എത്ര കഴിച്ചാലും മതി വരാത്ത മാരീ ബിസ്കറ്റ് പുഡ്ഡിംഗ്.

പല തരത്തിലുള്ള പുഡ്ഡിംഗ് നാം കഴിച്ചിട്ടുണ്ടാകുമല്ലേ. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് വളരെ ടേസ്റ്റിയായ മാരീ ബിസ്കറ്റ് വെച്ച് ചെയ്‌തെടുക്കാൻ പറ്റിയ ഒരു അടിപൊളി പുഡിങ്ങാണ് ഇത്. പാർട്ടികളിൽ വിളമ്പാൻ പോലും ഇത് വളരെ ടേസ്റ്റിയാണ്. ഇനി നോക്കാം ഈ പുഡ്ഡിംഗ് എങ്ങനെ തയ്യാറാക്കാം എന്ന്. ആദ്യം ഒരു ഗ്ലാസ് പാൽ തിളപ്പിക്കാനായി ഒരു പാനിലേക്ക് മാറ്റാം. ഇനി ഒരു ടേബിൾ സ്പൂൺ കാസ്റ്റഡ് പൌഡർ ഒരു ടിന്നിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഒരു സ്പൂൺ കസ്റ്റാർഡ് പൌഡർ കുറച്ചു പാലിൽ കട്ടയില്ലാതെ കലക്കി എടുക്കുക. ഇനി പാൽ തിളപ്പിക്കാനായി അടുപ്പിലേക്ക് വെക്കുക.

ഇനി മധുരത്തിനാവശ്യമായ കണ്ടെൻസ്ഡ് മിൽക്ക് ഒരു ടേബിൾ സ്പൂണോളം പാലിലേക്ക് ചേർത്ത് കൊടുക്കുക. പഞ്ചസാര ഒരു ടേബിൾ സ്പൂണോളം ഇതിലേക്ക് ചേർത്ത് കൊടുക്കുക. പാൽ തിളച്ചു വരാറാകുമ്പോൾ കലക്കിയെടുത്ത കാസ്റ്റാർഡ് പൌഡർ കൂടി പാലിലേക്ക് ചേർത്ത് കൊടുക്കുക. ഇനി നല്ല പോലെ ഇളക്കി കൊടുക്കുക,അല്ലെങ്കിൽ കട്ട പിടിക്കും. ഇനി ഒരു ബൗളിലേക്ക് ഒരു സ്പൂൺ കോഫി പൗഡർ ചേർത്ത് അതിൽ കുറച്ചു ചൂടുവെള്ളം വെച്ച് നല്ല പോലെ കോഫി പൗഡർ കലക്കുക. ഇനി ഈ കോഫി മിക്സിലേക്ക് രണ്ടു ടീസ്പൂൺ പഞ്ചസാര കൂടി ചേർക്കുക. ഇനി ഒരു പുഡ്ഡിംഗ് ട്രേയിലേക്ക്
ഒരോ മാരീ ബിസ്കറ്റും മിക്സ് ചെയ്ത കോഫിയിൽ മുക്കി ട്രേയിലേക്ക് നിരത്തി വെച്ച് കൊടുക്കുക.

ഇനി നേരത്തെ തയ്യാറാക്കി വെച്ച പാൽ മിക്സ് ഇതിലേക്ക് ചേർത്ത് കൊടുക്കുക.ഇനി അടുത്ത ലെയർ ബിസ്കറ്റും ഇതുപോലെ പാൽ മിക്സിന്റെ മുകളിൽ വെച്ച് കൊടുക്കുക. ഇനി ഇതിന്റെ മുകളിലും ലെയർ പോലെ പാൽ മിക്സ് ചേർത്ത് കൊടുക്കുക. ഇനി ഏറ്റവും ടോപ്പിലായി ബീറ്റ് ചെയ്തെടുത്ത വിപ്പിംഗ് ക്രീമും കൂടി ലെയർ പോലെ ചേർത്ത് കൊടുക്കുക. ഇനി ഡെക്കറേഷന് വേണ്ടീട്ട് കുറച്ചു കോഫി പൗഡർ അരിച്ചു പുഡിങ്ങിന്റെ മുകളിലേക്ക് സ്പ്രെടാക്കി കൊടുക്കുക.

എന്നിട്ട് അര മണിക്കൂറോളം ഫ്രീസറിലേക്ക് വെക്കുക. അപ്പോൾ അര മണിക്കൂറ് കൊണ്ട് ഫ്രീസറിൽ പുഡ്ഡിംഗ് നല്ല പോലെ സെറ്റായി വന്നിട്ടുണ്ട്. എല്ലാവരും ഈ പുഡ്ഡിംഗ് ട്രൈ ചെയ്തു നോക്കണേ. വളരെ ടേസ്റ്റിയായിട്ടുള്ള കണ്ടാൽ തന്നെ നാവിൽ കൊതിയൂറും ടേസ്റ്റിലുള്ള ഈ പുഡ്ഡിംഗ് എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ടേസ്റ്റി കിച്ചൺ ബൈ ഷംന എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായി എങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page