ചിക്കൻ വിഭവങ്ങൾ എന്നും പ്രിയപ്പെട്ടതാണ്. ചിക്കൻ ഡിഷെസുകൾനിരവധി ആണ് . മാത്രമല്ല മറ്റുള്ള ഡിഷുകളെ അപേക്ഷിച്ചു വളരെ അതികം രുചിയും ഇതിനുണ്ട് താനും. ഹോട്ടലുകളിലും മറ്റും അനേകം പേർ വാങ്ങി കഴിക്കുന്ന ഒരു ഡിഷ് തന്നെയാണ് ചിക്കൻ. അപ്പോൾ അത്തരത്തിൽ ഒരു വെറൈറ്റി ഡിഷ് ആയ ചില്ലി ചിക്കൻ ഫ്രൈ എങ്ങനെ തയ്യാറാക്കണമെന്നും അതിന്റെ ചേരുവകൾ എന്തൊക്കെ വേണമെന്നും നോക്കാം.
ആവശ്യമായിട്ടുള്ള ചേരുവകൾ , ചിക്കൻ – 4 ലെഗ് പീസ്, ഉപ്പ് – 2 ടേബിൾ സ്പൂൺ, പെപ്പെർ പൌഡർ – 1 ടേബിൾ സ്പൂൺ, കോൺ ഫ്ലവർ പൌഡർ – 3 ടേബിൾ സ്പൂൺ, ജിഞ്ചർ ഗാർലിക് പേസ്റ് – 2 ടേബിൾ സ്പൂൺ , മുളക് പൊടി – 2 ടേബിൾ സ്പൂൺ, സവാള അരിഞ്ഞത് – 2 എണ്ണം,മല്ലിപ്പൊടി – 2 ടേബിൾ സ്പൂൺ, ഗരം മസാല – 2 ടേബിൾ സ്പൂൺ, മഞ്ഞൾ പൊടി – 2 ടേബിൾ സ്പൂൺ, നാരങ്ങ – 1 എണ്ണം എന്നിവയാണ്.
ആദ്യമായി ചെയ്യേണ്ടത് ചിക്കനിൽ അൽപം നാരങ്ങാ നീരും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ശേഷം ഇതിൽ ഉപ്പും നാരങ്ങാ നീരും നന്നായി പിടിക്കുവാൻ വേണ്ടി 15 മിനിറ്റ് മാറ്റി വെക്കാം. ഇത് നന്നായി പിടിച്ചു വന്നതിനു ശേഷം. അറിഞ്ഞു വെച്ചേക്കുന്ന സവാള നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. എന്നിട്ട് അരച്ച് വെച്ചേക്കുന്ന സവാള ഇതിലേക്ക് ഇട്ടു കൊടുക്കുക. എന്നിട്ട് ഇതിന്റെ കൂടെ ഒരു ടേബിൾ സ്പൂൺ ഉപ്പും, ഒരു പിഞ്ചു പെപ്പെർ പൗഡറും, 2 ടി സ്പൂൺ കോൺ ഫ്ലവർ പൌഡറും, രണ്ടു ടി സ്പൂൺ മുളകുപൊടി, 3 സ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ്, അര ടി സ്പൂൺ മല്ലിപ്പൊടി, അര ടി സ്പൂൺ മഞ്ഞൾ പൊടി, അര ടി സ്പൂൺ ഗരം മസാല, രണ്ടു ഇതൾ കറിവേപ്പിലയും കൂടി ഇട്ടു നന്നായി മിക്സ് ചെയ്ത് എടുക്കുക
മസാലകൾ എല്ലാം മിക്സ് ചെയ്തെടുത്തതിന് ശേഷം കുറച്ചു നേരം ഈ മസാലകൾ ഇതിലേക്ക് പിടിക്കുവാൻ ആയി മാറ്റി വെക്കാം. അടുത്തതായി നമുക്ക് ഈ ചിക്കൻ ഫ്രൈ ചെയ്തെടുക്കാം. അതിനായി ഒരു ഫ്രൈ പാൻ അടുപ്പിലേക്ക് വെക്കുക. പാൻ ചൂടായി വരുമ്പോൾ അതിലേക്ക് ഫ്രൈ ചെയ്യുവാൻ ആവശ്യമായ ഓയിൽ ഒഴിച്ച് കൊടുക്കുക.
ഓയിൽ നന്നായി ചൂടായി വന്നതിനു ശേഷം ഇതിലേക്ക് ചിക്കൻറെ ലെഗ് പീസ് ഓരോന്നായി ഇട്ടു കൊടുക്കുക. ചിക്കൻറെ ഒരു സൈഡ് നന്നായി വെന്തു വന്നതിനു ശേഷം മറു സൈഡിലേക്ക് മറിച്ചിട്ടു കൊടുക്കുക.ശേഷം ലെഗ് പീസ് ഫ്രൈ ചെയത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇതിനു ശേഷം ചിക്കൻ തയ്യാറാക്കിയ ഓയിലിലേക്കു നമ്മൾ നേരത്തെ തയ്യാറാക്കി വെച്ച സവാളയിൽ മസാല ചേർത്തു വെച്ചതു ഇതിലേക്ക് ഇട്ടു കൊടുക്കുക.
ഫ്രൈ ചെയ്തെടുത്ത ശേഷം ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ച ചിക്കൻ ലെഗ് പീസ് ഇതിലേക്ക് ഇട്ടു കൊടുക്കുക. മസാല എല്ലാം നന്നായി പിടിക്കാൻ വേണ്ടിയിട്ടു ഇത് നന്നായി ഇളക്കി കൊടുക്കുക. ശേഷം മസാല എല്ലാം നന്നായി പിടിച്ചതിനു ശേഷം ഇത് മറ്റൊരു പ്ലൈറ്റിലേക്ക് മാറ്റാം.
വീഡിയോ കാണാം
