ഈ ഒരു പുഡ്ഡിംഗ് മതി വിരുന്നുകാരെ ഞെട്ടിക്കാൻ. സാധനം പൊളിയാട്ടോ

ഇപ്പോൾ പുഡിങ്ങുകളാണ് എല്ലാർക്കും ഏറെ ഇഷ്ടം. സോഷ്യൽ മീഡിയയിലെല്ലാം പല തരത്തിലുള്ള പുഡിങ്ങുകൾ നമ്മൾ കണ്ടിട്ടുണ്ടാകുമല്ലേ. അതിൽ ഒരു അടിപൊളി പുഡിങ്ങാണ് പരിചയപ്പെടുത്തുന്നത്. വളരെ ടേസ്റ്റിയായ ബട്ടർസ്‌കോട്ച്ഛ് പുഡ്ഡിംഗ് വളരെ ഈസിയായി തയ്യാറാക്കാനും കഴിയുന്നതാണ്. ഇനി വളരെ സ്വാദിഷ്ടമായ ഈ പുഡ്ഡിംഗ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു പാനിൽ അര കപ്പോളം പഞ്ചസാര ലോ ഫ്ളൈമിൽ രണ്ടു റ്റീസ്പൂണോളം വെള്ളവും ചേർത്ത് ഷുഗർ കാരമലൈസ് ചെയ്തെടുക്കുക. ഇനി കാരമലൈസായ പഞ്ചസാരയിലേക്ക് ഇരുപത് ബദാമും ഇരുപത് നട്ട്സും കൂടി ചേർത്ത് കൊടുക്കാം.

ഇനി നല്ല പോലെ നട്ട്സും ബദാമും കാരമലൈസ് ചെയ്ത ഷുഗറിൽ ഒന്ന് യോജിപ്പിച്ചു എടുക്കുക. ഇനി ചൂട് മാറാനായി മാറ്റി വെക്കാം. ഇനി വീണ്ടും അര കപ്പോളം പഞ്ചസാര ഒരു പാനിൽ ചേർത്ത് വീണ്ടും കാരമലൈസ് ചെയ്തെടുക്കുക. ഇനി രണ്ടു ടേബിൾ സ്പൂണോളം ബട്ടർ ചേർത്ത് നല്ല പോലെ മേൽറ്റാക്കി എടുക്കുക. ലോ ഫ്ളൈമിൽ കളർ ഒന്ന് മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക. ശേഷം അര കപ്പ് അമുൽ ക്രീമും കൂടി ഈ ബാറ്ററിലേക്ക് ചേർത്ത് കൊടുക്കുക. ലൈറ്റ് ബ്രൗൺ ആകുന്നതു വരെ അതിനെയും വേവിച്ചെടുക്കുക. ഇനി ഫ്ളൈയിം ഓഫ് ചെയ്തു തണുക്കാനായി വെച്ച് കൊടുക്കുക. ഇനി ഒരു പിഞ്ച് ബട്ടർ സ്കോച്ചിന്റെ എസെൻസ് ചേർത്ത് കൊടുക്കുക.

ഇനി കാരമലൈസ് ചെയ്ത നട്സ്, ബദാം കുറച്ചു പൊടിച്ചു എടുക്കുക. ഇനി ഒരു കപ്പോളം വിപ്പിംഗ് ക്രീം ബീറ്റാക്കി എടുക്കുക. ഇനി ബട്ടർ സ്കോച്ചിന്റെ എസെൻസ് രണ്ടു ഡ്രോപ്പോളം ചേർത്ത് ക്രീം വീണ്ടും ബീറ്റാക്കി എടുക്കുക. ഇനി ഒരു നാല് പീസ് സ്‌ലൈസ്‌ഡ്‌ ബ്രെഡ് എടുക്കുക. ഇനി ബ്രെഡിന്റെ ബ്രൗൺ കളർ ഭാഗം മുറിച്ചു മാറ്റുക. ശേഷം ഓരോ ബ്രെഡിനെയും സോസിൽ നല്ല പോലെ ടിപ്പ് ചെയ്തു കൊടുത്ത ശേഷം പുഡ്ഡിംഗ് ട്രേയുടെ ഏറ്റവും ആദ്യത്തെ ലെയർ ആയിട്ട് എല്ലാ ബ്രെഡും സോസിൽ മുക്കി ലെയർ ഫില്ലാകുന്ന വരെ വെച്ച് കൊടുക്കുക.

ഇനി ബ്രെഡിന്റെ മുകളിലേക്ക് നട്സ് പൊടിച്ചത് സ്പ്രെടാക്കി കൊടുക്കുക. ഇനി അടുത്ത ലെയർ ക്രീം സ്പ്രെടാക്കി കൊടുക്കുക. ഇനി പൊടിച്ചെടുത്ത നട്സ് വീണ്ടും ലെയർ പോലെ ക്രീമിന്റെ മുകളിൽ വിതറി കൊടുക്കുക. ഇതിന്റെ മുകളിൽ വീണ്ടും സോസ് ചേർത്ത് കൊടുക്കുക. ഇനി ഇതിനെ രണ്ടു മണിക്കൂറോളം ഫ്രിഡ്ജിൽ സൂക്ഷിക്കുക. യമ്മി മലബാർ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ പുഡ്ഡിംഗ് എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page