പല തരത്തിലുള്ള പുഡ്ഡിംഗ് നാം കഴിച്ചിട്ടുണ്ട് അല്ലെ. എന്നാൽ നമ്മൾ കണ്ടതിലും കഴിച്ചതിലും വെച്ച് തികച്ചും വ്യത്യസ്തമായ ഒരു ടേസ്റ്റി പുഡിങ്ങാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. കുട്ടികൾക്ക് ഏറെ ഇഷ്ടപെടുന്ന ഒരു ഫ്രൂട്ടായ തണ്ണിമത്തൻ വെച്ച് തയ്യാറാക്കുന്ന ഈ പുഡ്ഡിംഗ് എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നത് ആയിരിക്കും. അപ്പോൾ ഇനി കണ്ടാലോ ഈ ടേസ്റ്റി പുഡ്ഡിംഗ് എങ്ങനെ തയ്യാറാക്കാം എന്ന്. ആദ്യം തണ്ണിമത്തൻ കുരുകളഞ്ഞു നല്ല പോലെ ചെറിയ പീസാക്കിയിട്ട് മുറിച്ചെടുക്കുക. ഇനി ഇത് മിക്സിയുടെ ജാറിലേക്കിട്ട് നല്ല പോലെ അരച്ചെടുക്കുക. വെള്ളം ഒട്ടും തന്നെ ചേർക്കാതെ വേണം ഇത് അരച്ചെടുക്കാൻ.
ഇനി നല്ല പോലെ അരച്ചെടുത്തു മാറ്റി വെക്കുക. ശേഷം പത്തു ഗ്രാം ചൈന ഗ്രാസ് ചെറിയ പീസായി കട്ട് ചെയ്തു എടുക്കുക. ഇനി ഇതിനെ ഒരു പാനിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് ഒന്നര കപ്പ് വെള്ളം കൂടി ചൈന ഗ്രാസിലേക്ക് ചേർത്ത് കൊടുക്കുക. ഇനി നല്ല പോലെ തിളപ്പിച്ചെടുത്ത ചൈന ഗ്രാസിനെ ലോ ഫ്ളൈമിലിട്ട ഒന്ന് മേൽറ്റാക്കി എടുക്കുക. ഇനി നല്ല പോലെ മേൽറ്റായി വന്ന ചൈന ഗ്രാസ് മാറ്റി വെക്കുക. ശേഷം വേറൊരു പാനിലേക്ക് രണ്ടര കപ്പ് തണ്ണിമത്തൻ ജ്യൂസ് ഒഴിച്ച് കൊടുക്കുക. ഇനി ഒരു കപ്പ് പഞ്ചസാര കൂടി തണ്ണിമത്തൻ ജ്യൂസിലേക്ക് ചേർത്ത് നല്ല പോലെ ഇളക്കി കൊടുക്കുക.
ഇനി ഒരു പിഞ്ച് ഉപ്പും കൂടി ചേർത്ത് കൊടുക്കുക. ഇനി അടുപ്പിൽ വെച്ച് തണ്ണിമത്തൻ ജ്യൂസിനെ ഒന്ന് ചൂടാക്കി എടുക്കുക. ഇനി ചൂടായി വന്ന തണ്ണിമത്തൻ ജ്യൂസിലേക്ക് മേൽറ്റാക്കി എടുത്ത ചൈന ഗ്രാസും കൂടി ചേർത്ത് നല്ല പോലെ യോജിപ്പിക്കുക. ഇനി ഈ മിക്സിനെ നല്ല പോലെ അരിച്ചെടുത്ത ശേഷം ഒരു പുഡ്ഡിംഗ് ട്രേയിലേക്ക് ഒഴിച്ച് കൊടുക്കുക. ഇനി കാണാൻ തണ്ണിമത്തന്റെ പോലെ കിട്ടാൻ കുറച്ചു ഉണക്ക മുന്തിരി കൂടി ഈ പുഡിങ്ങിലേക്ക് ചേർത്ത് കൊടുക്കുക. ഇനി അര മണിക്കൂറോളം ഇത് ഫ്രീസറിൽ വെച്ച് നല്ല പോലെ സെറ്റാക്കി എടുക്കുക.
കാണാനും അതുപോലെ തന്നെ കഴിക്കാനും വളരെ ടേസ്റ്റിയായ വാട്ടർമെലോൺ പുഡ്ഡിംഗ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. കുട്ടികൾക്കൊക്കെ നല്ല ഇഷ്ടമാകും. അവധി കാലങ്ങളിൽ കുട്ടികൾക്ക് തയ്യാറാക്കി കൊടുക്കാൻ പറ്റിയ ഒരു അടിപൊളി പുഡിങ്ങാണ് ഇത്. നേഹ ഫുഡ് സ്റ്റോറീസ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായാൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും മറക്കല്ലേ.
