ചിക്കൻറെ വില ഓരോ ദിവസവും കുതിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ സാദാരണക്കാരന് ഈ വില വർദ്ധനവ് താങ്ങാൻ കഴിയണമെന്നില്ല. അപ്പോൾ ഇന്ന് നമുക്ക് എല്ലാവർക്കും ഏറെ പ്രയോജനമാകുന്ന ഒരു റെസിപ്പി പരിചയപ്പെട്ടാലോ. കഴിക്കാൻ ചിക്കൻറെ അതെ ടേസ്റ്റ് തന്നെയാണ് ഈ റെസിപ്പി. വറ്റൽമുളകൊക്കെ ചതച്ചിട്ട് നല്ല വേറെയ്റ്റി ടേസ്റ്റിലാണ് ഈ കോളിഫ്‌ളവർ ഫ്രൈ തയ്യാറാക്കി ഇരിക്കുന്നത്. ചിക്കൻ ഇല്ലാത്തപ്പോഴും രുചിയേറിയ ഈ ഫ്രൈ മതിയാകും വയറു നിറയെ ചോറുണ്ണാൻ. അപ്പോൾ ഇനി കണ്ടാലോ വളരെ ടേസ്റ്റിയായ ഈ കോളിഫ്‌ളവർ ഫ്രൈ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. ആദ്യം ഈ ഫ്രൈ തയ്യാറാക്കാൻ വേണ്ടീട്ടുള്ള കോളിഫ്‌ളവർ നല്ല പോലെ കഴുകി ചൂടുവെള്ളത്തിൽ അഞ്ചു മിനിറ്റോളം കുതിർത്തി കഴുകി എടുക്കുക.
ഇനി ഒരു ബൗളിലേക്ക് ഒരു പീസ് ഇഞ്ചി ചതച്ചെടുത്തത്, എട്ടോ പത്തോ അല്ലി വെളുത്തുള്ളി ചതച്ചെടുത്തത്, രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞെടുത്തത്, ഒരു ടേബിൾ സ്പൂൺ വറ്റൽമുളക് ചതച്ചെടുത്തത്,ഒന്നര ടേബിൾ സ്പൂണോളം കാശ്മീരി മുളക്പൊടി, മുക്കാൽ റ്റീസ്പൂണോളം ഗരം മസാല, ഒരു മുക്കാൽ റ്റീസ്പൂണോളം ചിക്കൻ മസാല, ഒരു ടീസ്പൂൺ കുരുമുളക് പൊടി, ഇനി വലിയ ജീരകം ചതച്ചത് അര ടീസ്പൂൺ, അഞ്ച് ടേബിൾ സ്പൂൺ മൈദാ, അഞ്ച് ടേബിൾ സ്പൂൺ കോൺഫ്ലോർ,ഒന്നര ടേബിൾ സ്പൂൺ അരിപ്പൊടി, രണ്ട് ടേബിൾ സ്പൂൺ വിനാഗിരി, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ, ആവശ്യമായ ഉപ്പ് അര ടേബിൾ സ്പൂൺ മഞ്ഞൾപൊടി, ഇനി മുക്കാൽ കപ്പ് വെള്ളവും ചേർത്ത് മസാല നല്ല പോലെ യോജിപ്പിക്കുക.
ഇനി വൃത്തിയാക്കി വെച്ചിട്ടുള്ള കോളിഫ്ലവർ ഈ മസാലയിലേക്ക് ഇട്ട് നല്ല പോലെ മിക്‌സാക്കുക. ശേഷം പതിനഞ്ച് മിനിറ്റോളം റസ്റ്റ് ചെയ്യാനായി മാറ്റി വെക്കുക. ഇനി നല്ല പോലെ ചൂടായി വന്ന എണ്ണയിലേക്ക് കോളിഫ്‌ളവർ ഇട്ടു കൊടുക്കുക. എണ്ണയിലേക്ക് ചേർത്ത ഉടനെ കോളിഫ്‌ളവർ ഇളക്കരുത്. ഇനി ഒരു സൈഡ് ഒന്ന് മൂത്തു വന്നാൽ മറു സൈഡും തിരിച്ചിട്ട് വേവിച്ചെടുക്കുക. മീഡിയം ടു ഹൈ ഫ്ളൈമിലിട്ടു വേണം ഫ്രൈ ആക്കാൻ.
ഇത്രേയുള്ളൂ നല്ല ടേസ്റ്റിയായ കോളിഫ്ലവർ ഫ്രൈ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ ഫ്രൈ ട്രൈ ചെയ്തു നോക്കണേ. മീനും ചിക്കനും ഒന്നും ഇല്ലാത്ത ദിവസം ഈ ഫ്രൈ തയ്യാറാക്കൂ. ചോറിനും കാപ്പിക്കും എല്ലാം ഈ ഫ്രൈ ദാരാളമായിരിക്കും. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായാൽ ഫദ്ധ്വാസ് കിച്ചൺ എന്ന യൂട്യൂബ് ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
