അച്ചാറുകളിൽ നമുക്ക് പ്രിയപ്പെട്ട അച്ചാറുകളിൽ ഒന്നാണ് നാരങ്ങാ അച്ചാർ. എന്നാൽ പല സ്ഥലങ്ങളിലും പല രീതിയിലാണ് അച്ചാറുകൾ ഇടാറ്. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ നാരങ്ങാ അച്ചാർ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഈ അച്ചാർ തയ്യാറാക്കാൻ വേണ്ടി കാൽ കിലോ നാരങ്ങായാണ് എടുത്തിട്ടുള്ളത്. ആദ്യം നാരങ്ങയെ ഒരു ഇഡ്ഡലി പാത്രത്തിൽ വെച്ച് ആവിയിൽ വേവിച്ചെടുക്കുക. ശേഷം വെന്തു വന്ന നാരങ്ങയുടെ പുറമെയുള്ള വെള്ളം നല്ല പോലെ തുടച്ചെടുക്കുക.
ശേഷം അരിഞ്ഞെടുക്കുക. ഇനി ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടീസ്പൂൺ അളവിൽ കടുകും കാൽ ടീസ്പൂൺ അളവിൽ ഉലുവയും ചേർത്ത് കൊടുക്കുക. ഇനി നല്ല പോലെ വറുത്തെടുത്ത ശേഷം ഗ്യാസ് ഓഫ് ചെയ്യുക. ഇനി ഒന്ന് ചൂടാറിയ ശേഷം നല്ല പോലെ പൊടിച്ചെടുക്കുക. ഇനി നേരത്തെ അരിഞ്ഞു വെച്ചിട്ടുള്ള നാരങ്ങായിലേക്ക് ഈ പൊടി ചേർത്ത് കൊടുക്കുക.
ശേഷം കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടിയും,രണ്ടര ടീസ്പൂൺ കാശ്മീരി മുളക്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്‌സാക്കുക. ശേഷം മറ്റൊരു ചട്ടി അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ഇനി ഒരു നാല് ടേബിൾ പൂനോളം നല്ലെണ്ണ ഈ ചട്ടിയിലേക്ക് ചേർത്ത് കൊടുക്കുക. ഇനി മുക്കാൽ ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അതിനു ശേഷം ഗ്യാസ് ഓഫ് ആക്കി അര ടീസ്പൂൺ കായം കൂടി ചേർത്ത് കൊടുക്കുക.
ഇനി നല്ല പോലെ തണുത്തു വന്ന നല്ലെണ്ണയെ ഈ നാരങ്ങായിലേക്ക് ചേർത്ത് നന്നായിട്ട് മിക്‌സാക്കുക. ശേഷം ചോറിന്റെ കൂടെയും ചപ്പാത്തീടെ കൂടെയുമൊക്കെ കഴിക്കാവുന്നതാണ്. ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഉപ്പും മുളകും എന്ന ഫേസ്ബുക് പേജ് ഫോള്ളോ ചെയ്യാൻ മറക്കല്ലേ.
