വെറും അഞ്ചു മിനിറ്റിൽ ക്രീമി മിൽക്ക് പുഡ്ഡിംഗ്.

ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ട്രെൻഡിങ് ആയി കൊണ്ടിരിക്കുന്ന റെസിപ്പികളാണ് പുഡ്ഡിംഗ് റെസിപ്പികൾ. എന്നാൽ ഇന്ന് നമുക്ക് വീട്ടിലുള്ള ചേരുവകൾ കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന വളരെ ടേസ്റ്റിയായ ഒരു പുഡ്ഡിംഗ് പരിചയപ്പെട്ടാലോ. ആദ്യം ഇരുപത് ഗ്രാം ജെലാറ്റിൻ ഒരു ബൗളിൽ എടുക്കുക. ശേഷം ജെലാറ്റിൻ കുറച്ചു വെള്ളത്തിൽ കട്ടയില്ലാതെ കലക്കി എടുക്കുക. ഇനി സോസ് പാനിലേക്ക് രണ്ട് കപ്പ് പാൽ ചേർക്കുക. ശേഷം പാലിലേക്ക് ഒരു കപ്പ് ക്രീമും കൂടി ചേർത്ത് കൊടുക്കുക.

ശേഷം മധുരത്തിനാവശ്യമായ മുക്കാൽ കപ്പ് മിൽക്‌മെയ്‌ഡ്‌ ചേർത്ത് ഇളക്കുക. ഇനി ഫ്ളൈയിം ഓണാക്കി മീഡിയം ഫ്ളൈമിൽ ചൂടാക്കി എടുക്കുക. ഈ മിക്സ് തിളക്കേണ്ട ആവശ്യമില്ല. ശേഷം ആവി പറക്കുന്ന ഒരു പരുവമായാൽ ഫ്ളയിം ഓഫാക്കുക. ശേഷം ജെലാറ്റിൻ ചേർത്ത് കൊടുക്കുക. ശേഷം പാലുമായി നല്ല പോലെ ഇളക്കി മിക്‌സാക്കുക. ഇനി ഒരു സ്പൂൺ വാനില എസ്സെൻസ് കൂടി ചേർത്ത് ഇളക്കുക. ശേഷം ഒരു നുള്ളു ഉപ്പും കൂടി ചേർത്ത് ഇളക്കി ഒന്ന് തണുക്കാനായി വെക്കുക.

ഇനി തണുത്തു വന്ന മിക്സിനെ ഒരു പുഡ്ഡിംഗ് ട്രേയിലേക്ക് ഒഴിച്ച് സെറ്റാകാനായി വെക്കുക. ശേഷം അഞ്ചു മണിക്കൂറോളം പുഡിങ്ങിനെ സെറ്റാകാനായി ഫ്രിഡ്ജിലേക്ക് വെക്കുക. അഞ്ചു മണിക്കൂറായപ്പോൾ പുഡ്ഡിംഗ് സെറ്റായി കിട്ടിയിട്ടുണ്ട്. ശേഷം മുകളിൽ കുറച്ചു പിസ്സ ക്രഷ് ആക്കി ഇട്ടു കൊടുക്കുക. എന്നിട്ട് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ പുഡ്ഡിംഗ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ പുഡ്ഡിംഗ് തയ്യാറാക്കി നോക്കണേ.

Leave a Reply