നമ്മുടെ വീടുകളിൽ ഇപ്പോഴും കാണുന്ന ഒരു സാധനമാണ് അരിപ്പൊടി. രാവിലത്തെ ഭക്ഷണം തയ്യാറാക്കുന്നത് കൂടുതലും അരിപ്പൊടി വെച്ചിട്ടായിരിക്കുമല്ലേ. അപ്പോൾ അരിപ്പൊടി വെച്ച് തയ്യാറാക്കാൻ പറ്റിയ ഒരു അടിപൊളി പലഹാരമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. കറിയൊന്നും വേണ്ടാതെ കഴിക്കാൻ പറ്റിയ ഈ പലഹാരം എങ്ങനെയാണ് ഇത്ര രുചിയിൽ ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കപ്പ് വെള്ളം ഒരു പാനിലേക്ക് ചേർത്ത് കൊടുക്കുക. ഇനി അതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കുക. വെള്ളം തിളച്ചു വന്നാൽ അതിലേക്ക് ഒരു കപ്പ് അരിപ്പൊടി ചേർത്ത് നല്ല പോലെ മിക്സാക്കി കൊടുക്കാം. നല്ല പോലെ കട്ടിയായി വന്ന മിക്സിനെ രണ്ടു മിനിറ്റോളം ലോ ഫ്ളൈമിലിട്ട് അടച്ചു വെക്കാം.
ഇനി ഈ മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റി കൈ കൊണ്ട് നല്ല പോലെ സോഫ്റ്റാക്കി എടുക്കാം. ഇനി സോഫ്റ്റാക്കി എടുത്ത മാവിനെ എണ്ണ തടവി അടച്ചു വെക്കാം. ഇനി ഈ പലഹാരത്തിനു വേണ്ട ഫില്ലിംഗ് തയ്യാറാക്കി എടുക്കാം. അതിനായി ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ഇനി കുറച്ചു ഓയിൽ ഈ പാനിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ചൂടായി വന്ന എണ്ണയിലേക്ക് ചെറുതായി അരിഞ്ഞെടുത്ത കുറച്ചു വെളുത്തുള്ളി,കുറച്ചു ഇഞ്ചി,രണ്ടു പച്ചമുളക്,ഇത്രയും ചേർത്ത് ഒന്ന് വയറ്റി എടുക്കുക. ഇനി ഒരു സവാള ചെറുതായി അരിഞ്ഞതും കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഒരു ചെറിയ ഗോൾഡൻ കളർ ആയി വരുമ്പോൾ രണ്ടു തക്കാളി മിക്സിയുടെ ജാറിലേക്കിട്ട് അടിച്ചെടുക്കാം
ഇനി കാൽ ടീസ്പൂൺ മുളക് പൊടി, കാൽ ടീസ്പൂൺ ഗരം മസാല,ഇത്രയും ചേർത്ത് നല്ല പോലെ വയറ്റി എടുത്ത മസാലയിലേക്ക് അടിച്ചെടുത്ത തക്കാളിയുടെ പേസ്റ്റ് ചേർത്ത് നല്ല പോലെ ഇളക്കി കൊടുക്കുക. ഇനി ലോ ഫ്ളൈമിലിട്ട് ഈ മസാല എണ്ണ തെളിഞ്ഞു വരുന്നത് വരെ വേവിച്ചെടുക്കുക. ഇനി നേരത്തെ കുഴച്ചു വെച്ച മാവിനെ ചെറിയ ബോളുകളാക്കി എടുക്കുക. ഇനി കൈ വെള്ളയിൽ വെച്ച് ഒന്ന് പ്രസ് ചെയ്തു കൊടുത്ത ശേഷം എല്ലാ മാവിനെയും ഇങ്ങനെ ചെയ്തെടുക്കുക.
ഇനി ഇങ്ങനെ ചെയ്തെടുത്ത ബോളിനെ നല്ല പോലെ തിളച്ചു വന്ന വെള്ളത്തിൽ ഇട്ടു കൊടുക്കുക. ശേഷം ഒരു സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ഇനി അഞ്ചു മിനിട്ടായപ്പോൾ ഈ ബോളുകൾ നല്ല പോലെ വെന്തു വന്നിട്ടുണ്ട്.
ഇനി ഇതിനെ വെള്ളത്തിൽ നിന്നും കോരി നേരത്തെ തയ്യാറാക്കി മാറ്റി വെച്ച മസാലയിലേക്ക് ചേർത്ത് നല്ല പോലെ യോജിപ്പിച് കൊടുക്കുക. ഇനി ഒരു സ്പൂൺ ടൊമാറ്റോ സോസും കൂടി വേണമെങ്കിൽ ചേർത്ത് കൊടുക്കാം. ഇനി ഫ്ളയിം ഓഫ് ചെയ്തു ഇഷ്ടാനുസരണം സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ ബ്രേക്ക് ഫാസ്റ്റിനും സ്നാക്കായിട്ടും കഴിക്കാൻ പറ്റിയ കിടിലൻ അരിപൊടി മസാല സ്നാക്ക് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. ഇഷ്ടമായാൽ സ്നാക്ക് വേൾഡ് എന്ന യൂട്യൂബ് ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
