ഇന്ന് നമുക്കൊരു കിടിലൻ പായസം കുടിച്ചാലോ. അതെ കണ്ടാൽ തന്നെ കുടിക്കാൻ തോന്നുന്ന ഈ പായസം വളരെ ടേസ്റ്റിയായ ഒരു പായസം തന്നെയാണ്. അപ്പോൾ ഇനി എങ്ങനെയാണ് ഈ ടേസ്റ്റി ആയ പായസം ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം അഞ്ചു കപ്പ് പാൽ ഒരു സോസ് പാനിൽ നല്ല പോലെ തിളപ്പിച്ചെടുക്കുക. ഇനി മറ്റൊരു പാത്രത്തിലേക്ക് ഒരു പകുതി ബീറ്റ്റൂട്ട് ഒന്ന് സ്ലൈസായിട്ട് അരിഞ്ഞു ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് ഒന്നേകാൽ കപ്പ് വെള്ളവും ചേർത്ത് അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ഇനി തിളച്ചു വന്ന പാൽ ലോ ഫ്ളൈമിൽ ആക്കിയ ശേഷം അഞ്ചു മിനിറ്റും കൂടി വേവിച്ചെടുക്കുക.
അപ്പോൾ ബീറ്റ്റൂട്ടും നല്ല പോലെ തിളച്ചു വന്നിട്ടുണ്ട്. ഇനി ഫ്ളൈയിം ലോ ആക്കിയ ശേഷം പകുതിയായി വറ്റിച്ചെടുക്കുക. ഇനി നല്ല പോലെ
തിളച്ചു വറ്റി വന്ന പാലിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കാം. ഇനി വീണ്ടും തിളച്ചു കിട്ടിയ പാൽ അടുപ്പിൽ നിന്നും ഇറക്കി വെക്കാം. ബീറ്റ്റൂട്ട് മിക്സ് ഒരു അഞ്ചു ടേബിൾ സ്പൂണോളം മതിയാകും. അത്രത്തോളം വറ്റിച്ചെടുത്ത ശേഷം ബീറ്റ്റൂട്ട് മിക്സ് വേറൊരു പാത്രത്തിലേക്ക് മാറ്റി തണുപ്പിച്ചെടുക്കുക. ഇനി മറ്റൊരു പാത്രം അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂണോളം നെയ്യ് ചേർത്ത് കൊടുക്കുക. ഇനി ചൂടായി വന്ന നെയിലേക്ക് ഒരു കപ്പ് സേമിയ ചേർത്ത് ഇളക്കുക.
ഇനി സേമിയ നല്ല പോലെ ഒന്ന് വറുത്തെടുക്കുക. സേമിയ ചെറിയ ഗോൾഡൻ കളർ ആയി വന്നിട്ടുണ്ട്. ഇനി തിളപ്പിച്ചെടുത്ത പാലും പഞ്ചസാരയും കൂടി സേമിയയിലേക്ക് ചേർത്ത് നല്ല പോലെ ഇളക്കുക. ശേഷം ഫ്ളയിം ഹൈയ്യിലേക്ക് മാറ്റുക. ഇനി കൈ വിടാതെ ഇളക്കാൻ മറക്കരുത്. ഇനി നല്ല പോലെ തിളച്ചു വന്ന പാലിൽ ഒരു ടേബിൾ സ്പൂൺ തണുത്ത ബീറ്റ്റൂട്ട് മിക്സ് ചേർത്ത് ഇളക്കുക. ഇനി തുറന്നു വെച്ച് വേണം സേമിയ വേവിച്ചെടുക്കാൻ. ലോ ഫ്ളൈമിലിട്ട് ആറോ ഏഴോ മിനിട്ട് കൊണ്ട് സേമിയ നല്ല പോലെ വെന്തു കിട്ടുന്നതാണ്. ഇനി ഒരു ടേബിൾ സ്പൂൺ ബീറ്റ്റൂട്ട് മിക്സും കൂടി പാലിലേക്ക് ചേർത്ത് നല്ല പോലെ ഇളക്കുക.
ഇനി വെന്തു കിട്ടിയ സേമിയയിലേക്ക് രണ്ട് ടേബിൾ സ്പൂൺ ബീറ്റ്റൂട്ട് മിക്സും കൂടി ചേർത്തിളക്കുക. ഇനി ഫ്ളയിം ഓഫ് ചെയ്യാം. ഇനി അടച്ചു വെച്ച് സേമിയ ഒന്ന് കുറുക്കി എടുക്കുക. ഇനി നെയിൽ വറുത്തെടുത്ത നട്ട്സും കിസ്മിസും പായസത്തിലേക്ക് ചേർത്തിളക്കുക. ഇനി രണ്ട് നുള്ള് ഉപ്പും ഒരു ടീസ്പൂൺ റോസ്വാട്ടറും കൂടി ചേർത്ത് നല്ല പോലെ യോജിപ്പിക്കുക. ഇനി ചൂടോടുകൂടി തന്നെ ബാക്കിയുള്ള ബീറ്റ്റൂട്ട് മിക്സും കൂടി പായസത്തിലേക്ക് ചേർത്ത് മിക്സാക്കാം. അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ പിങ്കിഷ് സേമിയ പായസം ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ ഒരു രീതിയിൽ പായസം തയ്യാറാക്കി നോക്കണേ. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
