ചപ്പാത്തിയെക്കാൾ പതിന്മടങ്ങ് രുചിയിൽ ഗോതമ്പ് കൊണ്ട് ഒരു അഡാർ ഐറ്റം.

എന്നും ഒരേ പലഹാരങ്ങൾ കഴിച്ചാൽ ആർക്കായാലും മടുപ്പ് തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ ഇന്ന് നമുക്കൊരു പുതുമയുള്ള പലഹാരം പരിചയപ്പെട്ടാലോ. ഗോതമ്പ് പൊടി കൊണ്ട് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ പലഹാരം എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു സ്നാക്ക് തന്നെ ആയിരിക്കും. അപ്പോൾ ഇനി കണ്ടാലോ വളരെ ടേസ്റ്റിയായ ഈ പലഹാരം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. ആദ്യം ഒരു കപ്പ് ഗോതമ്പ് മാവ് ഒരു പാത്രത്തിലേക്ക് ചേർക്കുക. ഇനി അര കപ്പ് തൈരും കൂടി മാവിലേക്ക് ചേർത്ത് കൊടുക്കുക.

ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് മാവും തൈരും കൂടി നല്ല പോലെ മിക്‌സാക്കി എടുക്കുക. ശേഷം ഒരു കപ്പ് വെള്ളം ചേർത്ത് മാവിനെ നല്ലപോലെ മിക്‌സാക്കി എടുക്കുക. ഒരു ദോശ മാവിന്റെ പരുവത്തിൽ മാവിനെ കലക്കിയെടുത്താൽ മതിയാകും. ഇനി ഇങ്ങനെ റെഡിയാക്കിയ മാവിനെ ഒരു മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ഒരു മണിക്കൂറിനു ശേഷം നല്ല പോലെ കലക്കിയെടുത്ത മാവിലേക്ക് അര റ്റീസ്പൂണോളം ചെറിയ ജീരകം ചേർത്ത് കൊടുക്കുക. ഇനി രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത്,ഒന്നര സവാള ചെറുതായി അരിഞ്ഞെടുത്തത്,ഇനി ചെറുതായി അരിഞ്ഞെടുത്ത മല്ലിയില കൂടി ചേർത്ത് കൊടുക്കുക.

ശേഷം അര റ്റീസ്പൂണോളം മഞ്ഞൾപ്പൊടിയും ചേർത്ത് നല്ല പോലെ മാവുമായി മിക്‌സാക്കുക. ഉപ്പു നോക്കിയിട്ട് കുറവായി തോന്നിയാൽ ചേർത്ത് മിക്‌സാക്കുക. ഇനി ഒരു തവ ചൂടാക്കാനായി അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു തവിയോളം മാവ് ഒഴിച്ച് പരത്തി കൊടുക്കുക. ഇനി ഒരു സൈഡ് മൂത്തു വന്നാൽ മറു സൈഡിൽ കുറച്ചു ഓയിൽ സ്പ്രെഡ്ടാക്കി കൊടുത്ത ശേഷം മറിച്ചിട്ട് രണ്ട് സൈഡും മൂപ്പിച്ചെടുക്കുക. രണ്ട് സൈഡും മൂപ്പിച്ചു വേണം ദോശ പാനിൽ നിന്നും എടുക്കാൻ.

അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ ഗോതമ്പ് ദോശ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. വളരെ ടേസ്റ്റിയായ ഈ പലഹാരം ഫാത്തിമാസ് കറി വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ്. ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. ഇനിയുള്ള ദിവസങ്ങളിൽ ഇതാകട്ടെ നമ്മുടെ പലഹാരം. ഒരു പ്രത്യേക ടേസ്റ്റാണ് ഇത് കഴിക്കാൻ.

Leave a Reply

You cannot copy content of this page