താണ്ഡവം ഭാഗം 10

ശ്രീകലയുടെ പേര് മൊബൈലിൽ കണ്ടതും ജിത്തുവിന്റെ കണ്ണുകൾ ഒന്നും തിളങ്ങി അവൻ മുറുകിയ മുഖത്തോടെ മഹേന്ദ്രനെയും അവന്റെ പിറകിൽ നിൽക്കുന്ന ദേവയെയും ഒന്നും നോക്കിക്കൊണ്ട് ഫോൺ അറ്റൻഡ് ചെയ്തു..

ഹലോ അപ്പച്ചി പറഞ്ഞോളൂ ഇത് ഞാനാണ് ജിത്തു..

ജിത്തു ഫോൺ സ്പീക്കറിലിട്ട് ആ SI ക്ക് കൊടുക്ക്..

ശരി അപ്പച്ചി..

വിനയം വാരി വിതറിക്കൊണ്ട് ജിത്തു ഫോൺ സ്പീക്കറിൽ ഇട്ടു..

എസ്ഐ അല്ലേ ഞാൻ ശ്രീകല അവിടെ നിൽക്കുന്ന ദേവഭദ്രയുടെ അമ്മയാണ്..

10 മിനിറ്റിനുള്ളിൽ ഞാൻ അവിടെ എത്തും… ഞാൻ വരുന്നത് വരെ ദേവയെ മറ്റാരും കൊണ്ടുപോകാതിരിക്കുവാൻ സാർ ശ്രദ്ധിക്കണം…ജിത്തു ഫോൺ സ്പീക്കർ ഓഫ് ചെയ്ത് എസ്ഐ സാറിന് കൊടുക്ക്..

ശരി അപ്പച്ചി…

ജിത്തു അത്രയും പറഞ്ഞു ഫോൺ സ്പീക്കർഓഫ് ചെയ്ത് എസ്ഐക്ക് കൊടുത്തു..

എസ് എസ് സർ ഞാൻ പറയുന്നത് വ്യക്തമായി കേൾക്കണം.. എന്റെ മകളുടെ പേരിൽ ഒരു കേസും ഉണ്ടാക്കാൻ പാടില്ല സാറിനെ വേണ്ടവിധത്തിൽ ഞാൻ കാണുന്നതായിരിക്കും..

ശ്രീകല  അങ്ങനെ പറഞ്ഞതും സെബാസ്റ്റ്യന്റെ കണ്ണുകൾ ഒന്ന് തിളങ്ങി..

അതിനെന്താ മേടം മേടത്തിന് മുകളിൽ ഇവിടെ നിന്നും ആരും ബലമായി മാഡത്തിന്റെ മകളെ ഇവിടെ നിന്നും കൊണ്ടുപോകില്ല മാഡം എത്രയും പെട്ടെന്ന് ഇവിടെ എത്തിക്കോളൂ..

സെബാസ്റ്റ്യൻ അങ്ങനെ പറഞ്ഞതും ശ്രീകല ഒന്നു മൂളി കൊണ്ട്  അത്രയും പറഞ്ഞു ഫോൺ കട്ട് ചെയ്തു…

അവർ ഫോൺ കട്ട് ചെയ്തു എന്ന് കണ്ടതും എസ്ഐ  ആ മൊബൈൽ ജിത്തുവിന്റെ കയ്യിൽ കൊടുത്തു..

ഈ സമയം  മഹേന്ദ്രന് എന്ത് ചെയ്യണമെന്ന് അറിയാത്ത ഒരു അവസ്ഥയിൽ ആയിപ്പോയി. കാരണം ശ്രീകല  ഇവിടെ വരുമെന്നോ ദേവയെ ഇവിടെ നിന്ന് കൂട്ടിക്കൊണ്ടുപോകുo എന്നൊന്നും അവൻ കരുതിയില്ല താൻ വിചാരിച്ചതിനെക്കാളും ഒരു പടി മുൻപിലാണ് ജിത്തുവിന്റെ കളികൾ എന്ന മഹേന്ദ്രന് ആ സമയം മനസ്സിലായി..

ദേവേ പറഞ്ഞു വിടാതിരിക്കുവാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്ന് ആലോചിക്കുകയായിരുന്നു മഹേന്ദ്രൻ ആ സമയം..

പെട്ടന്നാണ് എസ്ഐയുടെ വാതിൽ തള്ളി തുറന്നു കൊണ്ട് ശ്രീകലയും അവർക്ക് പിറകെയായി വാസുദേവനും അകത്തേക്ക് കയറി വന്നത്..

ശ്രീകല അകത്തേക്ക് കയറി വരുമ്പോൾ കാണുന്നത് മഹേന്ദ്രന്റെ പിറകിലായി പതുങ്ങി നിൽക്കുന്ന ദേവയെയാണ്..

മഹേന്ദ്രന്റെ പിറകിൽ നിൽക്കുന്ന ദേവയെ കാണും തോറും ശ്രീകലക്ക്    വിറഞ്ഞു കയറി..

എടി തറവാടിന്റെ മാനം നശിപ്പിക്കാൻ ജനിച്ചവളെ ഇവിടെ വാടി..

അവർ   മഹേന്ദ്രന്റെ പിറകിൽ നിന്നും ദേവയെ പിടിച്ചു വലിച്ചു  അവരുടെ മുൻപിലേക്ക് നിർത്തി കൈവീശി ദേവയുടെ ഇരു കവിളിലുമായി മാറി മാറി അ****ടിച്ചു..

അവരുടെ മോതിരമിട്ട വലതു കൈകൊണ്ടുള്ള അടിയിൽ ദേവയുടെ ചുണ്ട് പൊട്ടി ചോര വന്നു.. എന്നിട്ടും ദേഷ്യം തീരാതെ അതിശക്തമായ ഒരു അടി കൂടി കവിളത്ത് കൊടുത്തതും അവൾ തെറിച്ചു നേരെ മഹേന്ദ്രന്റെ നെഞ്ചിലേക്കായിരുന്നു ചെന്ന് വീണത്..

എന്തൊരു ഉൾപ്രേരണയിൽ മഹേന്ദ്രൻ തന്റെ ഇടതു കൈ ഉയർത്തി ദേവയെ ചേർത്ത് പിടിക്കാൻ ഒരുങ്ങിയതും അതേസമയം തന്നെ ശ്രീകല വിറച്ചു കൊണ്ട് ദേവയുടെ മുടി കുത്തിൽ പിടിച്ച് അവളെ അവനിൽ നിന്നും അടർത്തിമാറ്റി ജിത്തുവിന്റെ കയ്യിലേക്ക് എറിഞ്ഞു കൊടുത്തു..

ജിത്തു ഇവളെ കൊണ്ടു പോയി കാറിൽ ഇരുത്തു ഞാനൊന്ന് സാറിനോട് സംസാരിക്കട്ടെ…

ശരിയാപ്പച്ചി….

തളർന്ന ജിത്തുവിന്റെ നെഞ്ചിലായി കിടന്നുകൊണ്ട് മഹേന്ദ്രനെയും അർജ്ജുനനെയും വരുണിനെയും  നോക്കി കണ്ണീർ പൊഴിക്കുന്ന ദേവയെ കണ്ടതും അവർ എല്ലാവരും വല്ലാത്തൊരു അവസ്ഥയിൽ ആയിപ്പോയി..

ശ്രീകല വരുന്നതിനു മുന്നേ വക്കീലുമായി നടത്തിയ ചർച്ചയിൽ വക്കിൽ പറഞ്ഞത്  ദേവയുടെ സ്വന്തം അമ്മയാണ് നമ്മൾ എതിർത്തിട്ടും കാര്യമില്ല അവളെ കൊണ്ട് പോകാനുള്ള എല്ലാ അവകാശവും അവർക്കുണ്ട് എതിർത്തുനിന്നാൽ ചിലപ്പോൾ നമ്മൾ കുടുങ്ങുക എന്നായിരുന്നു.. പ്രത്യേകിച്ച് നമ്മൾ ഉള്ളത് പോലീസ് സ്റ്റേഷനിൽ ആയതുകൊണ്ട് തന്നെ..

ഇവിടെ വച്ച് ഒന്നും കൈവിട്ട് പ്രവർത്തിക്കരുത് എന്ന് വക്കീലിന്റെ കടുത്ത താക്കീത് ഉള്ളതുകൊണ്ട് മാത്രമാണ്  മഹേന്ദ്ര നടക്കം മൂന്നുപേരും ഒന്നും മിണ്ടാതെ നിന്നത്…

മഹേന്ദ്രന് തന്റെ   നിസ്സഹായ അവസ്ഥ  ഓർക്കും തോറും   വല്ലാത്ത ദേഷ്യം വരുന്നുണ്ടായിരുന്നു… കഴിവും പ്രാപ്തിയും സ്വാധീനവും എല്ലാം  ഉണ്ടായിട്ടും ഇങ്ങനെയൊരു അവസരത്തിൽ തനിക്ക് ഒന്നും ചെയ്യാൻ പറ്റാത്തതിലുള്ള ദേഷ്യം മഹേന്ദ്രനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു ദേവയുടെ നിറഞ്ഞ കണ്ണുകൾ അവനെ കുത്തിനോവിക്കുവാൻ തുടങ്ങി..

ഈ സമയം  ശ്രീകല മഹേന്ദ്രനെ നോക്കാതെ എസ് ഐ യോട് പറഞ്ഞു..

സർ ഫോർമാലിറ്റീസ് കഴിഞ്ഞെങ്കിൽ ഞാൻ അവളെ കൊണ്ടുപോയിക്കോട്ടെ..

അതിനെന്താ മേടം മേടം കൊണ്ട് പൊയ്ക്കോളൂ ഇനി ഇവിടെ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല..

ഹ്മ്മ്മ്….

അത്രയും പറഞ്ഞ് അവർ മുൻപോട്ടേക്ക് നടക്കാൻ ഒരുങ്ങിയതും പെട്ടെന്നാണ് മഹേന്ദ്രൻ ശ്രീകലയെ പിറകിൽ നിന്നും വിളിച്ചത്..

ശ്രീ കല മാഡം അവിടെ ഒന്നു നിന്നെ

മേടത്തിന് ഞങ്ങളെ ആരെയും മനസ്സിലായിട്ടില്ല അല്ലേ..

മഹേന്ദ്രൻ അവരെ തന്നെ നോക്കിക്കൊണ്ട് ചോദിച്ചതും ശ്രീകല എസ്ഐയുടെ മുഖത്തേക്ക് ഒന്ന് നോക്കി..

അതിനാർത്ഥം മനസ്സിലായത് പോലെ. സെബാസ്റ്റ്യൻ  അവരോടായി പറഞ്ഞു..

ഇവന്റെ കൂടെയാണ് മാഡത്തിന്റെ മകളെ..

ഹ്മ്മ്മ്മ്….

എസ്ഐയെ ബാക്കി പറയാൻ അനുവദിക്കാതെ കൈകൾ ഉയർത്തി തടഞ്ഞുകൊണ്ട് ശ്രീകല  മഹേന്ദ്രനോടായി പറഞ്ഞു..

നിന്നെ മനസ്സിലാക്കാൻ മാത്രം നീയാരാണ്.. ഇനി അഥവാ നീ ആരാണെങ്കിലും  ഈ ശ്രീ കലക്ക് നീയൊരു ചുക്കും അല്ല… പിന്നെ എന്റെ മകളെ എന്നിൽ നിന്നും അകറ്റി സ്വന്തമാക്കാം എന്നുള്ള വല്ല ചിന്തയോ മോഹമോ ഉണ്ടെങ്കിൽ അങ്ങ് കളഞ്ഞേക്ക് നിനക്ക് ശരിക്കും അറിയില്ല ഈ ശ്രീ കലയെ…

മുറുകിയ മുഖത്തോടെ കൈവിരൽ ചൂണ്ടി മഹേന്ദ്രനോട്‌ സംസാരിക്കുന്ന ശ്രീകലയെ കണ്ടതും അർജ്ജുനും വരുണും കിടുങ്ങി വിറച്ചു പോയി കാരണം തന്റെ നേർക്ക് നിൽക്കുന്നവരെ വെട്ടി മാറ്റിയിട്ടാണ് മഹേന്ദ്രന് ശീലം…

മഹേന്ദ്രനെ നോക്കി പൂച്ചിച്ചുകൊണ്ട് മുന്നോട്ട് നടന്ന ശ്രീകലയെ മഹേന്ദ്രൻ ഒന്നുകൂടി വിളിച്ചു..

അതെ ഒന്നവിടെ നിന്നെ  അങ്ങനെ നിങ്ങൾ മാത്രം പറയുന്നത് കേട്ട് നിൽക്കാൻ ഞാൻ നിങ്ങളുടെ ഏട്ടന്റെ മകൻ ജിത്തു അല്ല..

എടാ നീ

ശു!!!! ശബ്ദിക്കരുത്.. വസിഷ്ഠ മാൻഷനിലെ  മഹേന്ദ്ര ദേവ് വസിഷ്ഠയോട്   ആജ്ഞാപിക്കാൻ മാത്രം ഒന്നും ശ്രീകല വളർന്നിട്ടില്ല…

ഒരു നിമിഷത്തെ മഹേന്ദ്രന്റെ തുറന്നുപറച്ചിൽ ശ്രീ കലാ വെട്ടിവിറച്ചുപോയി…

“വസിഷ്ഠ  മാൻഷൻ”

അവരുടെ ചെവിയിൽ ഇടിമുഴക്കം പോലെ മുഴങ്ങിക്കെട്ടു കൊണ്ടേയിരുന്നു..
ഇത്രയും നേരം മഹേന്ദ്രനോട് വീറോടെ ചീറിക്കൊണ്ടിരുന്ന ശ്രീകലയുടെ മുഖത്താകെ വിയർപ്പ് കണങ്ങൾ പൊടിഞ്ഞതും  അവർ മഹേന്ദ്രനെ നോക്കി പറഞ്ഞു..

നീ… നീ… വെ…വെറുതെ അവളുടെ കാര്യത്തിൽ ഇടപെടേണ്ട അ…അത് നിനക്ക് നല്ലതിനല്ല അവളുടെ വിവാഹം ഉറപ്പിച്ചതാണ് ജിത്തു മോനും ആയിട്ട് അത് നടക്കുക തന്നെ ചെയ്യും..

മുഖത്തെ പരിഭ്രമം പുറത്ത് വരാതിരിക്കാൻ നന്നെ പാടുപ്പെട്ടുകൊണ്ട് അത്രയും പറഞ്ഞു ശ്രീകല വെട്ടി തിരിഞ്ഞ് പുറത്തേക്ക് ഇറങ്ങിപ്പോയി..

അപ്പോഴും മഹേന്ദ്രനെ നോക്കി വിജയിച്ചിരിയോടെ   നിൽക്കുന്ന സെബാസ്റ്റ്യന്റെ അടുക്കലേക്ക് ചെന്ന് ടേബിളിൽ കൈകൾ കുത്തികൊണ്ട്  അയാളുടെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ചുവെച്ചുകൊണ്ട് മഹേന്ദ്രൻ പറഞ്ഞു..

ഒരിക്കൽ കൂടി നമ്മൾ പരസ്പരം കാണേണ്ടിവരും അടുത്തുതന്നെ ആ ഒരു ദിവസത്തിനുവേണ്ടി വെയിറ്റ് ചെയ്യൂ സെബാസ്റ്റ്യൻ സാറെ

അയാളെ ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് മഹേന്ദ്രനും അനുജന്മാരും പുറത്തേക്ക് ഇറങ്ങിയതും കണ്ടു കാറിന്റെ ഡോർ വലിച്ചു തുറന്നു അകത്തേക്ക് കയറുന്ന ശ്രീകലയെ..

ആ സമയം നിറഞ്ഞ കണ്ണുകളോടെ  കാറിൽ ഇരുന്നുകൊണ്ട്  ഒരു  വാടിയ പുഞ്ചിരി ദേവ മഹേന്ദ്രന് നൽകി നിറഞ്ഞ കണ്ണുകളോടെ അവൾ മഹേന്ദ്രനെ നോക്കുമ്പോൾ തന്നെ ആ കാർ മുൻപോട്ടേക്ക് പോയിരുന്നു…

അർജുൻ വണ്ടിയെടുക്ക്

ആ സമയത്തെ മഹേന്ദ്രന്റെ മുഖത്തെ ഭാവം എന്താണെന്ന് അർജുന് പോലും മനസ്സിലായില്ല പക്ഷെ അത് കൊടുങ്കാറ്റിന് മുന്നേയുള്ള ശാന്തതയാണെന്ന് മാത്രം അവന് അറിയാമായിരുന്നു…

തുടരും

Leave a Reply

You cannot copy content of this page