കണവ കൂന്തൽ തോരൻ ഇതുവരെ ആരും കഴിച്ചിട്ടില്ലാത്ത രുചിയിൽ തയ്യാറാക്കൂ.

മീനുകളിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടപെടുന്ന ഒരു ഫിഷാണ് കണവ. ഈ മീൻ കഴിക്കാൻ നല്ല ടേസ്റ്റാണ്. ഈ കണവ മീൻ പല രീതിയിൽ വളരെ ടേസ്റ്റിയായി കറി വെക്കാൻ കഴിയും. എന്നാൽ ഇനി കാണാം വളരെ ടേസ്റ്റിയായ കണവ കൂന്തൽ തോരൻ എങ്ങനെയാണു തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം രണ്ടു പിടി തേങ്ങ, ഒരു ചെറിയ പീസ് ഇഞ്ചി,ഒരു നാലോ അഞ്ചോ പീസ് വെളുത്തുള്ളി, ഇത്രയും ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം അതിന്റെ കൂടെ രണ്ടു ടേബിൾ സ്പൂണോളം മുളക് പൊടി, അര ടീസ്പൂൺ മഞ്ഞൾപൊടി,മുക്കാൽ ടീസ്പൂൺ ഗരം മസാല,ഒരു ടീസ്പൂൺ കുരുമുളക് പൊടി,ഇനി ഇത്രയും കൂടി തോരത്തിനു അരക്കുന്ന രീതിയിൽ അരച്ചെടുക്കുക.

ഇനി ഒരു ചട്ടി അടുപ്പിലേക്ക് വെച്ച് കൊടുക്കുക. അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി ഒരു പിടി ചെറിയ ഉള്ളി വൃത്തിയാക്കി കഴുകി ചട്ടിയിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് ചെറിയ ഉള്ളി പകുതിയോളം വെന്തു വന്നാൽ കണവ നല്ല പോലെ കഴുകി എണ്ണയിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഒരു ഗ്ലാസ് വെള്ളവും ആവശ്യത്തിന് ഉപ്പും കൂടി കണവയിലേക്ക് ചേർത്ത് നല്ല പോലെ ഇളക്കി
അടച്ചു വെച്ച് വേവിച്ചെടുക്കുക.

ഇനി വെന്തു വന്ന കണവയുടെ വെള്ളമൊക്കെ വറ്റി വന്നിട്ടുണ്ട്. ഇനി ഈ കണവയിലേക്ക് നേരത്തെ അരച്ചെടുത്ത അരപ്പ് ചേർത്ത് കൊടുക്കുക. ഇനി പാകത്തിന് ഉപ്പും ചേർത്ത് നല്ല പോലെ ഇളക്കി മിക്‌സാക്കുക. ഇനി ലോ ഫ്ളൈമിലിട്ട് പത്തു മിനിറ്റോളം ഇത് അടച്ചു വെച്ച് വേവിച്ചെടുക്കുക. ഇനി നല്ല പോലെ വെന്തു ഡ്രൈ ആയി വന്ന കണവ തോരനിലേക്ക് കുറച്ചു മല്ലിയില കൂടി മുകളിലായി ഇട്ടു കൊടുത്തു ഫ്ളയിം ഓഫ് ചെയ്യാം.

അപ്പോൾ വളരെ ടേസ്റ്റിയായ കണവ തോരൻ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ കണവ തയ്യാറാക്കി നോക്കൂ. ഇഷ്ടമായാൽ സ്നാക്ക് വേൾഡ് എന്ന യൂട്യൂബ് ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page