അധികം പണം ചിലവഴിക്കാതെ ഇനി ഹോർലിക്‌സ് വീട്ടിൽ തയ്യാറാക്കാം.

കുട്ടികളുടെ വളർച്ചക്ക് മാതാപിതാക്കൾ പ്രധാനമായും വാങ്ങി നൽകുന്ന ഒരു പൗഡറാണ് ഹോർലിക്ക്‌സ്. പാലിലൂടെയും മറ്റ് പാനീയങ്ങളിലൂടെയും ചേർത്താണ് ഇത് കുട്ടികൾക്ക് നൽകുന്നത്. അതുകൊണ്ട് തന്നെ മടികൂടാതെ പാല് കുട്ടികൾ കുടിക്കുകയും ചെയ്യാറുണ്ട്. എന്നാൽ എന്നും ഈ പൊടി നമ്മൾ കടയിൽ നിന്നും വാങ്ങാറ് അല്ലെ പതിവ്. എന്നാൽ ഈ ഹോർലിക്ക്‌സ് നമുക്ക് വീട്ടിൽ തയ്യാറാക്കി ക്കൂടെ. അപ്പോൾ നോക്കിയാലോ വളരെ എളുപ്പത്തിൽ ഹോർലിക്‌സ് എങ്ങനെയാണ് വീട്ടിൽ ഉണ്ടാക്കുന്നത് എന്ന്.

ആദ്യം ഒരു പാനിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക. ഫ്ളയിം ലോയിലേക്ക് ആക്കിയ ശേഷം മാവ് നല്ല പോലെ വറുത്തെടുക്കുക. നല്ല പോലെ മൂത്തു വന്ന മാവ് വേറൊരു പാത്രത്തിലേക്ക് മാറ്റാം. ഇനി കപ്പലണ്ടി വറുത്തെടുക്കുക. ഇനി മൊരിഞ്ഞു വന്ന കപ്പലണ്ടി തണുക്കാനായി മാറ്റി വെക്കുക. ശേഷം ബദാമും വറുത്തെടുക്കുക. ബാധാം നല്ല പോലെ ചൂടായി വന്നാൽ മതിയാകും. ശേഷം ബദാമും വേറൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി തണുത്തു വന്ന കപ്പലണ്ടി കൈ കൊണ്ട് തിരുമ്മി തൊലി കളഞ്ഞെടുക്കാം.

എന്നിട്ട് ഒരു ക്‌ളീൻ മിക്സിയുടെ ജാറിലേക്ക് കപ്പലണ്ടി ചേർത്ത് കൊടുക്കുക. ശേഷം വറുത്തെടുത്ത ബദാമും ചേർത്ത് നല്ല പോലെ പൊടിച്ചിട്ട് എടുക്കുക. നല്ല ഫൈൻ പൗഡറായി വേണം ഇത് പൊടിച്ചെടുക്കാൻ. ശേഷം പൊടിച്ചെടുത്ത മിക്സിലേക്ക് അര കപ്പ് പഞ്ചസാര, വറുത്തെടുത്ത ഗോതമ്പ് മാവ്, ഇത്രയും കൂടി നല്ല പോലെ അടിച്ചെടുക്കുക. ശേഷം പൊടിച്ചെടുത്ത എല്ലാ മിക്‌സും ഒരു അരിപ്പയിൽ നല്ല പോലെ അരിച്ചെടുക്കുക. ഇനി അരിച്ചെടുത്ത പൊടിയിലേക്ക് ഒരു കപ്പ് പാൽ പ്പൊടി കൂടി ചേർത്ത് മിക്‌സാക്കുക.

ശേഷം രണ്ട് ടേബിൾ സ്പൂൺ കൊക്കോ പൗഡറും കൂടി ചേർത്ത് അരിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പാലിന്റെ കൂടെയും ചുമ്മാതെയും കഴിക്കാൻ പറ്റിയ രുചിയേറിയ ഹോർലിക്‌സ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. ഇനി കടയിൽ നിന്നൊന്നും ഹോർലിക്‌സ് വാങ്ങേണ്ടതില്ല. ഇതുപോലെ തയ്യാറാക്കി കുട്ടികൾക്ക് കൊടുത്താൽ മതിയാകും. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായാൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page