റേഷനരി ബാക്കിയുണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കൂ നാവിൽ വെള്ളമൂറും ഈ കേക്ക്

എല്ലാവരും കേക്ക് തയ്യാറാക്കുന്നത് മൈദാ,ഗോതമ്പു പൊടി, വെച്ചിട്ടായിരിക്കും അല്ലെ. എന്നാൽ ഇന്ന് ഒരു വേറെയ്റ്റി കേക്ക് ഉണ്ടാക്കുന്ന രീതിയാണ് പരിചയപ്പെടുത്തുന്നത്. എല്ലാവരുടെയും വീടുകളിൽ സുലഭമായി കാണുന്ന ഒരു സാധനമായിരിക്കും റേഷനരി. എന്നാൽ പലർക്കും റേഷനരി ചോറ് കഴിക്കാൻ ഇഷ്ടമില്ലാത്തവരായിരിക്കും. അവർക്കായി റേഷനരി വെച്ച് ഒരു കേക്ക് ഉണ്ടാക്കുന്ന രീതിയാണ് ഇന്ന് പറയാൻ പോകുന്നത്. ഒരു ഗ്ലാസ് റേഷനരി ഒരു അഞ്ചു മണിക്കൂന്നോറോളം വെള്ളത്തിലിട്ട് കുതിർത്താനായി വെക്കുക. ശേഷം നല്ല പോലെ കുതിർന്നു വന്ന അരി നല്ല രീതിയിൽ കഴുകി എടുക്കുക.

ഇനി ഒരു മിക്സിയുടെ ചെറിയ ജാറിലേക്കിട്ട് കുറച്ചു പാലും ചേർത്ത് നല്ല പോലെ അരച്ചെടുക്കുക. കാച്ചാത്ത പാല് അര ഗ്ലാസ് വേണം എടുക്കാൻ.
നല്ല പോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുത്തു ഒരു ബൗളിലേക്ക് മാറ്റുക. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് പഞ്ചസാര,ഒരു മുട്ട, രണ്ടു ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിൽ ഇത്രയും കൂടി നല്ല പോലെ അരച്ചെടുക്കുക. ഇനി നേരത്തെ അരച്ചെടുത്ത അരിയുടെ മിക്സിലേക്ക് ഈ മിക്‌സും കൂടി ചേർത്ത് കൊടുക്കുക. ഇനി ഒരു ടേബിൾ സ്പൂണോളം വാനില എസ്സെന്സും കൂടി ഈ മിക്സിലേക്ക് ചേർത്ത് നല്ല പോലെ ഇളക്കി കൊടുക്കുക. ഇനി അര ടേബിൾ സ്പൂൺ ബേക്കിംഗ് സോഡാ, കാൽ ടീസ്പൂൺ ബേക്കിങ് പൗഡറും ചേർത്ത് കൊടുക്കുക.

ഇനി നല്ല പോലെ ബാറ്റർ ഇളക്കി യോജിപ്പിക്കുക. ഇനി ബാറ്റർ ഒന്ന് ലൂസായി തോന്നുന്നു വെങ്കിൽ ഒരു ടേബിൾ സ്പൂൺ മൈദാ കൂടി ചേർത്ത് നല്ല പോലെ ഇളക്കുക. ഇനി കേക്ക് ടിന്നിലേക്ക് കുറച്ചു ഓയിൽ തടവി കൊടുത്ത ശേഷം ഈ ബാറ്റർ അതിലേക്ക് ഒഴിച്ച് ബേക്ക് ചെയ്തെടുക്കാം. ഒരു പാനിൽ കുറച്ചു ഉപ്പു ഇട്ടു കൊടുത്ത ശേഷം മുകളിൽ ഒരു ട്രേ വെച്ച് അതിൽ വേണം കേക്ക് ടിൻ ഇറക്കി വെച്ച് വേവിച്ചെടുക്കാൻ. ഇനി അടച്ചു വെച്ച് ഇരുപത്തിയഞ്ചു മിനിറ്റോളം ലോ ഫ്ളൈമിലിട്ടു കേക്ക് ബേക്ക് ചെയ്തെടുക്കുക. ഇനി ഇരുപത്തിയഞ്ചു മിനിട്ടിനു ശേഷം കേക്ക് നല്ല പോലെ വെന്തു വന്നിട്ടുണ്ട്. ഇനി ഈ കേക്ക് ഡെക്കറേറ്റ് ചെയ്യാൻ വേണ്ടി പത്തു രൂപയുടെ ഒരു ഓറിയോ ബിസ്കറ്റ് ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് അതിന്റെ കൂടെ കുറച്ചു പാലും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

ഇനി നല്ല പോലെ അരച്ചെടുത്ത ഓറിയോ മിക്സ് കേക്കിന്റെ മുകളിൽ സ്പ്രെടാക്കി കൊടുക്കുക. ഇനി ബദാമും കാഷ്യൂ നാട്ടൊക്കെ ഉണ്ടെങ്കിൽ ക്രഷ് ചെയ്തു കേക്കിന്റെ മുകളിൽ ഇട്ടു കൊടുക്കാം. അപ്പോൾ വളരെ എളുപ്പത്തിലും വളരെ ടേസ്റ്റിലും തയ്യാറാക്കിയ കേക്ക് നല്ല സോഫ്റ്റാണ് കഴിക്കാൻ. എല്ലാവരും റേഷനരി വെച്ചിട്ട് ഈ കേക്ക് ചെയ്തു നോക്കണേ. ഈ റെസിപ്പി ഇഷ്ടമായാൽ ഇ ആൻഡ് ഇ കിച്ചൺ എന്ന യൂട്യൂബ് ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page