ഒറിജിനൽ കെ എഫ് സിയെ വെല്ലും ഹോം മൈഡ് കെ എഫ് സി. ഒരു തവണ ഇതിന്റെ രുചി ഒന്നറിയൂ.

ചിക്കൻ എന്ന് കേൾക്കുമ്പോൾ തന്നെ നാവിൽ കൊതിയൂറുന്ന ഒരു റെസിപ്പിയാണ് കെ എഫ് സി ചിക്കൻ. കൊറോണ പശ്ചാത്തലത്തിൽ കെ എഫ് സി ചിക്കൻ വാങ്ങാൻ കുറച്ചു പ്രയാസമാണ് അല്ലെ. അപ്പോൾ നമുക്ക് കെ എഫ് സി ചിക്കന്റെ അതെ രുചിയിൽ ചിക്കൻ ബ്രോസ്റ്റഡ് വീട്ടിൽ ഉണ്ടാക്കിയാലോ. അപ്പോൾ എല്ലാവർക്കും ഏറെ ഇഷ്ടമുള്ള കെ എഫ് സി ചിക്കൻ വീട്ടിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതും വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഇതിനു വേണ്ട ചേരുവകൾ ഒരു കിലോ ചിക്കൻ, ഓരോ ടേബിൾ സ്പൂൺ വീതം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, അര ടേബിൾ സ്പൂൺ പെപ്പർ പൌഡർ, അര ടേബിൾ സ്പൂൺ വിനെഗർ, ആവശ്യത്തിന് ഉപ്പ്, അര ടേബിൾ സ്പൂൺ സോയ സോസ്.

ഇനി ചിക്കൻ കോട്ടിങിനു വേണ്ടി കാൽ കപ്പ് പാൽ, ഒരു മുട്ട, കാൽ കപ്പ് മൈദാ, മൂന്നു ടേബിൾ സ്പൂൺ കോൺ ഫ്ലോർ, അര കപ്പ് ഓട്സ്, ഇത്രയും ചേരുവകളാണ് വേണ്ടത്. ആദ്യം നല്ല പോലെ കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്, സോയ സോസ്, വിനെഗർ,ഉപ്പ്, കുരുമുളക് പൊടി, ഇത്രയും കൂടി ചിക്കനിലേക്ക് നല്ല പോലെ ചേർത്ത് ഇളക്കിയ ശേഷം അര മണിക്കൂറോളം ചിക്കൻ റസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ഒരു പാത്രത്തിലേക്ക് മൈദയും കോൺ ഫ്ലവർ പൊടിയും മിക്‌സാക്കി എടുക്കുക. ഇനി നേരത്തെ മസാല ചേർത്ത് വെച്ചിരിക്കുന്ന ചിക്കൻ ഓരോന്നായി ഇതിൽ കോട്ടാക്കി എടുക്കുക.

ഇനി വേറൊരു ബൗളിലേക്ക് പാലും മുട്ടയും മിക്‌സാക്കി എടുക്കുക. ഇനി ഓട്സ് മിക്സിയിൽ ഇട്ടു ഒന്ന് ക്രാഷാക്കി എടുക്കുക. ഇനി കോട്ടാക്കി എടുത്ത ചിക്കൻ പീസെസ് ആദ്യം പാലിന്റെയും മുട്ടയുടെയും മിക്സിൽ മുക്കി ഇനി ഓട്സിൽ കവറാക്കി നല്ല പോലെ ചൂടായി വന്ന എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. മീഡിയം ടു ലോ ഫ്ളൈമിൽ വേണം ചിക്കൻ ഫ്രൈ ആക്കി എടുക്കാൻ. ഇനി ഒന്ന് വെന്തു വന്ന ചിക്കൻ മറിച്ചിട്ട് കൊടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ കെ എഫ് സി ചിക്കൻ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. മിസിസ് മലബാർ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page