*രുദ്രാക്ഷം 54*
ഒരിക്കലും സ്വന്തമാകില്ല എന്ന് കരുതിയ പ്രണയം ഇന്ന് തന്റെ കൈക്കുള്ളിൽ എത്തിച്ചേർന്നതിന് അവൾ സർവ്വേശ്വരനോട് മനസ്സാൽ നന്ദി പറഞ്ഞു..
ഈ സമയം രുദ്രന്റെ കണ്ണുകൾ മിത്രയുടെ മുഖം ആകെ ഓടിയലയുകയായിരുന്നു…മിത്രയടെ കണ്ണുകളിലേക്ക് ആണ് അവന്റെ നോട്ടം ആദ്യം ചെന്നെത്തിയതെങ്കിൽ അവസാനം അത് എത്തിച്ചേർന്നത് അവളുടെ ചെഞ്ചുണ്ടുകളിലേക്കായിരുന്നു..
ഒരു നിമിഷം ആ ചുണ്ടുകൾ കണ്ടതും അന്നാ രാത്രി തങ്ങൾക്കിടയിൽ നടന്ന ആ മനോഹരമായ നിമിഷം അവന് ഓർമ്മ വന്നു..
പതിയെ രുദ്രൻ തന്റെ ചൂണ്ടുവിരൽ കൊണ്ട് മിത്രയുടെ ചുണ്ടിലായി തലോടി കൊണ്ട് അവളോട് ചോദിച്ചു..
അന്ന് ഇരുട്ടായതിനാൽ ശരിക്കും ഒന്നും കണ്ടില്ല.. ആസ്വദിക്കാൻ മാത്രമേ പറ്റിയുള്ളൂ. എന്നാൽ എനിക്കിപ്പോൾ.
രുദ്രന്റെ സംസാരം കേട്ട് മിത്രയുടെ ശ്വാസം നിലച്ചു എന്ന് വേണമെങ്കിൽ പറയാം..
രു…
മിത്ര രുദ്രനോട് എന്തോ പറയുവാൻ ഒരുങ്ങിയെങ്കിലും അതിനുമുന്നെ തന്നെ രുദ്രൻ മിത്രയുടെ ചുണ്ടുകളെ സ്വന്തമാക്കി കഴിഞ്ഞിരുന്നു… രുദ്രൻ അവളുടെ മേൽചുണ്ട് നുണഞ്ഞുകൊണ്ട് അവളുടെ ഇടുപ്പിൽ നിന്നും മുകളിലേക്ക് അവന്റെ കൈ അരിച്ചു കയറുവാൻ തുടങ്ങി …
ഈ സമയം ഒരു പിടച്ചിലൂടെ മിത്രയുടെ കൈകൾ രുദ്രന്റെ അരയിൽ മുറുകി ..
അവളുടെ കൈമുട്ടിൽ നിന്നും അവന്റെ കൈ അവളുടെ മാറിൽ അമർന്നു..
രുദ്രന്റെ ആ പ്രവർത്തിയിൽ മിത്ര അറിയാതെ തന്നെ ഒന്നു ഉയർന്നുപൊങ്ങിപ്പോയി..
അവളുടെ മേൽ ചുണ്ടും കീഴ് ചുണ്ടും അവൻ മാറി മാറി നുണഞ്ഞു..
രുദ്രന്റെ കൈ അവളുടെ മുതുകിലൂടെ ഈഴഞ്ഞു നടന്നു..
ശ്വാസം എടുക്കാനായി ചുണ്ടുകളെ വേർപ്പെടുത്തും രുദ്രൻ എന്നാൽ നിമിഷങ്ങൾക്കകം വീണ്ടും അതിലും ആഴത്തിൽ ആ ചുണ്ടുകളിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്തു..
അവന്റെ പല്ലുകൾ കൊണ്ട് അവളുടെ പല്ലുകൾ അകത്തി അവന്റെ ചുണ്ടുകൾ അവളുടെ നാവിലേക്ക് ചേക്കേറി..
മ്മ്മ്മ്….
ആ ചുണ്ടുകളിലെ നാവിന്റെ രുചി അറിഞ്ഞതും രുദ്രൻ അവളിലേക്ക് അമർന്നു..നാവുകൾ തമ്മിൽ ചുറ്റി പിണഞ്ഞതും മിത്രയൊന്നു കൂടി അവനിലേക്ക് ചേർന്നു ഏങ്ങി കൊണ്ട് അവനെ ഇറുകെ പുണർന്നു .. ആ ചുണ്ടുകൾ നൽകുന്ന ലഹരിയിൽ അവന്റെ കൈ അവളുടെ ഇരു മാറിടത്തിലും അമർന്നുകൊണ്ടിരുന്നു…
സുഖമുള്ള വേദന രുദ്രൻ മിത്രയ്ക്ക് നൽകിക്കൊണ്ടിരുന്നു.. ശ്വാസനിശ്വാസങ്ങൾ ഒന്നായി ചേർന്ന ചുംബനം.. വായിൽ ഇരുമ്പ് ചുവ അറിഞ്ഞിട്ടും വിട്ടുമാറാൻ ഇഷ്ടപ്പെടാതെ ഇരുവരും പരസ്പരം ആ ചുണ്ടുകൾ നുണഞ്ഞു..
അവസാനം ശ്വാസം വിലങ്ങിയെന്ന് മനസ്സിലാക്കിയതും മിത്ര അവനിൽ നിന്നും പിടഞ്ഞു മാറുവാൻ ശ്രമിച്ചു.
അത് മനസ്സിലായെന്നോണം മിത്രയുടെ ചുണ്ടിൽ നിന്നും തന്റെ ചുണ്ടിനെ വേർപെടുത്തി രുദ്രൻ …
ആഞ്ഞുശ്വാസമെടുക്കുന്ന മിത്രയുടെ കഴുത്തിടുക്കിലേക്ക് രുദ്രൻ തന്റെ മുഖം പൂഴ്ത്തിവെച്ചു.. അവന്റെ ചുണ്ടും നാവും അവളുടെ കഴുത്തിൽ ഒഴുകി നടക്കുന്നതിനനുസരിച്ച് അവൾ പിടഞ്ഞു കൊണ്ടിരുന്നു..
മിത്രയിൽ നിന്നും സിൽക്കാര ശബ്ദങ്ങൾ ഉയർന്നു.. അതവന് ആവേശമേകി… പലപ്പോഴും മിത്രയുടെ കഴുത്തിൽ പല്ലുകൾ ആഴ്ത്തി രുദ്രൻ..ഇതുവരെ അറിയാത്ത പല വികാരങ്ങളും അവരെ കീഴ്പ്പെടുത്തിയിരുന്നു…
വീണ്ടും രുദ്രന്റെ കൈകൾ അവളുടെ മാറിടത്തിൽ നിന്നും അണിവയറിലേക്ക് ഇഴഞ്ഞ് ഇറങ്ങിയതും..
പെട്ടെന്നാണ് കുളപ്പടവിന്റെ പുറത്ത് നിന്ന് ആരുടെയോ സംസാരം കേട്ടത്..
ഒരു നിമിഷം ഞെട്ടിക്കൊണ്ട് ഇരുവരും പരസ്പരം അകന്നു മാറി..
ഇരുവരും വല്ലാതെ കിതക്കുന്നുണ്ടായിരുന്നു ഒപ്പം രുദ്രന്റെ മുഖത്തേക്ക് നോക്കുവാൻ മിത്രക്ക് വല്ലാതെ നാണം തോന്നി..
ചുവന്ന തുടുത്ത മുഖവുമായി തന്നെ നോക്കുവാൻ കഴിയാതെ താഴേക്ക് നോക്കി നിൽക്കുന്ന മിത്രയെ കണ്ടതും രുദ്രൻ അവളുടെ കൈപിടിച്ച് വലിച്ച് അവളെ അവനിലേക്ക് ചേർത്ത് നിർത്തി..
ഞെട്ടിക്കൊണ്ടു മിത്ര അവന്റെ മുഖത്തേക്ക് നോക്കിയതും രുദ്രൻ മിത്രയോടായി പറഞ്ഞു..
🔥🔥 “നീയെന്റെത് മാത്രം ആണ് മിത്ര ആർക്കും വിട്ടുകൊടുക്കില്ല ഈ രുദ്രദേവവ് നിന്നെ”…🔥🔥
ഉറച്ച ശബ്ദത്തോടെ മിത്രയെ തന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് രുദ്രൻ അവളോട് പറഞ്ഞു..
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
എന്നാലും എന്റെ മിത്രക്കുട്ടി അങ്ങനെ നിന്റെ മാവ് പൂത്തല്ലേ ഇനി എന്റേതെന്നാണ് ആവോ നന്ദന കോവിലകത്ത് ഹാളിലായി ഇരുന്നുകൊണ്ട് മിത്രയോടായി പറഞ്ഞു പൊട്ടിച്ചിരിക്കുകയായിരുന്നു..
നീ പേടിക്കേണ്ട നന്ദൂട്ടി നമ്മുടെ രണ്ടുപേരുടെയും വിവാഹം ഒന്നിചെ നടക്കുകയുള്ളൂ..
ആദ്യം ഞാൻ മനസ്സിൽ കരുതിയത് ഏട്ടനോട് നിന്റെ കാര്യം പറയാം എന്നാണ് പക്ഷേ പിന്നീട് തോന്നിയത് വേണ്ട എന്ന് കാരണം ദൈവം നിങ്ങളെ രണ്ടുപേരെയും ഒരുമിപ്പിക്കണം എന്നാണ് കരുതിയിരിക്കുന്നത് എങ്കിൽ തീർച്ചയായും നിങ്ങൾ ഒന്നിക്കും.. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഞാനും രുദ്രട്ടനും ..
കുളപ്പടവിൽ നടന്ന ആ നല്ല നിമിഷങ്ങൾ ഓർമ്മയിലേക്ക് വന്നതും അല്പം നാണത്തോടെ മിത്ര നന്ദനയുടെ പറഞ്ഞു..
എന്നാലും നിന്നെ സമ്മതിക്കണം ആ കാട്ടാളനെ നി മെരുക്കി എടുത്തല്ലോ കൊച്ചു കള്ളി..
ആരാടി കാട്ടാളൻ ഇനി അങ്ങനെ വിളിച്ചാൽ ഉണ്ടല്ലോ നിന്നെ ഞാൻ എന്റെ ഏട്ടനെ കൊണ്ട് കെട്ടിക്കില്ലാടി 😏
മിത്ര നന്ദനയെ പുച്ഛിച്ചുകൊണ്ടു പറഞ്ഞു..
ഹേ അയ്യോ അങ്ങനെയൊന്നും പറയല്ലേ മുത്തേ ഞാൻ വെറുതെ പറഞ്ഞതാ. നമ്മുടെ അല്ല സോറി നിന്റെ മാത്രം രുദ്രേട്ടൻ ..
മ്മ്മ്മ് അങ്ങനെ പറ..
😬 ഹോ എന്തൊരു സാധനമാണ് അവളുടെ തോണി കരക്കടിഞ്ഞപ്പോൾ അഹങ്കാരം കണ്ടില്ലേ കാണിച്ചു തരാടി നിന്നെ എന്റെ മാവും പൂക്കും😏.. നന്ദനയും മിത്രയെ മനസ്സിൽ നന്നായി സ്മരിച്ചുകൊണ്ട് പുച്ഛിച്ചു..
പിന്നീട് ഇരുവരും പരസ്പരം മുഖത്തോട് മുഖം നോക്കി പൊട്ടിച്ചിരിച്ചു പോയി.
ഈ സമയമാണ് വാതിൽ കടന്നുകൊണ്ട് ആരോ അകത്തേക്ക് വരുന്നതുപോലെ ഇരുവർക്കും തോന്നിയത് മുൻപിലെ കാഴ്ച കണ്ട് നന്ദന ഇപ്പോൾ പൊട്ടിച്ചിരിക്കും എന്ന അവസ്ഥയിലാണ് ഇത് കണ്ട മിത്ര അവളെ കണ്ണൂരുട്ടി നോക്കി..
സുദേവനെയും താങ്ങി പിടിച്ചു കൊണ്ടു വരികയാണ് ശ്രീദേവി.
അയാളുടെ കഴുത്തിൽ വലിയൊരു സർവിക്കൽ കോളർ ഇട്ടിട്ടുണ്ടായിരുന്നു.. കഴുത്തനക്കാതെ ശ്വാസം പിടിച്ചു കൊണ്ട് നടന്നുവരുന്ന സുദേവനെ കണ്ടതും നന്ദന അറിയാതെ പൊട്ടി ചിരിച്ചു പോയി..
സുദേവന് തിരിയാൻ കഴിയാത്തതുകൊണ്ട് തന്നെ അയാൾ ദേഹമാസകലം തിരിച്ചുകൊണ്ടു നന്ദനയെ കണ്ണുരുട്ടി നോക്കി..
ഡി നീ എന്റെ സുദേട്ടനെ കളിയാക്കുകയാണോ.. ശ്രീദേവി ഉറഞ്ഞുതുള്ളി കൊണ്ട് നന്ദനയോട് ചോദിച്ചു..
അയ്യോ ഞാൻ അതുകൊണ്ട് ചിരിച്ചതല്ല ആന്റി അറിയാതെ ചിരിച്ചു പോയത.. സുദേവൻ അങ്കിൾ വേണ്ടാത്ത പണിയല്ലേ ചെയ്തത്.. ആരെങ്കിലും ഓടുന്ന വണ്ടിക്ക് തല വച്ചു കൊടുക്കുമോ അതുപോലെയല്ലേ രുദ്രേട്ടന്റെ അടുത്തേക്ക് ചെന്ന് വലിയ പെർഫോമൻസ് നടത്തിയത്..
അതുകൊണ്ട് ഇപ്പോൾ ഇങ്ങനെയുമായി.. എങ്കിലും ആന്റിക്ക് പറഞ്ഞുകൊടുക്കാമായിരുന്നു രുദ്രേട്ടന്റെ സ്വഭാവത്തെ കുറിച്ചു അങ്കിളിനോട്…
വൈഭവ് ഏട്ടന്റെ എടുത്ത് ചാട്ടം കൊണ്ടാണല്ലോ ഏട്ടൻ ഇപ്പോൾ കിടക്കയിൽ കിടക്കുന്നത്.. അത് കണ്ടിട്ടെങ്കിലും അങ്കിളിനെ ആന്റിക്ക് തടയാമായിരുന്നു..
ഓഹോ വന്നു വന്ന് ഞാഞ്ഞൂലുകൾ പോലും എന്റെ മുഖത്ത് നോക്കി സംസാരിക്കുവാൻ മാത്രമായോ ..
എന്റെ അനിയത്തിയുടെ മകളായതുകൊണ്ടാണ് ഞാൻ മിണ്ടാതെ നിൽക്കുന്നത്.. ഇല്ലെങ്കിൽ ഉണ്ടല്ലോ!!!
നന്ദനയെ നോക്കി കണ്ണുരുട്ടി കൊണ്ട് ശ്രീദേവി സുദേവനെയും കൊണ്ട് പതിയെ മുകളിലത്തെ അവരുടെ മുറിയിലേക്ക് നടന്നു നീങ്ങി..
പതിയെ… പതി… യെ..സുദേട്ടാ.. വൈഭവിന്റെ തൊട്ടപ്പുറത്തായിട്ടുള്ള കട്ടിലിൽ സുദേവനെ ശ്രീദേവി പതിയെ കിടത്തിച്ചു.
അപ്പോഴും നേരത്തെ നന്ദന പറഞ്ഞത്തിന്റെ ദേഷ്യം അവരുടെ മുഖത്ത് കാണാനുണ്ടായിരുന്നു..
എന്താ അമ്മേ എന്തുപറ്റി മുഖം ആകെ വല്ലാതെ ഉണ്ടല്ലോ.
അതിന് ശ്രീദേവി വൈഭവിനോട് നേരത്തെ നന്ദന പറഞ്ഞതെല്ലാം പറഞ്ഞുകൊടുത്തു..
എല്ലാം കേട്ട് കഴിഞ്ഞതും വൈഭവ് സുദേവനെ നോക്കിക്കൊണ്ട് പറഞ്ഞു..
അല്ലെങ്കിലും ആ പെണ്ണ് പറഞ്ഞത് ശരിയാണ് അച്ഛൻ എടുത്തുചാടേണ്ട ആവശ്യമില്ലായിരുന്നു..
അച്ഛൻ എന്താ പറഞ്ഞത്? ഞാൻ എഴുന്നേൽക്കുമ്പോഴത്തേക്കും അവനെ കട്ടിലിൽ കിടത്തും എന്നല്ലേ അവസാനമിപ്പോൾ കിടന്നത് ആരാ?.. എടുത്തുചാടി പ്രവർത്തിച്ചത് അച്ഛൻ തന്നെയാണ് വലിയ വീരവാദം ഇളക്കിയിട്ട് അവസാനം സ്വയം കുഴിയിൽ വീണ അവസ്ഥയായി..
എന്തായാലും ദേഹം അധികം അനക്കണ്ട അവന്റെ ആ കൈ കൊണ്ടുള്ള അടി ഹോ കണ്ണിൽ നിന്ന് പൊന്നീച്ച പറന്നു പോകും..
അങ്ങനെയൊന്നും തളരുന്നവൻ അല്ല മോനേ നിന്റെ അച്ഛൻ രുദ്രദേവിന് വേണ്ടി ഞാൻ വലിയൊരു കെണി തന്നെ ഒരുക്കിയിട്ടുണ്ട് അധികം വൈകാതെ അത് ഇവിടെയെത്തും..
കൗശലത്തോടെ സ്വദേവൻ ശ്രീദേവിയെ നോക്കിക്കൊണ്ട് അത്രയും പറഞ്ഞു കണ്ണുകൾ അടച്ചു കിടന്നു. അപ്പോഴും ദേഷ്യം കൊണ്ട് അയാൾ കൈമുഷ്ടിച ചുരുട്ടിപ്പിടിച്ച് ദേഷ്യം നിയന്ത്രിക്കുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു…
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
രണ്ടുദിവസം കഴിഞ്ഞിരിക്കുന്നു രുദ്രേട്ടൻ ഇവിടെ നിന്നും പോയിട്ട്…
അന്ന് കുളപ്പടവിൽ നിന്നും നേരെ തറവാട്ടിൽ എത്തിയതും സൂരജേട്ടൻ രുദ്രട്ടനോട് എന്തോ സ്വകാര്യമായി പറഞ്ഞു..
കേൾക്കേണ്ട താമസം രണ്ടുപേരും മുത്തശ്ശനോട് സമ്മതം വാങ്ങി നേരെ മുംബൈയിലേക്ക് പോയി..
പോകുന്നതിനു മുന്നേ ശരിക്കും ഒന്ന് യാത്ര പറയുവാൻ കൂടി സാധിച്ചില്ല എല്ലാവരും നിൽക്കുമ്പോൾ തന്നെ ഒന്ന് നോക്കുക മാത്രം ചെയ്തു..
പക്ഷേ അത് മതിയായിരുന്നു തനിക്ക് കാരണം ഇപ്പോൾ രുദ്രേട്ടന്റെ കണ്ണുകൾ പോലും തന്നോട് സംസാരിക്കുന്നത് പോലെ ഇടയ്ക്ക് തോന്നാറുണ്ട്..
ആ ഒരു നോട്ടം അതിൽ ഒരുപാട് അർത്ഥതലങ്ങൾ ഉണ്ട് പക്ഷേ അത് ആർക്കും മനസ്സിലാകില്ല പക്ഷേ രുദ്രേട്ടന്റെ പ്രണയിനിയായ മിത്രയ്ക്ക് മാത്രം മനസ്സിലാകും..
ഒരു നിമിഷം എന്തോ ആലോചിച്ചുകൊണ്ട് മിത്ര അറിയാതെ ചിരിച്ചു പോയി..
ഡീ!!!
ഞെട്ടിക്കൊണ്ട് മുന്നിലേക്ക് നോക്കിയതും കൊണ്ട് തന്നെ കൂർപ്പിച്ച് നോക്കി നിൽക്കുന്ന നന്ദനയെ..
നീയെന്താ പകൽ സ്വപ്നം കണ്ടു നിൽക്കുകയാണോ ഇവിടെ.. നിന്നെ അമ്മായി വിളിക്കുന്നുണ്ട്.. വന്നേ
നന്ദന മിത്രയുടെ കൈയും പിടിച്ച് തറവാട്ടിലേക്ക് ഓടി..
പതിവുപോലെ വൈകുന്നേരം എല്ലാവരും കൂടി ഒത്തുചേർന്ന് ഇരിക്കുമ്പോൾ ആണ് നന്ദനയുടെ അച്ഛൻ കൃഷ്ണദേവർമ്മ മുത്തച്ഛൻ തമ്പുരാനോടായി ഒരു കാര്യം പറഞ്ഞത്..
അച്ഛാ ഞങ്ങൾക്ക് ഒരു പ്രധാനപ്പെട്ട കാര്യം അങ്ങയോട് പറയുവാൻ ഉണ്ടായിരുന്നു..
കൃഷ്ണനും അയാളുടെ ഭാര്യ രത്നവും മുത്തശ്ശൻ തമ്പുരാന്റെ അടുക്കൽ നിന്നുകൊണ്ടു പറഞ്ഞു..
എന്താ കൃഷ്ണ ഇത്രയ്ക്കും ഒരു മുഖവുര എന്താണെങ്കിലും നിനക്ക് തുറന്നു എന്നോട് പറഞ്ഞുകൂടെ.. ഇവിടുത്തെ മരുമക്കളെയൊക്കെ ഞാൻ എന്റെ മകന്റെ സ്ഥാനത്ത് തന്നെയാണ് കാണുന്നത് അതുകൊണ്ട് മുഖവുര വേണ്ട എന്താണ് വെച്ചാൽ പറഞ്ഞോളൂ..
അത് പിന്നെ അച്ഛാ, ഇന്ന് രത്നം നന്ദന മോളുടെ ജാതകം കൊണ്ടുപോയി നോക്കിയിരുന്നു..
ജ്യോത്സ്യർ പറയുന്നത് മോളുടെ വിവാഹം എത്രയും പെട്ടെന്ന് നടത്തണമെന്നാണ്.. ഇപ്പോൾ വിവാഹത്തിന് യോഗം ഉള്ള സമയമാണ്.. ഇത് കഴിഞ്ഞാൽ പിന്നെ 30 വയസ്സ് കഴിഞ്ഞിട്ടാണ് അത് കേട്ടത് മുതൽ രത്നം ആകെ വല്ലാത്തൊരു അവസ്ഥയിലാണ്..
മുത്തശ്ശൻ അൽപ്പസമയം ഒന്നും മിണ്ടാതെ ഇരുന്നു പക്ഷേ ഇതെല്ലാം കേട്ട് അത്രയും നേരം കളി ചിരിയാലെ ഇരുന്ന നന്ദനയുടെ കണ്ണുകൾ നിറയുവാൻ അധികം നേരം വേണ്ടി വന്നില്ല..
നന്ദനയെ എന്തു പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അറിയാതെ മിത്രയും വല്ലാത്ത ഒരു അവസ്ഥയിൽ ആയിപ്പോയി ആ സമയം…
തുടരും…
