ഇനി റെസ്റ്റോറെന്റിലേത് പോലത്തെ മസാല ദോശ വീട്ടിലും.

എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള പലഹാരങ്ങളിൽ ഒന്നാണ് മസാല ദോശ. മസാല ദോശ കഴിക്കാനായി ഹോട്ടലിൽ പോകുന്നവരാണ് നമ്മളിൽ പലരും. അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് ഒരു അടിപൊളി മസാല ദോശ കടയിലെ അതെ രുചിയിൽ വീട്ടിൽ ഉണ്ടാക്കിയാലോ. അതിനായി രണ്ട് കപ്പ് പച്ചരി ഒരു ബൗളിലേക്ക് എടുക്കുക. ശേഷം അതെ കപ്പിൽ ഒരു കപ്പ് ഉഴുന്നും കൂടി പച്ചരിക്ക് ഒപ്പം ചേർത്ത് കൊടുക്കുക. എന്നിട്ട് മൂന്നു തവണ നന്നായി അരിയും ഉഴുന്നും കഴുകിയ ശേഷം വെള്ളത്തിലിട്ട് കുതിരാനായി വെക്കുക. ഇനി അതെ ഗ്ലാസിൽ കാൽ ഗ്ലാസ് അവലും കൂടി ചേർത്ത് കുതിർത്തുക.

ഇനി അടച്ചു വെച്ച് ഇതെല്ലാം കൂടി കുതിർത്തി എടുക്കുക. നല്ല വെള്ളത്തിലാണ് ഇതെല്ലാം കുതിർത്തേണ്ടത്. ഇനി കുതിർന്നു കിട്ടിയ അരിയും ഉഴുന്നും അവലും എല്ലാം കൂടി മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് ഇതിന്റെ എല്ലാം മുകളിൽ നിൽക്കുന്ന പാകത്തിൽ വേണം വെള്ളം ചേർക്കാൻ. ഇതെല്ലാം കുതിരാനായി ഇട്ടിരുന്ന വെള്ളമാണ് മിക്സിയിലേക്ക് വീഴ്‌ത്തേണ്ടത്. ഇനി നല്ല സോഫ്റ്റായി മാവിനെ അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത മാവിനെ കൈ കൊണ്ട് നന്നായി ഒന്ന് ഇളക്കിയ ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി എട്ട് മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരു പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. എന്നിട്ട് കുറച്ചു കടുക് ചേർത്ത് പൊട്ടിക്കുക. ഇനി പൊട്ടി വന്ന കടുകിലേക്ക് മുക്കാൽ ടീസ്പൂൺ ഉഴുന്ന് പരിപ്പ് കൂടി ചേർത്ത് ഇളക്കുക.

ഇനി ഇതെല്ലാം കൂടി നല്ല പോലെ മൂത്തു വന്നാൽ കുറച്ചു ഇഞ്ചി അരിഞ്ഞതും, കുറച്ചു പച്ചമുളക് അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും ചേർത്ത് എല്ലാം കൂടി മൂപ്പിച്ച ശേഷം രണ്ട് സവാള ചോപ്പ് ചെയ്തത് ചേർത്ത് ഇളക്കി വഴറ്റുക. ഇനി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മുളക്പൊടി ചേർത്ത് ഒന്ന് മൂപ്പിച്ച ശേഷം മൂന്നു ഉരുളകിഴങ്ങ് ഉപ്പ് ചേർത്ത് വേവിക്കുക. ശേഷം ചെറിയ പീസുകളായി പൊട്ടറ്റോ മുറിക്കുക. എന്നിട്ട് അത് ഈ മസാലയിലേക്ക് ചേർത്ത് ഇളക്കുക. ശേഷം എല്ലാം കൂടി ഒന്ന് ഉടച്ചെടുക്കുക. എല്ലാം നല്ല പോലെ ഉടച്ച ശേഷം കാൽ ഗ്ലാസ് വെള്ളം ചേർത്ത് ഇളക്കുക.

ഇനി കുറച്ചു മല്ലിയില അരിഞ്ഞതും ചേർത്ത് ഫ്ളയിം ഓഫ് ചെയ്യുക. ആറ് മണിക്കൂറായപ്പോൾ മാവ് പുളിച്ചു പാകമായി വന്നിട്ടുണ്ട്. ശേഷം മാവിനെ ഒന്നും കൂടി ഇളക്കി മിക്‌സാക്കുക. ശേഷം മാവിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി മാവിനെ പാകമാക്കി എടുക്കുക. എന്നിട്ട് ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. പാൻ നല്ല പോലെ ചൂടായി വരുമ്പോൾ കുറച്ചു വെള്ളം പാനിന്റെ മുകളിൽ തൂവുക. എന്നിട്ട് പാനിലേക്ക് ഒരു തവി മാവ് വീഴ്ത്തി സ്പൂൺ കൊണ്ട് പരത്തുക. എന്നിട്ട് ദോശയുടെ മുകളിലായി അര ടീസ്പൂൺ ബട്ടറോ ഓയിലോ വീഴ്ത്തി സ്പ്രെഡ്ടാക്കുക. എന്നിട്ട് മസാല ദോശയുടെ മുകളിലായി വെച്ച് ദോശ ഒരു സൈഡിൽ നിന്നും റോളാക്കി എടുക്കുക. ശേഷം ഇതുപോലെ എല്ലാ ദോശയും ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മസാല ദോശ തയ്യാറായിട്ടുണ്ട്. എല്ലാവരും ഉറപ്പായും ഈ ദോശ ട്രൈ ചെയ്തു നോക്കണേ.

Leave a Reply