ചോക്ലേറ്റ് വെച്ച് തയ്യാറാക്കുന്ന എല്ലാ റെസിപ്പികളും കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ളത് തന്നെയാണ്. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് വായിൽ അലിഞ്ഞിറങ്ങും കേക്കാണ്. എത്ര കഴിച്ചാലും മതിവരാത്ത ഈ കേക്ക് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നത് തന്നെ ആയിരിക്കുകയും. ആദ്യം ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് മൂന്നു ഗ്ലാസ് പാൽ ഒഴിച്ച് തിളപ്പിക്കാനായി അടുപ്പിലേക്ക് വച്ചു കൊടുക്കുക. ഇനി ഒരു അഞ്ചു ടേബിൾ സ്പൂൺ പഞ്ചസാര കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഒരു എൺപത്തിയേഴ് ഗ്രാം ചോക്ലേറ്റ് ആണ് എടുത്തിട്ടുള്ളത് അതും കൂടി പാലിലേക്ക് ചേർത്ത് കൊടുക്കുക.
ഇനി ഏഴ് ഗ്രാമോളം ചൈന ഗ്രാസ് വെള്ളത്തിൽ ഒന്ന് കുതിരാനായി വെക്കുക. ഇനി കുറച്ചു കോകോ പൌഡർ കൂടി എടുത്തു അതിൽ ചൂടാക്കാനായി വെച്ചിട്ടുള്ള പാലിൽ നിന്നും കുറച്ചു പാൽ കോകോ പൗഡറിൽ ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. ഇനി ഈ മിക്സും പാലിലേക്ക് തന്നെ ചേർത്ത് കൊടുക്കുക. ഇനി വേറൊരു പാനിൽ ചൈന ഗ്രാസ് ഒന്ന് മെൽറ്റാക്കി എടുക്കുക. ശേഷം ആ മിക്സിനെയും പാലിലേക്ക് ചേർത്ത് നല്ല പോലെ മിക്സാക്കി എടുക്കുക. ഇനി ഇതെല്ലാം കൂടി നല്ല പോലെ ഒന്ന് ചൂടാക്കി എടുത്ത ശേഷം മാത്രം ഫ്ളൈയിം ഓഫ് ചെയ്യുക. ഇനി ആ ചൂടോടുകൂടി തന്നെ ഒരു ബട്ടർ തേച്ചു വെച്ചിരിക്കുന്ന ട്രേയിലേക്ക് ഒഴിച്ച് കൊടുക്കുക.
ഇനി ഇത് ഒരു ഫാനിന്റെ താഴെ വെച്ച് നല്ല പോലെ ചൂടാറി കിട്ടാൻ വേണ്ടി ഒന്ന് വൈറ്റ് ചെയ്യുക. ഇനി ചൂടാറി വന്ന മിക്സിനെ രണ്ടു മണിക്കൂറോളം ഫ്രീസറിൽ വെച്ച് ഒന്ന് കൂടി തണുപ്പിച്ചെടുക്കാം. ഇനി നല്ല പോലെ സെറ്റായി വന്ന കേക്കിനെ ആ ട്രെയിൽ നിന്നും വിട്ടു കിട്ടാനായി ചെറു ചൂടുവെള്ളത്തിൽ ഈ കേക്ക് ഒന്ന് ഇറക്കി വെക്കാം. ഒരു മുപ്പത് സെക്കൻഡ് മാത്രം ഇങ്ങനെ ചെയ്താൽ മതിയാകും. ഇനി നല്ല പോലെ ട്രേയിൽ നിന്നും വിട്ടു കിട്ടിയ ഈ ചോക്ലേറ്റ് പുഡ്ഡിംഗ് കേക്ക് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. നാവിൽ നിന്നും അലിഞ്ഞിറങ്ങുന്നത് അറിയില്ല അത്രക്ക് ടേസ്റ്റാണ് ഈ കേക്ക്.
അപ്പോൾ വളരെ ടേസ്റ്റിയായ കണ്ടാൽ തന്നെ കഴിക്കാൻ തോന്നുന്ന ഈ കേക്ക് എല്ലാവരും ട്രൈ ചെത്ത് നോക്കണേ. ഈ റെസിപ്പി ഇഷ്ടമായാൽ സുമിസ് വ്ളോഗ് എന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും മറക്കല്ലേ. ഇത്തരത്തിലുള്ള നാവിൽ കൊതിയൂറും റെസിപ്പികൾക്കായി ഈ ചാനൽ ഫോള്ളോ ചെയ്താൽ മതിയാകും.
