സ്വീറ്റ് സേമിയ പുട്ട്. പത്തു മിനിറ്റിൽ ഇങ്ങനെയൊരു ബ്രേക്ഫാസ്റ്റ് നിങ്ങൾ പ്രതീക്ഷിച്ചിട്ടേ ഉണ്ടാകില്ല.

മിക്കവാറുമുള്ള പ്രഭാതങ്ങളിൽ നമ്മൾ ഈസിയായി ഉണ്ടാക്കുന്ന ഒരു പലഹാരമാണ് പുട്ട്. പല തരത്തിലുള്ള പുട്ടുകൾ തന്നെ നാം കഴിച്ചിട്ടുണ്ടാകും അല്ലെ. അപ്പോൾ ഇന്ന് പരിചയപ്പെടുത്തുന്നത് വളരെ സ്വാദിഷ്ടമായ എന്നാൽ നല്ല സോഫ്റ്റുമായ സ്വീറ്റ് സേമിയ പുട്ട് എങ്ങനെ തയ്യാറാക്കാം എന്നതാണ്. ആദ്യം രണ്ട് പഴുത്ത പഴം ചെറുതായി അരിഞ്ഞെടുക്കുക. ശേഷം അതിലേക്ക് ഒരു കപ്പ് തേങ്ങാ ചിരകിയത് ചേർത്ത് കൊടുക്കുക. ഇനി ഒരു കപ്പ് ശർക്കര ചിരകിയത് പഴത്തിലേക്കും തേങ്ങയിലേക്കും ചേർത്ത് കൊടുക്കുക.

ഇനി കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചതും കൂടി പഴം തേങ്ങാ മിക്സിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് ഇളക്കുക. ഇനി ഒരു സോസ് പാനിലേക്ക് വെള്ളം തിളപ്പിക്കാനായി അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും കൂടി വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഒരു ടേബിൾ സ്പൂൺ ഓയിൽ ഈ വള്ളത്തിലേക്ക് ചേർത്ത് തിളപ്പിച്ചെടുക്കുക. ഇനി ഒരു കപ്പ് സേമിയ തിളച്ചു വന്ന വെള്ളത്തിലേക്ക് ചേർത്ത് നല്ല പോലെ മിക്‌സാക്കുക.

ഇനി വെന്തു വന്ന സേമിയ ഒരു അരിപ്പയിലേക്ക് ഇട്ടു വെക്കുക. ശേഷം നല്ല പോലെ വെള്ളമൊക്കെ സേമിയയിൽ നിന്നും വാർന്നു പോയ ശേഷം ഇത് വേറൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി ഈ സേമിയയിലേക്ക് അര കപ്പ് റവ ചേർത്ത് കൊടുക്കുക. ശേഷം നല്ല പോലെ മിക്‌സാക്കി എടുത്ത ശേഷം ഒരു പുട്ട് കുറ്റിയിലേക്ക് ആദ്യം ഒരു തവി സേമിയ റവ മിക്സ് ചേർക്കുക. ഇനി അടുത്ത ലെയർ തേങ്ങാ പഴം ശർക്കര മിക്സ് ചേർത്ത് കൊടുക്കുക. അങ്ങനെ ലെയർ പോലെ ഇത് രണ്ടും ചേർത്ത് കൊടുത്ത ശേഷം ആവിയിൽ വേവിച്ചെടുക്കുക.

അപ്പോൾ വളരെ രുചിയേറിയ സേമിയ റവ പുട്ട് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. വളരെ ടേസ്റ്റിയാണ് ഈ പുട്ട് കഴിക്കാൻ. അവധിക്കാലങ്ങളിൽ കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ ഹെൽത്തിയായ ഒരു പുട്ട് തന്നെയാണ് ഇത്. നീരായി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page