ബാക്കിവന്ന ഒരു കപ്പ് ചോറ്, നെയ്യ്, ശർക്കര | വെറും മൂന്നു ചേരുവകൾ മാത്രം | വായിലിട്ടാൽ അലിഞ്ഞുപോകും മധുരം…

മലയാളിയുടെ ഇഷ്ട ഭക്ഷണമാണ് ചോറ്. എല്ലാ ദിവസവും ഒരു നേരമെങ്കിലും ചോറ് കഴിക്കാത്തവർ ചുരുക്കമായിരിക്കുമല്ലേ. അങ്ങനെ എല്ലാ ദിവസവും ചോറ് നിർബന്ധമുള്ളത് കൊണ്ട് തന്നെ കുറച്ചു ചോറ് എങ്കിലും എല്ലാ ദിവസവും ബാക്കിയുണ്ടാകും. ബാക്കിയാകുന്ന ചോറ് മിക്കവാറും ഉള്ളവരും കളയാറാകും പതിവ്. എന്നാൽ ഇനി മുതൽ ബാക്കിവന്ന ചോറ് കളയല്ലേ. അത് വെച്ച് ഒരു കിടിലൻ സ്നാക്ക് നമുക്ക് തയ്യാറാക്കാൻ കഴിയും. അപ്പോൾ ഇനി കാണാം വളരെ ടേസ്റ്റിയായ ഈ സ്നാക്ക് എങ്ങനെയാണ് തയ്യറാക്കുന്നത് എന്ന്. ആദ്യം ബാക്കി വന്ന ഒന്നര കപ്പോളം ചോറ് ഒരു മിക്സിയുടെ ജാറിലേക്കിട്ട് കാൽ കപ്പിനും താഴെ വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

ശേഷം ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ഇനി മുക്കാൽ കപ്പോളം ശർക്കര പാനിലേക്ക് ചേർത്ത് അര കപ്പ് വെള്ളവും ചേർത്ത് ശർക്കര നല്ല പോലെ ഉരുക്കിയെടുക്കുക. ഇനി മറ്റൊരു പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്പൂണോളം അരിപ്പൊടി ചേർക്കുക. ഇനി ഈ അരിപ്പൊടിയിലേക്ക് കാൽ കപ്പോളം വെള്ളവും ചേർത്ത് നല്ല ലൂസായി കലക്കുക. ഇനി നല്ല പോലെ ഉരുകിവന്ന ശർക്കര അരിച്ചെടുക്കുക. ഇനി അരിച്ചെടുത്ത ശർക്കര വീണ്ടും അതേ പാനിലേക്ക് തന്നെ ഒഴിച്ച് കൊടുക്കുക. ഇനി അടിച്ചെടുത്ത ചോറ് മിക്‌സും കൂടി ശരക്കരയിലേക്ക് ചേർത്ത് ഇളക്കുക. ഇനി ഫ്ളൈയിം ഓണാക്കുക. ഇനി തിളച്ചു വന്ന ചോറും ശർക്കര മിക്സിലേക്ക് കലക്കി വെച്ചിട്ടുള്ള അരിപ്പൊടിയും കൂടി ചേർത്ത് നല്ല പോലെ ഇളക്കുക.

ലോ ഫ്ളൈമിൽ വെച്ച് ഈ മിക്സ് പാനിൽ നിന്നും വിട്ടുവരുന്ന പാകം വരെ കൈ വിടാതെ ഇളക്കുക. ഇനി ഒരു സ്പൂൺ നെയ്യും കൂടി ചേർത്തിളക്കുക. എന്നിട്ട് കാൽ കപ്പ് ഷുഗർ കാരമലൈസ് ചെയ്തതും കൂടി ഈ മിക്സിലേക്ക് ചേർത്ത് ഇളക്കുക. ഇനി ഒരു ഏലക്കയുടെ കുരു, നാറ്റ്‌സ് ചെറുതായി അരിഞ്ഞതും കൂടി ഈ സ്വീറ്റിലേക്ക് ചേർത്ത് കൊടുക്കുക. ഇനി പാനിൽ നിന്നും വിട്ടു വന്ന ഹൽവയെ ഒരു ട്രേയിലേക്കോ അല്ലെങ്കിൽ ഒരു റൗണ്ട് പാത്രത്തിലേക്കോ ചൂടോടുകൂടി ഒഴിച്ച് അതിൽ മുകളിലായി നെറ്റ്സോ വെള്ള എള്ളോ ചേർത്ത് കൊടുക്കുക. ഇനി സ്പൂണിൽ നെയ്യ് പുരട്ടി ഒന്ന് പ്രെസ്സാക്കി കൊടുക്കുക.

ഇനി പത്തു മിനിറ്റോളം ഹൽവ കിച്ചണിൽ തന്നെ വെച്ചിരിക്കുക. ശേഷം ഒരു സെർവിങ് പ്ലേറ്റിലേക്ക് മാറ്റാം. ഇത്രേയുള്ളൂ നമ്മുടെ സ്വാദിഷ്ടമായ ഹൽവ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. ചോറ് ബാക്കിയാകുന്നു എങ്കിൽ എല്ലാവരും ഈ ഹൽവ തയ്യാറാക്കി നോക്കണേ. മാംസ് ഡൈലി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page