അരിപ്പൊടിയും പച്ചക്കറിയും വീട്ടിലുണ്ടോ ? എങ്കിൽ നാളത്തെ ബ്രേക്ഫാസ്റ്റായി ഇതുമതി

നമ്മുടെയെല്ലാം വീടുകളിൽ എപ്പോഴും കാണുന്ന ഒന്നാണ് അരിപ്പൊടി. എന്നാൽ ഇന്ന് നമുക്ക് അരിപ്പൊടിയും പച്ചക്കറികളും കൊണ്ട് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു റെസിപ്പി തയ്യാറാക്കിയാലോ. രാവിലെ ബ്രേക്ക്ഫാസ്റ്റായും വൈകുന്നേരങ്ങളിൽ സ്നാക്കായു മെല്ലാം ഏറെ നല്ലതാണ് ഇത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ബൗളിലേക്ക് ഒന്നേകാൽ കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക.

ശേഷം അതിലേക്ക് പാകത്തിനുള്ള ഉപ്പും ഒരു ടീസ്പൂൺ ഓയിലും ചേർത്ത് നല്ലപോലെ കൈകൊണ്ട് മിക്‌സാക്കുക. ശേഷം കുറെചെയായി സാധാരണ വെള്ളം ചേർത്ത് കൈകൊണ്ട് കുഴച്ചെടുക്കുക. പത്തിരിക്ക് മാവ് കുഴക്കുന്ന പരുവത്തിൽ വേണം ഈ ,മാവിനേയും കുഴച്ചെടുക്കാൻ. എന്നിട്ട് ഒരു പാത്രത്തിലേക്ക് കുറച്ച് അരിപ്പൊടി വിതറി കൊടുക്കുക. ശേഷം കുഴച്ചു വെച്ചിരിക്കുന്ന മാവിൽ നിന്ന് ചെറിയ ചെറിയ
ബോളുകളായി ഉരുട്ടിയെടുക്കുക. ഓരോ ബോളും സിലിണ്ടർ ഷെയ്പ്പിലാണ് ഉരുട്ടി എടുത്തിട്ടുള്ളത്. ഏത് ഷെയ്പ്പിൽ വേണമെങ്കിലും നമുക്ക് ചെയ്തെടുക്കാൻ കഴിയും.

എല്ലാം മാവിനേയും നല്ലപോലെ ഉരുട്ടിയെടുത്ത ശേഷം ഒരു സോസ് പാനിൽ നാല് കപ്പ് വെള്ളം വെച്ച് ചൂടാക്കുക. വെള്ളം നല്ലപോലെ തിളച്ചു വരുമ്പോൾ ഉരുട്ടി വെച്ചിരിക്കുന്ന മാവിനെ വെള്ളത്തിലേക്കിട്ടു കൊടുക്കുക. ശേഷം അഞ്ച് മിനിട്ടോളം നല്ലപോലെ വേവിച്ചെടുക്കുക. ഏകദേശം വെന്തുവന്ന മാവിലേക്ക് ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചതും, ഒരു ചെറിയ കഷണം ഇഞ്ചി ചതച്ചതും ചേർത്ത് ഒരു മിനിട്ടോളം വേവിക്കുക. ഒരു മിനിട്ടോളം ഇഞ്ചി-വെളുത്തുള്ളി വെള്ളത്തിലിട്ട് വേവിച്ചശേഷം 15 ചെറിയ ഉള്ളി വൃത്തിയാക്കിയശേഷം വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കുക.

ശേഷം കാൽ കപ്പ് ബീൻസ് ചെറുതായി അരിഞ്ഞതും, മുക്കാൽ കപ്പ് കോളിഫ്ലവർ ചെറുതായി മുറിച്ചതും ചേർത്ത് കൊടുക്കുക. എല്ലാ വെജിറ്റബിൾസും ചേർത്തശേഷം ഒന്നര മിനിട്ടും കൂടി വേവിക്കുക. പച്ചക്കറികളെല്ലാം ഏകദേശം വെന്തുവരുമ്പോൾ അര ടേബിൾസ്പൂൺ മുളകുപൊടി ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം അതിനൊപ്പം ഒരു ടേബിൾ സ്പൂൺ വിനാഗിരി കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് അതിലേക്ക് ഒന്നര ടേബിൾ സോയാസോസും, രണ്ട് ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പ് ചേർത്ത് നല്ലപോലെ ഇളക്കുക.

നല്ലപോലെ തിക്കായി വരുമ്പോൾ അരക്കപ്പ് വെള്ളം കൂടി ചേർത്ത് കൊടുക്കുക. ശേഷം നല്ലപോലെ തിളച്ചു വരുമ്പോൾ ഒരു കപ്പ് ക്യാബേജ് ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് കൊടുക്കുക. ഇനി പാകത്തിനുള്ള ഉപ്പും കൂടി ചേർത്ത് എല്ലാം കൂടി നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം എല്ലാം നല്ലപോലെ വെന്ത് ചെറുതായൊന്നു കുറുകിവരുമ്പോൾ കുറച്ച് മല്ലിയിലയും ചേർത്ത് ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള കൊറിയൻ വിഭവം ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതും വളരെ രുചിയേറിയതുമായിട്ടുള്ള ഒരു റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page