മലബാറിന്റെ ഒരു സ്പെഷ്യൽ ആഹാരമാണ് നെയ് പത്തൽ. എത്ര കഴിച്ചാലും മതി വരാത്ത ഒരു പലഹാരമാണ് ഇത്. ഇപ്പോൾ മലബാറിൽ മാത്രമല്ല എല്ലാ സ്ഥലങ്ങളിലും ഇത് വ്യാപകമായി തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് ഈ നെയ് പത്തൽ എങ്ങനെ തയ്യാറാക്കാം എന്നതാണ്. അതിനായി ഒരു ഗ്ലാസ് പുട്ടുപൊടി എടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ല പോലെ അരിപ്പൊടി മിക്സാക്കുക. ഇനി ഈ മാവിലേക്ക് ഒന്നേകാൽ ഗ്ലാസ് നല്ല പോലെ തിളച്ചു വന്ന ചൂടുവെള്ളം ചേർത്ത് നല്ല പോലെ ഇളക്കിയ ശേഷം ഒരു പത്തു മിനിറ്റോളം ഇത് അടച്ചു വെക്കുക.
ഇനി പത്തു മിനിറ്റിനു ശേഷം ഈ മാവിനെ നല്ല പോലെ കുഴച്ചെടുക്കുക. ഇനി മിക്സിയുടെ മറ്റൊരു ജാറിലേക്ക് ആറ് ടേബിൾ സ്പൂൺ തേങ്ങാ ചേർത്ത് കൊടുക്കുക. ഇനി നാല് ചെറിയ ഉള്ളി, ഒരു നുള്ള് പെരിഞ്ജീരകം, അര ടീസ്പൂൺ ചെറിയ ജീരകം, ഇനി ഇത്രയും കൂടി ഒന്ന് പൊടിച്ചെടുക്കുക. ഇനി അടച്ചു വെച്ചിരുന്ന മാവിനെ രണ്ടു ടേബിൾ സ്പൂൺ വെള്ളം കൂടി ചേർത്ത് നല്ല പോലെ കൈ കൊണ്ട് കുഴച്ചെടുക്കുക. ഇനി നല്ല പോലെ കുഴച്ചെടുത്ത മാവിലേക്ക് തേങ്ങാ മിക്സ് ചേർത്ത് കൊടുക്കുക. ഇനി ഇതെല്ലാം കൂടി നല്ല പോലെ കുഴച്ചെടുത്തു മാറ്റി വെക്കുക.
ഇനി ഒരു ചട്ടിയിലേക്ക് ഇത് മുങ്ങി കിടക്കാൻ പാകത്തിനുള്ള എണ്ണ ചേർത്ത് കൊടുക്കുക. ഇനി കുഴച്ചെടുത്ത മാവിനെ ചെറിയ ചെറിയ ബോളുകളാക്കി ഉരുട്ടി എടുക്കുക. ഇനി ഉരുട്ടിയെടുത്ത മാവിനെ കൈ വെച്ച് ഒന്ന് പരത്തിയ ശേഷം എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. ഓരോന്നായി ഇട്ടു വേണം ഫ്രൈ ആക്കി എടുക്കാൻ. ഇനി ഒരു സൈഡ് വെന്തു വന്നാൽ മറുസൈഡും നല്ല പോലെ ഫ്രൈ ആക്കി എടുക്കുക. ഇനി എല്ലാ മാവിനെയും ഇങ്ങനെ പരത്തിയെടുക്കുവാൻ ശ്രെദ്ധിക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായ നെയ് പത്തൽ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റിയ ഈ പലഹാരം കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ്. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
