വായിലിട്ടാൽ അലിഞ്ഞുപോകും ഇലയട. തട്ടുകടയിലെ ചില്ലുകടയിൽ ഉള്ള ഇലയപ്പത്തിന്റെ അതെ രുചിയിൽ.

പണ്ട് കാലം മുതൽക്കേ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് ഇലയപ്പം അല്ലെങ്കിൽ ഇലയട. ഇന്നും ചായക്കടയിലെ ചില്ലുകൂട്ടിൽ ഇലയട ഇരിക്കുന്നത് കാണുമ്പോൾ കഴിക്കാൻ കൊതിക്കാത്തവർ ചുരുക്കമായിരിക്കുമല്ലേ. അപ്പോൾ വളരെ സ്വാദിഷ്ടമായ എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ഇലയട എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് നല്ല പോലെ പൊടിച്ചെടുത്ത ഒരു ഗ്ലാസ് അരിപ്പൊടി ചേർത്ത് കൊടുക്കുക. ഇനി ആവശ്യത്തിന് ഉപ്പിട്ട് തിളച്ചു കൊണ്ടിരിക്കുന്ന വെള്ളം ചൂടോടുകൂടി മാവിലേക്ക് കുറെച്ചെയായി ചേർത്ത് നല്ല പോലെ കുഴച്ചെടുക്കുക.

ഇനി മറ്റൊരു കടായി അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം രണ്ട് അച്ഛ് ശർക്കര ഉരുക്കിയത് ഈ പാനിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഇത് തിളച്ചു വരുമ്പോൾ ഒൻപത് ടേബിൾ സ്പൂൺ തേങ്ങാ ചിരകിയത് ചേർത്ത് നല്ല പോലെ ഇളക്കി മിക്‌സാക്കുക. ഇനി ഏലക്ക പൊടിച്ചത് കാൽ റ്റീസ്പൂണോളം ചേർത്ത് കൊടുക്കുക. ശേഷം ഒരു നുള്ള് ഉപ്പും കൂടി ചേർത്ത് മിക്‌സാക്കാം. ഇനി ഈ മിക്സ് ചൂടാറാനായി മാറ്റി വെക്കാം. ഇനി നല്ല പോലെ ചൂടാറി വന്ന മാവിനെ ഒന്നും കൂടി പരുവത്തിൽ കുഴച്ചെടുക്കുക. ഇനി ഒരു വാഴയില കുറച്ചു വലിയ പീസായിട്ട് മുറിച്ചെടുത്ത ശേഷം മാവിൽ നിന്നും ഓരോ ഉരുള മാവ് എടുക്കുക.

ഇനി ഇലയുടെ മുകളിലേക്ക് ഈ മാവിനെ വെച്ച് കൊടുത്ത ശേഷം കൈ നനച്ചു കൊടുത്തു മാവിനെ പരത്തിയെടുക്കുക. മാവിനെ എല്ലായിടത്തും എത്തുന്ന രീതിയിൽ വേണം പരത്തി കൊടുക്കാൻ. ഇനി ഈ മാവിലേക്ക്
ഒരു സ്പൂൺ ഫില്ലിംഗ് വെച്ച് കൊടുക്കുക. ഇനി രണ്ട് സൈഡിനെയും തമ്മിൽ മടക്കി ഒട്ടിച്ചു വെക്കുക. ഇനി എല്ലാം ഇതുപോലെ തയ്യാറാക്കി എടുത്ത ശേഷം ഒരു സ്റ്റീമറിൽ വെള്ളം വെച്ച് അതിന്റെ തട്ടിൽ ഈ ഇലയട വെച്ച് പത്തു മിനിറ്റോളം സമയത്തിൽ വേവിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഇലയട ഇവിടെ വെന്തു വന്നിട്ടുണ്ട്.

ഇലയട അല്ലെങ്കിൽ ഇലയപ്പം വളരെ സ്വാദാണ് ഇങ്ങനെ തയ്യാറാക്കിയാൽ. വളരെ നൈസായിട്ട് ഉണ്ടാക്കുന്നത് കൊണ്ട് തന്നെ വായിൽ ഇട്ടാൽ അലിഞ്ഞുപോകും രീതിയിലാണ് ഇത് ഉണ്ടാക്കി ഇരിക്കുന്നത്. വീണാസ് കറി വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page