മുളകിൽ വരട്ടിയ ചിക്കൻ റോസ്റ്റ്. എന്താ ഒരു ടേസ്റ്റ്.

ചിക്കൻ എന്ന് കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറാത്തവർ ചുരുക്കമായിരിക്കുമല്ലേ, ചിക്കൻ പല രീതിയിൽ നാം തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് ചിക്കൻ കൊണ്ട് ഒരു അടിപൊളി റെസിപ്പി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് നാല് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് ഫ്ളൈയിം ഓഫ് ചെയ്ത ശേഷം രണ്ട് ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, അര ടേബിൾ സ്പൂൺ എരിവുള്ള മുളകുപൊടി ചേർത്ത് ഇളക്കുക.

ശേഷം അതിനൊപ്പം അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ചിക്കനിലേക്ക് ആവശ്യമായ ഉപ്പ്, കുറച്ചു കറിവേപ്പില, എന്നിവ ചേർത്ത് എണ്ണയിലുള്ള ആ ചൂടിൽ ഈ മസാലകളെല്ലാം മൂപ്പിക്കുക. ശേഷം കഴുകി വൃത്തിയാക്കി വെച്ചിട്ടുള്ള അര കിലോ ചിക്കൻ ഈ മസാലയിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ചെറിയ ഫ്ളൈമിലിട്ട് ചിക്കൻ അടച്ചു വെച്ച് വേവിക്കുക. അഞ്ചു മിനിട്ടിനു ശേഷം ആറ് അല്ലി വെളുത്തുള്ളി ചതച്ചതും, ഒരു മീഡിയം സൈസിലുള്ള ഇഞ്ചി ചതച്ചതും ചേർത്ത് ഇളക്കുക. ശേഷം ഒരു ചിക്കൻ സ്റ്റോക്കിന്റെ പകുതി കൂടി ചേർത്ത് ഇളക്കുക. ഇനി അടച്ചു വെച്ച് ചിക്കൻ നന്നായി വേവിക്കുക.

ശേഷം വെന്തുവരാറായ ചിക്കനിലേക്ക് സവാള കുറച്ചു വലുതായി മുറിച്ചു ഇതളുകൾ ഇളക്കി ഇട്ട് കൊടുക്കുക. ഇനി ഒരു തക്കാളിയുടെ പകുതിയും ഇതുപോലെ ആക്കി ഇട്ടു ഇളക്കുക. ശേഷം മൂന്നു പച്ചമുളക് കീറിയതും, ചേർത്ത് ഇളക്കി കരി വേവിക്കുക. ഉള്ളിയൊക്കെ കടിക്കാൻ കിട്ടുന്ന പാകത്തിൽ വേണം ചിക്കൻ വേവിച്ചെടുക്കാൻ. ശേഷം വെന്തു കിട്ടിയ ചിക്കൻ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ഇളക്കി ഫ്ളൈയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ മുളക് റോസ്റ്റ് ചിക്കൻ തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ചിക്കൻ തയ്യാറാക്കി നോക്കണേ.

Leave a Reply