പയറും ഏത്തക്കയും കൊണ്ടുള്ള സ്പെഷ്യൽ ഒഴിച്ചുകറി

ഇന്ന് നമുക്ക് ചെറുപയർ കൊണ്ട് ഒരു അടിപൊളി കറി തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ കറി ചെറുപയർ കൊണ്ടാണ് തയ്യാറാക്കി ഇരിക്കുന്നത് എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അത്രയും രുചിയാണ് ഈ കറിക്ക്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അര കപ്പ് ചെറുപയർ അര മണിക്കൂറോളം വെള്ളത്തിൽ കുതിർത്തി വെക്കുക. ശേഷം പയറിനെ നല്ല പോലെ കഴുകിയ ശേഷം ഒരു കുക്കറിലേക്ക് മാറ്റുക.

ശേഷം പയറിലേക്ക് ഒരു കപ്പ് വെള്ളവും പാകത്തിനുള്ള ഉപ്പും ചേർത്ത് പയർ രണ്ട് ഫിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക. എന്നിട്ട് ഒരു പച്ച ഏത്തക്ക എടുക്കുക. ശേഷം ഏത്തക്കയുടെ തൊലി കളഞ്ഞ ശേഷം നാലായി മുറിച്ചു ചെറിയ പീസുകളായി അരിഞ്ഞെടുക്കുക. ശേഷം അരിഞ്ഞെടുത്ത ഏത്തക്കയെ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത വെള്ളത്തിലേക്ക് ഇട്ട് വെക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് എടുത്തു വെച്ചിട്ടുള്ള തേങ്ങാ ചിരകിയത് ചേർക്കുക.

ശേഷം തേങ്ങയിലേക്ക് രണ്ട് ചെറിയ ഉള്ളിയും, കുറച്ചു കറിവേപ്പിലയും, ചേർക്കുക. ഇനി അര ടീസ്പൂൺ ചെറിയ ജീരകവും, ഒരു പച്ചമുളകും ചേർത്ത് തേങ്ങയെ നല്ല പേസ്റ്റാക്കി അരച്ചെടുക്കുക. ശേഷം ആവശ്യത്തിന് വെന്തുവന്ന പയറിനെ ഒരു ചട്ടിയിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം ഏത്തക്ക അരിഞ്ഞതും ചേർത്ത് കൊടുക്കുക. ശേഷം അതിനൊപ്പം ഒരു പച്ചമുളക് കീറിയതും, ആവശ്യത്തിന് ഉപ്പും, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, കാൽ ടീസ്പൂൺ കാശ്മീരി മുളക്പൊടിയും ചേർത്ത് അടച്ചു വെച്ച് വേവിക്കുക.

ശേഷം അഞ്ചു മിനിറ്റായപ്പോൾ ഏത്തക്ക ഏകദേശം വെന്തു വന്നിട്ടുണ്ട്. ശേഷം വെന്തുവന്ന കറിയിലേക്ക് നേരത്തെ അരച്ച് വെച്ചിട്ടുള്ള അരപ്പ് ചേർത്ത് ഇളക്കുക. എന്നിട്ട് കറി നല്ല പോലെ ഒന്ന് തിളപ്പിക്കുക. ശേഷം തിളച്ചു വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. ശേഷം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് കുറച്ചു കടുക് ചേർത്ത് പൊട്ടിക്കുക. എന്നിട്ട് മൂന്നു പീസ് ചെറിയ ഉള്ളി അരിഞ്ഞതും കുറച്ചു കറിവേപ്പിലയും, രണ്ട് വറ്റൽമുളകും എണ്ണയിൽ താളിച് കറിയിലേക്ക് ചേർക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ പയർ ഏത്തക്ക കറി തയ്യാറായിട്ടുണ്ട്. നല്ല ടേസ്റ്റിയായ ഒരു ഒഴിച്ച് കറിയാണിത്. ചോറിനും മറ്റ് പലഹാരങ്ങൾക്കുമെല്ലാം ഒപ്പം കഴിക്കാൻ ഈ കറി വളരെ രുചികരമാണ്. ഓണത്തിനും നമുക്ക് ഈ കറി സ്പെഷ്യലായി തയ്യാറാക്കാം. മീനും മറ്റ് കറികളും ഇല്ലെങ്കിലും വയറു നിറച്ചു ചോറുണ്ണാൻ ഈ ഒരൊറ്റ കറി മാത്രം മതിയാകും. ട്രൈ ചെയ്യാൻ മറക്കല്ലേ.

Leave a Reply

You cannot copy content of this page