മലയാളിയുടെ ഇഷ്ട ഭക്ഷണമാണ് പൊറോട്ട. മൈദാ വെച്ച് ഉണ്ടാക്കുന്നത് കൊണ്ട് തന്നെ പലരും ഇത് ഒഴിവാക്കും എന്ന് പറയുന്നുണ്ട് എങ്കിലും ഇതിന്റെ രുചി നമ്മളെ വീണ്ടും അത് കഴിക്കാൻ പ്രേരിപ്പിക്കും. എന്നാൽ ഈ പൊറോട്ട നമുക്ക് ഗോതമ്പു പൊടിയിൽ ഉണ്ടാക്കിയാലോ. അതെ ഇന്ന് പരിചയപ്പെടുത്തുന്നത് ഗോതമ്പ് പൊടി വെച്ച് ചെയ്തെടുക്കാൻ പറ്റുന്ന ഒരു അടിപൊളി പൊറോട്ടയാണ്. ഇത് വീശിയടിക്കാതെ തന്നെ ഈ പൊറോട്ട ആർക്കും തയ്യാറാക്കാൻ കഴിയുന്നതാണ്. അപ്പോൾ ഇനി നോക്കാം വളരെ ടേസ്റ്റിയായ ഈ വീറ്റ് പൊറോട്ട എങ്ങനെ തയ്യാറാക്കാം എന്ന്. ആദ്യം ഇരുന്നൂറ്റി അൻപത് എമ്മെലിന്റെ ഒരു കപ്പ് പാൽ ഒരു പാത്രത്തിലേക്ക് ചേർത്ത് കൊടുക്കുക.
ശേഷം പാലിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാര, പാകത്തിനുള്ള ഉപ്പ്, ഒരു ടേബിൾ സ്പൂൺ നെയ്യ് ഇത്രയും ചേർത്ത് നല്ല പോലെ മിക്‌സാക്കുക. ഇനി രണ്ട് കപ്പ് ഗോതമ്പ് മാവ് കുറെച്ചെയായി ചേർത്ത് കുഴച്ചെടുക്കുക. കൈ കൊണ്ട് നല്ല പോലെ കുഴച്ചെടുത്താൽ മതിയാകും. ഇനി ഒട്ടിപ്പിടിക്കുന്നതായി തോന്നിയാൽ കുറച്ചു ഗോതമ്പു പൊടിയും കൂടി ചേർത്ത് കുഴച്ചടുത്താൽ മതിയാകും. ഇനി നല്ല സോഫ്റ്റായി കുഴച്ചെടുത്തൽ മാവിന്റെ മുകളിൽ കുറച്ചു ഓയിൽ ഒന്ന് തടവി ഒന്നും കൂടി കുഴച്ചെടുക്കുക.
ശേഷം അര മണിക്കൂറോളം മാവ് സെറ്റാകാനായി അടച്ചു വെക്കാം. ഇനി മാവിനെ ചെറിയ ബോളുകളാക്കി ഉരുട്ടി എടുക്കുക. ശേഷം കൗണ്ടർ ടോപ്പ് നല്ല പോലെ തുടച്ചെടുത്ത ശേഷം കുറച്ചു ഓയിൽ തടവി കൊടുക്കുക. ഇനി ഉരുട്ടിയെടുത്ത മാവിനെ കൈ കൊണ്ട് പരത്തി എടുത്താൽ മതിയാകും. റോൾ ഒന്നും എടുക്കേണ്ട ആവശ്യമില്ല. കൈ കൊണ്ട് പ്രെസ് ചെയ്തു പരത്തിയെടുത്താൽ മതി. നല്ല കനം കുറച്ചു വേണം ഈ പൊറോട്ട ഉണ്ടാക്കാൻ. ഇനി പൊറോട്ടയുടെ രണ്ട് സൈഡും ഒന്ന് മടക്കി വക്കുക. ഇനി കൈ കൊണ്ട് തന്ന വീണ്ടും മടക്കി വച്ച ഭാഗം ഒന്നും കൂടി പരത്തുക. ഇനി വീണ്ടും മടക്കാത്ത രണ്ട് സൈഡും മടക്കി പരത്തി ഒരു ചതുരാകൃതിയിൽ പൊറോട്ടയെ എടുക്കുക.
ഇനി നല്ല പോലെ ചൂടാക്കി എടുത്ത ഒരു പാനിൽ ഈ പൊറോട്ട ഇട്ട് ഒരു സൈഡ് ഒന്ന് പൊള്ളി വന്നാൽ മറുസൈഡും മൂപ്പിച്ചെടുക്കുക. കുറച്ചു നെയ്യ് വേണമെങ്കിലും ഒന്ന് മുകളിലായി സ്പ്രെടാക്കി കൊടുക്കാവുന്നതാണ്. ഇനി റെഡിയായി വന്ന പൊറോട്ടയെ ഒരു പാത്രത്തിലേക്ക് മാറ്റാം. അപ്പോൾ വളരെ ടേസ്റ്റിയായ നല്ല ക്രിസ്പിയായ ഗോതമ്പ് പൊറോട്ട ഇവിട റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ പൊറോട്ട ട്രൈ ചെയ്തു നോക്കണേ. സാലു കിച്ചൻ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
