ചപ്പാത്തി കഴിച്ചു മടുക്കുന്നവർക്കു കിടിലൻ രുചിയിൽ ഗോതമ്പു മാവ് വെച്ച് ഒരു ഉഗ്രൻ വിഭവം ട്രൈ ചെയ്യാം.ഗോതമ്പ് മാവ് വെച്ച് തയാറാക്കാൻ കഴയുന്ന ഒരു ഉഗ്രൻ കുബ്ബൂസ് ആണ് ഈ വിഭവം.മൈദക്ക് പകരം മുഴുവനും ഗോതമ്പു മാവിൽ തയാറാക്കുന്നതിനാൽ ആരോഗ്യകരവും ആയിരിക്കും ഈ വിഭവം.ഇത് തയാറാക്കാനായി അര കപ്പ് ചെറിയ ചൂടുള്ള പാലിൽ ഒരു ടേബിൾ പഞ്ചസാര,അര റ്റി സ്പൂൺ യീസ്റ്റ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു 10 മിനുട്ട് വെക്കുക.
ശേഷം സാധാരണ പോലെ ഗോതമ്പു മാവ് 2 കപ്പ് എടുത്തു പാകത്തിന് ഉപ്പു ഇട്ടു നന്നായി മിക്സ് ചെയ്ത ശേഷം നേരത്തെ തയാറാക്കി വെച്ചിരിക്കുന്ന പാൽ നന്നായി മിക്സ് ചെയ്തു ഗോതമ്പു പൊടിയിലേക്കു ഇട്ടു കൊടുത്ത ശേഷംആവശ്യത്തിനു വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കുക.ചപ്പാത്തിക്കെന്ന പോലെ നന്നായി കുഴച്ചെടുത്തു അല്പം വെളിച്ചെണ്ണ ചേർത്തെടുക്കുക.സോഫ്റ്റ്നസ് കിട്ടാൻ വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത്.ഇത്തരത്തിൽ തയാറാക്കി വെച്ചിരിക്കുന്ന കുഴച്ച മാവ് ഒരു പാത്രത്തിൽ ചെറിയ നനവുള്ള തുണി ഉപയോഗിച്ച് മൂടി 2 മണിക്കൂർ വെക്കുക.വെക്കുന്നത് സാദാരണ ചൂടുള്ള സമയത്താണെങ്കിൽ പാകമാകാൻ അത് സഹായകം ആണ്.2 മണിക്കൂറിനു ശേഷം ഒന്ന് കൂടെ കുഴച്ച ശേഷം ചപ്പാത്തിക്കെടുക്കുന്ന പോലെ ചെറുതായി പൊടി പലകയിൽ ഇട്ടു പരത്തി എടുക്കുക.ചപ്പാത്തി പോലെ അത്രയും കട്ടി കുറയുകയും ഒരുപാട് കൂടുകയും അരുത് .
ശേഷം സാധാരണ ചപ്പാത്തി ചുട്ടെടുക്കുന്ന പോലെ പാനിലേക്കു പരത്തി വെച്ചിരിക്കുന്ന മാവ് ഇട്ടു ചുട്ടെടുക്കുക.മീഡിയം തീയിൽ വേണം ചുട്ടെടുക്കാൻ.ഇങ്ങനെ ചുടുമ്പോൾ നന്നായി പൊങ്ങി വരുന്നത് നമുക്ക് കാണാൻ സാധിക്കും.രുചികരമായ ഗോതമ്പു കുബ്ബൂസ് റെഡി.വളരെ രുചികരമായ ഒരു വിഭവം ആണ് ഇത്.ഇങ്ങനെ ചുട്ടെടുക്കുന്ന കുബ്ബൂസ് നേരത്തെ അടച്ചു വെക്കാൻ ഉപയോഗിച്ച തുണിയിലെ വെള്ളം മുഴുവൻ പിഴിഞ്ഞു കളഞ്ഞ ശേഷം ആ തുണിയിൽ പൊതിഞ്ഞു വേണം കാസറോളിൽ സൂക്ഷിക്കാൻ.
രുചികരമായ ഗോതമ്പു കുബ്ബൂസ് റെഡി.
