തേങ്ങ ബിസ്ക്കറ്റ് ഇനി വീട്ടിൽ തായ്യാറാക്കൂ.

ഇനി ആരും ബിസ്കറ്റ് ഒന്നും കടയിൽ പോയി വാങ്ങേണ്ട. ഇന്ന് പരിചയപ്പെടുത്തുന്നത് കടയിൽ നിന്നും വാങ്ങുന്ന അതെ ബിസ്കറ്റിന്റെ ടേസ്റ്റിലുള്ള തേങ്ങാ ബിസ്കറ്റ് ഇനി വീട്ടിൽ തയ്യാറാക്കാം അതും വെറും നാല് ചേരുവകൾ കൊണ്ട്. അപ്പോൾ എങ്ങനെയാണ് ഈ ബിസ്കറ്റ് തയാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു ബൗൾ എടുക്കുക. അതിലേക്ക് രണ്ടു കപ്പ് തേങ്ങാ ഇട്ടു കൊടുക്കുക. ഇനി ഒരു കപ്പ് പൊടിച്ച പഞ്ചസാര കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഈ പഞ്ചസാരയും തേങ്ങയും നല്ല പോലെ കൈ കൊണ്ട് കുഴച്ചെടുക്കുക.

കൈ കൊണ്ട് മിക്സ് ചെയ്താൽ മാത്രമേ തേങ്ങാ പാൽ നല്ല പോലെ ഇറങ്ങി ഇതിനു ആവശ്യമായ വെള്ളം കിട്ടുകയുള്ളൂ. ഇനി നന്നായി മിക്സ് ചെയ്തെടുത്ത ശേഷം ഒരു ടീസ്പൂൺ ഏലയ്ക്ക പൊടിച്ചതും കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇനി മുക്കാൽ കപ്പ് മൈദാ ചേർത്ത് കൊടുക്കുക. കുറേച്ചയായി വേണം മൈദ ചേർത്ത് മിക്‌സാക്കാൻ. ഇനി നല്ല പോലെ കുഴച്ചെടുത്ത ശേഷം കൈ വെള്ളയിൽ കുറച്ചു ഓയിൽ തടവി കൊടുക്കുക.

ഇനി ഓരോ ബോളുകളാക്കി എടുത്ത ശേഷം കൈ വെള്ളയിൽ വെച്ച് പരത്തുക. കട്ട്ലെറ്റിന്റെ ആകൃതിയിൽ എടുക്കുക. ഇനി നടുവിലായി ഒന്ന് കുഴിപോലെ ആക്കി അതിൽ ഒരു ചെറിയും വെച്ച് കൊടുക്കുക. അപ്പോൾ കിടിലൻ ടേസ്റ്റിലുള്ള ബിസ്കറ്റ് ശൈപ്പാക്കി എടുത്ത ശേഷം എണ്ണയിൽ നല്ല പോലെ ഫ്രൈ ചെയ്തു കോരാം. കടയിൽ നിന്നും വാങ്ങുന്ന അതെ ടേസ്‌റ് തന്നെയാണ് ഈ ബിസ്കറ്റിനും. എല്ലാവരും ഉറപ്പായും ട്രൈ ചെയ്തു നോക്കണേ.

വീട്ടിൽ ഇപ്പോഴും കാണുന്ന വളരെ കുറച്ചു ഇൻഗ്രീഡിഎന്റ്സ് മാത്രം മതി ഈ ബിസ്കറ്റ് തയ്യാറാക്കാൻ. അപ്പോൾ കിടിലൻ ടേസ്റ്റിലുള്ള തേങ്ങാ ബിസ്കറ്റ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഷാനാസ് കുക്കിംഗ് എന്ന യൂട്യൂബ് ചാനൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യണേ. ഇത്തരത്തിലുള്ള ടേസ്റ്റി റെസിപ്പികൾക്കായി ഈ ചാനൽ ഫോള്ളോ ചെയ്‌താൽ മതിയാകും.

Leave a Reply

You cannot copy content of this page