ നിന്റെ ജീവിതത്തിൽ എവിടെയും എത്തില്ല..

നീ ….

മഹേന്ദ്രൻ എന്തോ അവളോട് പറയുവാൻ ഒരുങ്ങുന്ന അതേസമയമാണ് പുറത്തേ അവരുടെ ട്രയൽ മുറിയുടെ മുന്നിൽ നിന്നും ആളുകളുടെ ബഹളം കേൾക്കുന്നത്.

പുറത്തെ ബഹളം കേട്ടതും ദേവ ഞെട്ടിക്കൊണ്ട് അറിയാതെ തന്നെ മഹേന്ദ്രന്റെ കൈകളിൽ   പിടുത്തമിട്ടിരുന്നു ഭയം മൂലം അവൾക്ക് അവളുടെ ശരീരം വിറക്കുന്നത് പോലെ തോന്നി…

പുറത്തുള്ള ശബ്ദം കൂടിക്കൂടി വരുന്നത് കണ്ടതും ഞെട്ടിക്കൊണ്ട് അവൾ  ഡോറിന്റെ ഭാഗത്തേക്കും  പിന്നീട് മഹേന്ദ്രന്റെ മുഖത്തേക്കും നോക്കി .

പെട്ടെന്നാണ് അവന്റെ മൊബൈലിലേക്ക് ഒരു മെസ്സേജ് വന്നത്…

അത് വായിച്ചു കഴിഞ്ഞതും അവന്റെ മുഖം എല്ലാം ദേഷ്യത്താൽ വലിഞ്ഞു മുറുക്കി…

വാതിൽ കൊട്ടുന്ന ശബ്ദം കേട്ടതും ദേവ മഹേന്ദ്രന്റെ കൈയിൽ മുറുകെപ്പിടിച്ചു നിന്നു..

ഞങ്ങൾ വാതിൽ ചവിട്ടി പൊളിക്കണ്ട എങ്കിൽ മര്യാദയ്ക്ക് രണ്ടുപേരും പുറത്തേക്കിറങ്ങിക്കോ….

പുറത്തുള്ള ആരുടെയോ ആക്രോംഷം കേട്ടതും ദേവയെ ചേർത്തുപിടിച്ചുകൊണ്ട്  ഡോറിന്റെ ഹാൻഡിൽ പിടിച്ചു തിരിച്ചു വാതിൽ തുറന്നു മഹേന്ദ്രൻ.

മുന്നിൽ നിൽക്കുന്ന എല്ലാവരെയും കണ്ട് ദേവ ആരെയും നോക്കുവാൻ ത്രാണി ഇല്ലാതെ മഹേന്ദ്രന്റെ പിറകിലേക്കായി മാറിനിന്നു..

ഒരു നിമിഷത്തെ തന്റെ ഭയം മൂലം താൻ കാരണം ഇദ്ദേഹത്തിന് വലിയൊരു മാനക്കേട് തന്നെ സംഭവിക്കാൻ പോവുകയാണല്ലോ എന്നോർത്ത് ദേവയാകെ വല്ലാത്തൊരു അവസ്ഥയിൽ എത്തിച്ചേർന്നിരുന്നു..

ഈ സമയം മഹേന്ദ്രനെ നോക്കി വിജയ ചിരിയോടെ മുന്നിൽ നിൽക്കുന്നവനെ ചുട്ടെരിക്കാൻ പാകത്തിന് നോക്കിക്കൊണ്ട് മഹേന്ദ്രനും അവനെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു..

ഹാ… ഹാ…

ഇത് ആരിത് വസിഷ്ഠ എംപയറിന്റെ സാരഥി മഹേന്ദ്ര ദേവ് വസിഷ്ട്ടായോ …

കൊമ്പനാക്കാട്ടിൽ ആൻഡ്രൂസും സംഘവും  ട്രയൽ റൂമിന്റെ വാതിലിനു മുന്നിൽ നിൽക്കുന്ന മഹേന്ദ്രനെ നോക്കി പുച്ഛിച്ചുകൊണ്ട് പറഞ്ഞു…

അതിനു മറുപടിയായി മുറുകിയ മുഖത്തോടെ  മഹേന്ദ്രൻ എന്തോ പറയുവാൻ വന്നെങ്കിലും അവന്റെ അടുക്കലേക്ക് വന്നുകൊണ്ട് അർജുൻ പറഞ്ഞു..

ഇന്ദ്ര ഇപ്പോൾ പ്രതികരിക്കല്ലേ ഇത് നമുക്കുള്ള ട്രാപ്പാണ്..

അവരുടെ അടുത്തേക്ക് നടന്നുവരുന്ന എസ് ഐ സെബാസ്റ്റ്യൻ സംഘത്തെയും നോക്കിക്കൊണ്ട് അർജുൻ പറഞ്ഞു..

മഹേന്ദ്രൻ സെബാസ്റ്റിനെ ഒന്നു നോക്കി അതേസമയം തന്നെ സെബാസ്റ്റ്യൻ മഹേന്ദ്രനെ ഒന്ന് നോക്കി കാണുകയായിരുന്നു..

..

ഒരു വർഷങ്ങൾക്കു മുന്നേ മഹേന്ദ്രൻ സെബാസ്റ്റ്യനുമായി ഒന്ന് കൊമ്പ് കോർത്തതാണ് അന്ന് മഹേന്ദ്രൻ  അടിച്ച അടിയുടെ ഓർമ്മ വന്നതും അയാൾ പതിയെ കവിളിൽ തലോടി കൊണ്ട് അവനെ ഒന്ന് വന്യമായി നോക്കി….

അവന്റെ പിറകിൽ ഒളിച്ചു നിൽക്കാതെ ഇങ്ങോട്ട് മാറി നിൽക്കെടി നാ******മോളെ!!!!!

ഒരു മുഴുനീളം തെറി കൂടെ വിളിച്ച് ദേവയെ  മഹേന്ദ്രന്റെ പിറകിൽ നിന്നും വലിച്ചു മുൻപോട്ട് നിർത്തുവാൻ സെബാസ്റ്റ്യൻ കൈകൾനീട്ടിയതും അവന്റെ കയ്യിൽ മഹേന്ദ്രൻ കയറിപ്പിടിച്ചതും ഒരേ സമയമായിരുന്നു..

മഹേന്ദ്രന്റെ ബലമായ പിടുത്തത്തിൽ സെബാസ്റ്റ്യന് തന്റെ വലതു കൈയുടെ  എല്ലുകൾ ഇപ്പോൾ പൊടിഞ്ഞു പോകും എന്ന് പോലും  തോന്നി…

ആാാാാ!!!!!വിടെടാ എന്റെ കയ്യിൽ നിന്നും…

മുറുകിയ മുഖത്തോടെ തന്നെ തന്നെ നോക്കി നിൽക്കുന്ന മഹേന്ദ്രനെ നോക്കി വേദനയാൽ അലറിക്കൊണ്ട് സെബാസ്റ്റ്യൻ പറഞ്ഞു..

ഈ കാഴ്ച കണ്ട് ആദ്യം ഒന്നു ആൻഡ്രൂസ് പതറിയെങ്കിലും പിന്നീട് സ്വബോധത്തിലേക്ക് വന്ന പോലെ മറ്റുള്ള പോലീസ് കോൺസ്റ്റബിൾമാരെ നോക്കി അലറി കൊണ്ടു അവൻ അവരോട് പറഞ്ഞു…

എന്തു നോക്കി നിക്കുവാടോ അവനെ  ആ കാ*****ന്റെ കയ്യിൽ നിന്നും വിടുത്തി മാറ്റടോ…

എടാ എന്താടാ പറഞ്ഞത്

ആൻഡ്രൂസിന് നേർക്ക് കയർത്തുകൊണ്ട് വന്ന വരുണിനെയും അർജുനെയും ആൻഡ്രൂസിന്റെ കൂട്ടാളികൾ പിടിച്ചുവച്ചു…

ഈ സമയം തന്നെ കോൺസ്റ്റബിൾസ് വന്നു മഹേന്ദ്രനെയും സെബാസ്റ്റ്യനെയും അടർത്തി മാറ്റി..

എന്ത് നോക്കി നിൽക്കുകയാടോ അവനെയും അവളെയും പിടിച്ചു ജീപ്പിൽ കയറ്റ്…

തന്റെ കൈയുടെ വേദന അസഹ്യമായതും വലതു കൈ അല്പം ഉയർത്തിപ്പിടിച്ച് മുറുകിയ മുഖത്തോടെ തന്റെ സഹപ്രവർത്തകരോട് അത്രയും പറഞ്ഞു സെബാസ്റ്റ്യൻ മുൻപേ നടന്നു..

ഇതിവിടെ തീർന്നു എന്ന് കരുതേണ്ട മഹേന്ദ്ര നിനക്കുള്ള എന്റെ ആദ്യത്തെ സമ്മാനമാണിത് അധികം വൈകാതെ തന്നെ നിന്റെ പതനം അത് ഞാൻ  കാണുന്നതായിരിക്കും..

മുറുകിയ മുഖത്തോടെ ആൻഡ്രൂസ് മഹേന്ദ്രനെ നോക്കിക്കൊണ്ട് പറഞ്ഞു..

അതിന് മഹേന്ദ്രൻ ആൻഡ്രോസിനെ നോക്കി പൂച്ചിച്ചുകൊണ്ട് പറഞ്ഞു..

നീ ഇപ്പോൾ കളിച്ച് തറക്കളി ഉണ്ടല്ലോ ഇതിന് ഞാൻ മറുപടി തിരിച്ചുനൽക്കി ഇല്ലെങ്കിൽ എന്റെ പേര് മഹേന്ദ്ര ദേവസിഷ്ഠ എന്നല്ലടാ…

അത്രയും പറഞ്ഞ് ആൻഡ്രോസിനെ മുറുകിയ മുഖത്തോടെ നോക്കി മഹേന്ദ്രൻ മുൻപേ നടന്നു അവന്റെ പിറകെയായി തലതാഴ്ത്തിക്കൊണ്ട് ദേവയും..

പോകുന്നിടയിൽ മഹേന്ദ്രൻ അർജ്ജുനെ നോക്കിക്കൊണ്ട് പറഞ്ഞു..

അർജുൻ ആരെങ്കിലും വീഡിയോ എടുത്തിട്ടുണ്ടെങ്കിൽ ഒറ്റ ക്ലിപ്പ് പോലും പുറത്തേക്ക് പോകരുത് മനസ്സിലായല്ലോ..

ഹ്മ്മ്മ് യെസ് ടാ പിന്നെ  നിങ്ങൾ അവിടെ എത്തുമ്പോഴേക്കും നമ്മുടെ വക്കീൽ പോലീസ് സ്റ്റേഷനിലേക്ക് എത്തിയിരിക്കും..

അത്രയും പറഞ്ഞു അർജുൻ ആ ഷോപ്പിലെ മാനേജരെ കാണുവാൻ വേണ്ടി ഓടി..

ഈ സമയം ജീപ്പിൽ കയറിയിരുന്ന ദേവ വെറുതെ ഒന്ന് പുറത്തേക്ക് നോക്കിയപ്പോൾ കണ്ടു തങ്ങളെ തന്നെ നോക്കി വന്യമായി പുഞ്ചിരിച്ചു നിൽക്കുന്ന ജിത്തുവിനെ..

ജിത്തു തന്നെ കണ്ടു എന്ന് കണ്ടതും ദേവയാകെ വല്ലാത്തൊരു മാനസികാവസ്ഥയിലായി ഇനി എന്താകും തന്റെ ജീവിതം എന്നോർത്ത് അവൾ ആ നിമിഷം തന്നെ വല്ലാതെ തളർന്നു പോയിരുന്നു…

പോലീസ് സ്റ്റേഷനിൽ എത്തിയതും മഹേന്ദ്രനെയും ദേവയെയും അവിടെയുള്ള ഒരു ഇരിപ്പിടത്തിലേക്ക് ബലമായി ഇരുത്തിക്കൊണ്ട് സെബാസ്റ്റ്യൻ അകത്തേക്ക് കയറിപ്പോയി..

അല്പസമയം കഴിഞ്ഞതും മഹേന്ദ്രന്റെ വക്കിൽ സെബാസ്റ്റിൻ SI യെ കാണുവാൻ അയാളുടെ മുറിയിലേക്ക് കയറിച്ചെന്നു….

വക്കീൽ അകത്തേക്ക് കയറുമ്പോഴത്തേക്കും കമ്മീഷണർ ഓഫീസിൽ നിന്നും മഹേന്ദ്രനെയും കൂടെ വന്ന കുട്ടിയെയും വിടുവാൻ ഉള്ള നിർദ്ദേശം അയാൾക്ക് വന്നതും അയാൾ മറ്റൊരു വഴിയുമില്ലാതെ രണ്ടുപേരെയും വിടുവാൻ തന്നെ തീരുമാനിച്ചു..

സെബാസ്റ്റ്യൻ അല്പം  ദേഷ്യത്തോടെ എന്നോട് എന്തോ പറയുവാൻ ഒരുങ്ങുമ്പോഴാണ് അയാളുടെ മൊബൈൽ റിംഗ് ചെയ്തത്.. മറുതലക്കൽ നിന്നുള്ള കാര്യം കേട്ടതും അയാളുടെ കണ്ണുകൾ  ഒന്ന് തിളങ്ങി..

മൊബൈൽ കട്ട് ചെയ്ത് അയാൾ പുഞ്ചിരിച്ചുകൊണ്ട് വക്കീലിനെ നോക്കിക്കൊണ്ട് പറഞ്ഞു..

എടോ വക്കീലേ മഹേന്ദ്രൻ സാറിനെ താൻ കൂടെ കൊണ്ടുപോയിക്കൊ പക്ഷേ ഈ പെണ്ണിനെ അങ്ങനെ വിട്ടു തരാൻ പറ്റില്ല…

മഹേന്ദ്രനെ പുച്ഛിച്ചുകൊണ്ട്  സെബാസ്റ്റ്യൻ എസ് ഐ വക്കീലിനെ നോക്കിക്കൊണ്ട് പറഞ്ഞു..

സെബാസ്റ്റ്യൻ അങ്ങനെ പറഞ്ഞതും ദേവയുടെ കണ്ണുകൾ നിറഞ്ഞു വന്നു അവൾ ഭയത്താൽ മഹേന്ദ്രനെ നോക്കി നിന്നു..

ഈ സമയം മഹേന്ദ്രൻ ദേവയെ ഒന്ന് നോക്കിക്കൊണ്ട് സെബാസ്റ്റ്യനോട്‌ ചോദിച്ചു..

ഹ്മ്മ്മ് അതെന്താ അങ്ങനെ

മഹേന്ദ്രന്റെ കണ്ണുകൾ ഒന്നു കുറുകി…

മഹേന്ദ്രൻ സാറിനുള്ള ഉത്തരം ഞാൻ തന്നാൽ മതിയോ..

കൈകൾ പിണച്ചു കെട്ടി കൊണ്ട് ഒരു നിഷ്കളങ്കനെ പോലെ അകത്തേക്ക് കയറിവരുന്ന ജിത്തുവിനെ കണ്ടതും മഹേന്ദ്രനും ദേവയും ഇടിവെട്ടേറ്റത് പോലെ നിന്ന് പോയി..

സെബാസ്റ്റ്യൻ ജിതേന്ദ്രനെ ഒന്ന് ഇരുത്തി നോക്കിക്കൊണ്ട്..അവനോട് ചോദിച്ചു..

ഹ്മ്മ്മ്മ് താനാരാ ഇവളുടെ മനസ്സിലായില്ല..

അല്ല സാറേ ഒരു 5 മിനിറ്റ് മുന്നേ എംഎൽഎ ഗണേഷ് സാർ വിളിച്ചിരുന്നില്ല..

ജിത്തു അയാളെ നോക്കി കണ്ണിറുക്കി കൊണ്ട് ഒന്ന് ചോദിച്ചു..

ഓഓഓഓ… മനസ്സിലായി മനസ്സിലായി ഗണേശൻ സാർ പറഞ്ഞ ആളല്ലേ.. ഇരിക്ക് ഇരിക്ക് തന്നെ പെട്ടെന്ന് കണ്ടപ്പോൾ എനിക്ക് മനസ്സിലായില്ല..  ആട്ടെ താനി പെൺകുട്ടിയുടെ ആരാ…

ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയാണ്..

ജിത്തു അല്പം വിഷമത്തോടെ മുഖംതാഴ്ത്തിക്കൊണ്ട് പറഞ്ഞു..

ഹേ!!! സെബാസ്റ്റ്യൻ ആദ്യം ഒന്നു ഞെട്ടി പിന്നീട്  അറപ്പോടെ ദേവയെ നോക്കി ചെ!!!

ഇതുപോലെത്തെ നല്ലൊരു ചെറുപ്പക്കാരനെ തേച്ചിട്ടാണോടി നീ ഈ പണിക്ക് ഇറങ്ങിയത്…

സെബാസ്റ്റ്യന്റെ ചിറി കൊണ്ടുള്ള ചോദ്യത്തിൽ ദേവ  പേടിച്ചു രണ്ടടി പിറകോട്ടയ്ക്ക് മാറിനിന്ന് പോയി അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ഇത് കണ്ട മഹേന്ദ്രൻ സെബാസ്റ്റ്യനെ നോക്കി കൊണ്ട് പറഞ്ഞു..

സെബാസ്റ്റ്യ സൂക്ഷിച്ച് വേണം സംസാരിക്കുവാൻ..

എന്നാൽ മഹേന്ദ്രനെ പുച്ഛിച്ചുകൊണ്ട് സെബാസ്റ്റ്യൻ വക്കീലിനോട് പറഞ്ഞു..

വക്കീലെ മുകളിൽ നിന്ന് വിളിച്ചു പറഞ്ഞതുകൊണ്ട് മാത്രമാണ്  ദോ ഈ  നിൽക്കുന്ന മഹേന്ദ്രൻ സാറിനെ ഇപ്പോൾ വിടുന്നത്..  പക്ഷേ ഇനിയും ഇവൻ ഇവിടെ നിന്നാൽ പിന്നെ ഇവിടെ നിന്ന് ഒരു തിരിച്ചുപോക്ക്  ഇവന് ഉണ്ടാകില്ല..

സെബാസ്റ്റ്യൻ എസ് ഐ വക്കീലിന്റെ മുഖത്ത് നോക്കി പറഞ്ഞതും വക്കീൽ എഴുന്നേറ്റു മഹേന്ദ്രനോട് പറഞ്ഞു…

സാർ നമുക്ക് പോകാം ഇപ്പോൾ ഇതൊന്നും ആരും അറിഞ്ഞിട്ടില്ല മീഡിയയുടെ കൈയിലെങ്ങാനും ഈ ഒരു ന്യൂസ് എത്തിയാൽ അറിയാലോ…

അയാൾ മഹേന്ദ്രനോട് പറഞ്ഞതും മഹേന്ദ്രൻ കത്തുന്ന കണ്ണുകളോടെ വക്കീലിനെ നോക്കിക്കൊണ്ട് പറഞ്ഞു..

ഈ പോലീസ് സ്റ്റേഷനിൽ നിന്ന് ഈ മഹേന്ദ്ര ദേവ വസിഷ്ഠ ഇറങ്ങുന്നുണ്ടെങ്കിൽ എന്റെ കൂടെ ഭദ്രയും കാണും..

അവന്റെ ഉറച്ച വാക്കുകളും ഒപ്പം ഭദ്ര എന്ന വിളികൂടെ കേട്ടതും ജിത്തുവിന് തന്റെ മനോനില തെറ്റുന്നത് പോലെ തോന്നി.. ദേഷ്യം കൊണ്ട് കൈ മുഷ്ടികൾ ചുരുട്ടിപ്പിടിച്ച് അവൻ എഴുന്നേറ്റു നിന്ന്  മുഖത്തൊരു പുഞ്ചിരി വരുത്തിക്കൊണ്ട് മഹേന്ദ്രനോട് പറഞ്ഞു..

ഇതൊക്കെ പറയാൻ നീ ആരാടാ ഇവളെ ഞാൻ വിവാഹം കഴിക്കാൻ പോകുന്നവനാ മാത്രമല്ല..

ജിത്തു കൗശലത്തോടെ മഹേന്ദ്രന്റെ മുഖത്ത് നോക്കി എന്തോ പറയുവാൻ ഒരുങ്ങുമ്പോഴാണ് അവരുടെ മൊബൈൽ റിംഗ് ചെയ്തത് ഡിസ്പ്ലേയിൽ കാണുന്ന ശ്രീകല എന്ന പേര് കണ്ടതും ജിത്തുവിന്റെ കണ്ണുകൾ വന്യമായി ഒന്ന് തിളങ്ങി….

തുടരും…

Leave a Reply

You cannot copy content of this page