അടങ്ങി നിൽക്കേഡി അവിടെ കുറേയായി നിന്നെ ഞാൻ കയ്യിൽ കിട്ടുവാൻ വേണ്ടി കളിക്കുന്നു..
എന്തായാലും നീയൊന്ന് കൊഴുത്തിട്ടുണ്ട്.. അവന്റെ കൂടെ കിടന്ന് സുഖം കണ്ടു പോയല്ലെടി നാ ****മോളെ….
എന്തൊരു മണമാടീ നിന്നെ പാർവതിയുടെ കഴുത്തിന്റെ ഭാഗത്തേക്ക് തന്റെ മുഖം അടുപ്പിച്ചുകൊണ്ട് ഒരു ഉന്മാദിയെ പോലെ അരവിന്ദൻ പാർവതിയയോടായി പറഞ്ഞു..
മ്മ്മ്മ്മ്…… മ്മ്മ്മ്മ്…. പാർവതി അരവിന്ദന്റെ കൈകളെ തന്നിൽ നിന്നും വിടുവിക്കുവാൻ വേണ്ടി കിണഞ്ഞു പരിശ്രമിച്ചു കൊണ്ടേയിരുന്നു.. അവൾക്ക് പേടി കൊണ്ട് തന്റെ ശരീരം തളരുന്നത് പോലെ തോന്നി…
എന്തൊരു ഉൾപ്രേരണയിൽ അരവിന്ദനെ പിടിച്ചു പാർവതി ശക്തമായി തള്ളിയതും അരവിന്ദൻ വേച്ചു കൊണ്ട് ട്രയൽ റൂമിലെ ഗ്ലാസിന്റെ മേലേക്ക് ചാഞ്ഞതും പാർവതി വേഗം ട്രൈയൽറൂമിന്റെ കതക് തുറക്കാൻ ശ്രമിച്ചു…
പക്ഷേ പാർവതിയുടെ വയറിലൂടെ കയ്യിട്ട് അരവിന്ദൻ അവളെ വീണ്ടും തന്നിയിലേക്ക് ചേർത്ത് പിടിച്ചു..
പെട്ടെന്നാണ് അവന്റെ മൊബൈൽ ഫോൺ വൈബ്രേറ്റ് ചെയ്തത്..
ഫോണിൽ ഡിസ്പ്ലേയിൽ കാണുന്ന പേര് കണ്ടതും അരവിന്ദന്റെ മുഖത്ത് വന്യതയാർന്ന ഒരു പുഞ്ചിരി വിടർന്നു..
പറ രാധിക മേടം…
എന്തായി അരവിന്ദ അവിടുത്തെ കാര്യങ്ങളൊക്കെ?
കാര്യമെല്ലാം സക്സസ് ആണ് മാഡം… മാഡം ആളെ കുട്ടി വേഗം ഈ ട്രയൽ റൂമിന്റെ അടുത്തേക്ക് വാ കുരിശിങ്കൽ തറവാട്ടിലെ മൂത്ത മരുമകളുടെ ലീലാവിലാസം നാട്ടുകാർ എല്ലാവരും അറിയണം.. തലയിൽ കൂടെ മുണ്ടിട്ട് നടക്കേണ്ട പരിവമാക്കണം കുരിശിങ്കൽ തറവാട്ടിൽ ഉള്ളവരെ എല്ലാം പ്രത്യേകിച്ച് ആദത്തെ… മേടം പെട്ടെന്ന് എത്തുമല്ലോ അല്ലേ..
അരവിന്ദൻ പറയുന്നത് കേട്ട് രാധികന്റെ കണ്ണുകൾ ഒന്നു വിടർന്നു..
ഞാൻ….ഞാൻ ഇപ്പോൾ എത്താം അരവിന്ദ ഇന്നത്തോടുകൂടി പാർവതി എന്ന് പറയുന്നവളുടെ ചാരിത്ര്യം ഞാൻ ചരിത്രമാക്കിയിരിക്കും 😏.. രാധിക സ്വയം ഒന്ന് പാർവതിയെ ഓർത്തുകൊണ്ടും പുച്ഛിച്ച് താഴെ പാർക്കിംഗ് ഏരിയയിൽ നിന്നും വേഗം ലിഫ്റ്റിലേക്ക് ഓടി കയറി…
പാർവതിയെ ബലമായി പിടിച്ചു അരവിന്ദൻ ഗ്ലാസിലേക്ക് ചേർത്ത് നിർത്തി..
സത്യം പറയാലോ പെണ്ണേ നിന്നെ ഇപ്പോൾ തന്നെ കടിച്ചു പറിച്ചു തിന്നുവാനാണ് എനിക്ക് തോന്നുന്നത് പക്ഷേ സമയമായിട്ടില്ല ഈ നാട്ടുകാരുടെ ഇടയിൽ നീ നാണംകെട്ട് തലകുനിച്ചു നിൽക്കുന്നത് എനിക്ക് കാണണം.. പ്രത്യേകിച്ച് നിന്റെ ഭർത്താവ് എന്ന് പറയുന്ന ക *****മോൻ കാണണം അവന്റെ ഭാര്യ മാനം പോയി മുഖവും താഴ്ത്തി നിൽക്കുന്നത്… എന്നിട്ട് വേണം എനിക്ക് അവനെ ഒന്ന് ശരിക്കും കാണുവാൻ….
അതിനെന്താ അരവിന്ദ അത്രയും നേരം നീ കാത്തു നിൽക്കേണ്ട നമുക്ക് ശരിക്കും ഇപ്പോൾ തന്നെ ഒന്നു കണ്ടുകളയാലോ 🔥..
പിറകിൽ നിന്നും കേൾക്കുന്ന ആ ഘനഗാംഭീര ശബ്ദത്തിന്റെ ഉടമ ആരാണെന്ന് തിരിച്ചറിഞ്ഞതും അരവിന്ദന്റെ ശരീരം ഒന്ന് വിറച്ചു പോയി…
അത്രയും നേരം പാർവ്വതിയുടെ ഇരു കൈകളിലുമായി മുറുകെ പിടിച്ചിരുന്ന അവന്റെ കൈകൾ താനേ അയഞ്ഞു…
ജീവൻ തിരിച്ചുകിട്ടിയത് പോലെ പാർവതി തന്റെ നിറഞ്ഞ കണ്ണുകൾ തുടക്കാതെ ഓടിച്ചെന്ന് ആദത്തിനെ കെട്ടിപുണർന്നു വരിഞ്ഞു മുറുക്കി…
ആദം ട്രയൽ റൂമിന്റെ വാതിൽ മലർക്കെ തുറന്നുകൊണ്ടായിരുന്നു നിന്നത് അവന്റെ തൊട്ടു പിറകിലായി ജോയും ക്രിസ്റ്റിയും നിൽപ്പുണ്ടായിരുന്നു..
ക്രിസ്റ്റി ഓടി വന്നരവിന്ദന്റെ മുഖം നോക്കി ഒന്ന് പൊട്ടിച്ചു
💥
നായെ… ഒന്ന് എഴുന്നേറ്റ് നിൽക്കാം എന്ന് ആയപ്പോൾ നീ വീണ്ടും ഞങ്ങളുടെ ഏട്ടത്തിയുടെ അടുത്തേക്ക് വന്നതാണല്ലേടാ.. ഇനി നീ പുറംലോകം കാണില്ല അതിനു വേണ്ടത് എന്താണെന്ന് ഞങ്ങൾക്കറിയാം..ക്രിസ്റ്റിയുടെ അപ്പോഴത്തെ മുഖഭാവം കണ്ട പാർവതി പോലും ഒന്ന് വിറച്ചു പോയി. കാരണം വീട്ടിൽ എപ്പോഴും അവർ നാലുപേരും കുഞ്ഞുകളി കളിച്ചു നടക്കുന്നവരാണ്…
സത്യത്തിൽ പാർവതി മറന്നു പോയിരുന്നു ക്രിസ്റ്റിയും ജോയും ഐപിഎസ് ഓഫീസർസ് ആണെന്നതുപോലും…
കരഞ്ഞുകൊണ്ട് നിൽക്കുന്ന പാർവതിയുടെ അടുത്തേക്ക് വന്ന് ജോയും ക്രിസ്റ്റീയും അവളെ സമാധാനിപ്പിക്കുന്ന നേരം നോക്കി എവിടുന്നൊ കിട്ടിയ ധൈര്യത്തിൽ അരവിന്ദൻ അവരെ എല്ലാവരെയും ഇടിച്ചുതെറിപ്പിച്ചു കൊണ്ട് പുറത്തേക്കിറങ്ങി ഓടി…
ഡാ!!!😡
ജോ!! അവന്റെ പിറകെ പോകുവാൻ ഒരുങ്ങിയ ജോയെ ആദം പെട്ടെന്നാണ് എന്നാണ് പിറകിൽ നിന്നും വിളിച്ചത്…
ജോ വേണ്ട ഇപ്പോൾ ഇവിടെ വച്ച് ഒരു സീൻ ഉണ്ടാക്കണ്ട നമുക്ക് കിട്ടുമവനെ… ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയ മുഖത്തോടെ ആദം ജോയോട് പറയുമ്പോൾ ജോക്കും അത് ശരിയാണെന്ന് തോന്നി..
പെട്ടെന്നാണ് ലിഫ്റ്റ് കയറിയിറങ്ങി രാധികാ ഫ്ലോറിലേക്ക് ഓടിക്കിടച്ച് വന്നത്..
പക്ഷേ അവൾ അവിടേക്ക് വരുമ്പോൾ കാണുന്നത് ആദത്തിന്റെ നെഞ്ചിൽ ആയി പതുങ്ങി നിൽക്കുന്ന പാർവതിയെയാണ്..
രാധിക അരവിന്ദനെ അവിടെയെല്ലാം നോക്കിയതും അവനെ പക്ഷേ അവൾക്ക് കാണുവാൻ സാധിച്ചില്ല…
അരവിന്ദൻ പിടിക്കപ്പെട്ടിട്ടുണ്ടാകുമോ എന്നൊരു ചെറിയ ഭയം രാധികയ്ക്ക് ഇല്ലാതെയിരുന്നില്ല..
പെട്ടന്നാണ് രാധികയുടെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നത്..
അവൾ അത് തുറന്നു നോക്കിയതും അത് അരവിന്ദന്റെ മെസ്സേജ് ആയിരുന്നു അവൻ സേഫ് ആയി അവരിൽ നിന്ന് രക്ഷപ്പെട്ടു എന്നായിരുന്നു അതിൽ എഴുതിയിരുന്നത്..
അത് വായിച്ചതും രാധികയുടെ മുഖത്ത് ഒരു ചിരി വിടർന്നു പക്ഷേ തന്റെ മുന്നിലായി ആരോ വന്നു നിൽക്കുന്നത് പോലെ തോന്നിയ രാധിക കണ്ണുകൾ ഉയർത്തി നോക്കിയതും മുന്നിൽ നിൽക്കുന്ന ആദത്തെ കണ്ട് അവളുടെ കണ്ണുകൾ ഒന്നു വിടർന്നു..
പക്ഷേ അവന്റെ നെഞ്ചിലായി പറ്റിച്ചേർന്നു നിൽക്കുന്ന പാർവതിയെ കണ്ടതും ആ കണ്ണുകൾ രക്ത വർണ്ണം ആകുവാൻ അധികനേരം വേണ്ടിവന്നില്ല…
രാധികയെ നോക്കി ഒരു പുച്ഛചിരി ചിരിച്ചുകൊണ്ട് ആദം ചോദിച്ചു “എന്താ രാധിക മാഡം പതിവില്ലാതെ ഇങ്ങോട്ടേക്ക് ഒക്കെ ഹോ സോറി ഞാൻ മറന്നു വിചാരിച്ച മാതിരി പ്ലാനൊന്നും വർക്കൗട്ട് ആയില്ല അല്ലേ”.
ആദത്തിന്റെ മുഖത്ത് വിരിയുന്ന പുച്ഛഭാവം കണ്ടതും രാധികയ്ക്ക് ആകെ വിറഞ്ഞു കയറിയെങ്കിലും സംയമനം പാലിച്ചുകൊണ്ട് പുഞ്ചിരിയോടെ രാധിക ആദത്തിനോടായി ചോദിച്ചു…
എന്താ…. എന്താ ആദം നീ പറഞ്ഞത് എനിക്ക് മനസ്സിലായില്ല..
ദേ തള്ളേ ഒരുമാതിരി ഓസ്കാർ അഭിനയം കാഴ്ച വച്ചാൽ ഉണ്ടല്ലോ ചുമരിൽ നിന്നും വടിച്ചെടുക്കേണ്ടി വരും നിങ്ങളെ ക്രിസ്റ്റി രാധികയുടെ നേർക്ക് ചാടി കൊണ്ട് അവളോട് പറഞ്ഞു.
സൂക്ഷിച്ചു സംസാരിക്കണം ക്രിസ്റ്റി നിനക്ക് ഞാൻ ആരാണെന്ന് അറിയില്ലേ ഈ നിൽക്കുന്ന നിന്റെ മൂത്ത ബ്രദറായ ആദത്തിന്റെ ഭാര്യയായിരുന്നു ഞാൻ…
അതെ എന്റെ ഇച്ചായന് പറ്റിയ ഒരു തെറ്റായിരുന്നു നീ.. ക്യാൻസർ വന്നാൽ അതിനെ ആരും ശരീരത്തിൽ വച്ച് പൂജിക്കില്ല മറിച്ച് അതിനെ മുറിച്ച് കളയുകയുള്ളൂ അതുതന്നെയാണ് എന്റെ ഇച്ചായൻ ചെയ്തതും.. പിന്നെ എപ്പോഴും ഒരു കഴുതയ്ക്ക് അലങ്കാരം പോലെ നീ ഇങ്ങനെ ഇടക്കിടയ്ക്ക് വിളിച്ചു പറയേണ്ട എന്റെ ചേട്ടായിയുടെ ഭാര്യയായിരുന്നു ഭാര്യയായിരുന്നു എന്ന്..
എന്റെ ഇച്ചായന് ഇപ്പോൾ ഒരു ഭാര്യയുണ്ട് ഞങ്ങൾക്കെല്ലാം മനസ്സറിഞ്ഞ് സ്നേഹം വാരിക്കോരി തരുന്ന ഞങ്ങളുടെ ഏട്ടത്തി ഈ നിൽക്കുന്ന മിസ്സിസ് പാർവതി ആദം കുരിശിങ്കൽ..
ഇപ്പോൾ പറഞ്ഞപോലെ എന്റെ ഇച്ചായന്റെ ഭാര്യയായിരുന്നു എന്നെങ്ങാനും ഇനി നീ പറഞ്ഞാൽ നിന്റെ പുഴുത്ത നാവ് ഞാൻ വലിച്ചു പറിച്ചെടുക്കും കേട്ടോടി നാ *****മോളെ…
ക്രിസ്റ്റിയുടെ അലർച്ചയിൽ രാധിക ചെറുതായി ഒന്ന് വിറച്ചെങ്കിലും മുഖത്ത് ഭാവഭേദം ഒന്നുമില്ലാതെ രാധിക അവനോടായി പറഞ്ഞു…
പാർവതി ഹും 😏 ദോ നിന്റെ ഇച്ചായന്റെ നെഞ്ചിലായി ചേർന്നു നിൽക്കുന്നവൾക്ക് എത്രകാലത്തേക്കാണ് ആയുസ്സ് എന്ന് കണ്ടറിയാം… പിന്നെ അന്ന് എനിക്കൊരു അബദ്ധം പറ്റി അതുകൊണ്ട് മാത്രമാണ് നിന്റെ ഇച്ചായനിൽ നിന്നും ഞാൻ ഡിവോഴ്സ് വാങ്ങിപ്പോയത്… ആ തെറ്റ് തിരുത്തി ഞാൻ വന്നപ്പോൾ ഇവളെ വിവാഹം കഴിച്ചിരിക്കുന്നു എന്റെ ആദം…
രാധിക ക്രിസ്റ്റിയുടെ ചുറ്റും ഒന്നു നടന്നുകൊണ്ട് അവനോട് ചോദിച്ചു “അല്ലെങ്കിലും ഒന്ന് ചിന്തിച്ചു നോക്കൂ ക്രിസ്റ്റി എന്നെയും ഇവളെയും താരതമ്യപ്പെടുത്തി നോക്കിയാൽ എന്തുകൊണ്ടും ഞാൻ തന്നെയല്ലേ അല്പം അല്ല കൂടുതൽ😏 ഉയർന്നുനിൽക്കുന്നത്..
എന്റെ അത്ര സൗന്ദര്യമുണ്ടോ ഇവൾക്ക് സമ്പത്ത് ഉണ്ടോ വിദ്യാഭ്യാസം ഉണ്ടോ… നാലാളുടെ ഇടയിൽ നിന്നാൽ എന്തെങ്കിലും സംസാരിക്കാൻ ഉള്ള കഴിവുണ്ടോ.. ഒന്നുമില്ല എന്നിട്ടും എന്ത് കണ്ടിട്ടാണ് നിങ്ങളെല്ലാവരും ഇവളെ എടുത്ത് തലയിൽ വെക്കുന്നത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്..
രാധിക പറയുന്ന ഓരോ വാക്കുകളും ചാട്ടുളി പോലെയാണ് പാർവതിയുടെ ചെവിയിലേക്ക് തുളഞ്ഞു കയറിയത്.. എന്തുകൊണ്ടൊ ആദ്യമായി അപകർഷതാബോധം എന്നൊന്ന് പാർവതിയിൽ ഉടലെടുക്കാൻ തയ്യാറായി തുടങ്ങിയിരുന്നു ആ സമയം..
ഇന്നും അവിടെ നിൽക്കുവാൻ ആഗ്രഹമില്ലാത്തതുപോലെ പാർവതി ആദത്തിൽ നിന്നും പിടഞ്ഞു മാറുവാൻ ശ്രമിച്ചങ്കിലും അതിനെ തടസ്സപ്പെടുത്തി കൊണ്ട് ആദം അവളെ തന്നിലേക്ക് അവളെ കൂടുതൽ ചേർത്ത് നിർത്തി..
രാധികയുടെ വിഷം തുപ്പുന്ന വാക്കുകൾ തന്റെ പാർവതിയിൽ വല്ലാത്തൊരു നൊമ്പരം സൃഷ്ടിച്ചിട്ടുണ്ടെന്ന് അവളുടെ ഒഴുകി ഇറങ്ങുന്ന കണ്ണുനീരിൽ നിന്നും ആദത്തിന് മനസ്സിലായി..
അത്രയും നേരം ഒന്നും മിണ്ടാതെ നിന്നിരുന്ന ആദത്തിന്റെ മുഖം എല്ലാം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകീയിരുന്നു…
ഞാൻ…. രാധിക പിന്നെയും എന്തോ പറയുവാൻ ഒരുങ്ങിയതും..
ച്ചി നിർത്തെടി!!!🔥🔥
ആദത്തിന്റെ അലർച്ചയിൽ പെട്ടെന്ന് രാധിക ഒന്നു ഞെട്ടിപ്പോയി…
അവൾ നോക്കുമ്പോൾ ആദം ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു ..
പാർവതിയെ തന്നെ നെഞ്ചിലേക്ക് കൂടുതലായി അടുപ്പിച്ചു ചേർത്തുവച്ചുകൊണ്ട് ആദം രാധികയോടായി അലറിക്കൊണ്ട് പറഞ്ഞു
“നീ ഇപ്പോൾ എന്താ പറഞ്ഞത് എന്റെ പാർവതിക്ക് നിന്റെ അത്ര സൗന്ദര്യമോ സമ്പത്ത് ഒന്നുമില്ലെന്നോ അതേടി എന്റെ പാർവതിക്ക് നീ പറഞ്ഞ ഒന്നുമില്ലെങ്കിലും അവൾക്ക് സ്നേഹിക്കാനുള്ള ഒരു മനസ്സുണ്ട് നന്മ എന്താണെന്ന് തിരിച്ചറിയാൻ കഴിവുള്ളവളാണ് എന്റെ പാർവതി….
പിന്നെ നിന്നെപ്പോലെ പുട്ടിയടിച്ച മോന്ത അല്ല എന്റെ പെണ്ണിന്റെത്… ഈ ആദത്തിന് ഏറ്റവും പ്രിയപ്പെട്ടത് എന്റെ പാർവതിയുടെ ഈ ശാലീന സൗന്ദര്യം തന്നെയാണ് … ഇനി നീ എന്ന രാധിക ഒരു 7 ജന്മം എടുത്താലും നിനക്ക് ഒരിക്കലും പാർവതിയുടെ അടുത്ത് എത്തുവാൻ കൂടി സാധിക്കില്ല കാരണം
ആദം അടുത്തത് എന്താണ് പറയുവാൻ പോകുന്നതെന്ന് അറിയാൻ വേണ്ടി രാധിക ചുവന്ന കണ്ണുകളോടെ ആദത്തെ തന്നെ നോക്കി നിന്നു…
🔥 കാരണം നന്മയ്ക്ക് മുകളിൽ തിന്മ ജയിച്ചതായി നീ കേട്ടിട്ടില്ലല്ലോ രാധിക നീ ഒരു വിഷം തുപ്പുന്ന സർപ്പമാണ് നിനക്ക് ഒരിക്കലും നന്മയുടെ പാതയിലൂടെ നടക്കുവാൻ കൂടി സാധിക്കില്ല.. വീണുപോകും നീ അധികം വൈകാതെ തന്നെ…🔥
പാർവതിയെ തന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് രണ്ടടി മുന്നോട്ടു നടന്ന ആദം പിന്നീട് തിരിച്ചു പിറകോട്ടേക്ക് തന്നെ വന്ന് രാധികയുടെ മുഖത്ത് നോക്കി പറഞ്ഞു
“നീ നേരത്തെ പറഞ്ഞയച്ചവൻ ഉണ്ടല്ലോ അരവിന്ദൻ അവനുള്ള പെട്ടി ഞാൻ റെഡിയാക്കിയിട്ടുണ്ട് എന്റെ കയ്യിൽ കിട്ടും അവനെ അധികം വൈകാതെ തന്നെ അന്ന് അവന്റെ അവസാനമായിരിക്കും എന്നെങ്കിലും നീ അവനെ കാണുമ്പോൾ പറയാൻ മറക്കരുത് ഈ ആദത്തിന്റെ ഈ വാക്കുകൾ”….🔥🔥
അത്രയും പറഞ്ഞു രാധികയുടെ കാത്തു നിൽക്കാതെ തന്റെ പെണ്ണിനെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് നടന്നു നീങ്ങി ആദം …
പോയി ചത്തൂടെ തള്ളേ ഇങ്ങനെ ജീവിക്കുന്നതിലും ഭേദം നിങ്ങളുടെ ഒരു കോപ്പിലെ പ്രണയം ജോയും ക്രിസ്റ്റിയും രാധികയെ നോക്കി നന്നായി ഒന്ന് പുച്ഛിച്ചുകൊണ്ട് നടന്നകന്നു…
തന്റെ പ്ലാനുകൾ എല്ലാം പൊളിഞ്ഞ ദേഷ്യത്തിൽ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ അവൾ നിലത്ത് എറിഞ്ഞു പൊട്ടിച്ചു കൊണ്ടു നേരെ പാർക്കിംഗ് ഏരിയയിലേക്ക് തന്നെ നടന്നു നീങ്ങി….
തുടരും
