വെറും 2 മിനിറ്റിൽ റവ കൊണ്ട് ടേസ്റ്റി ചായക്കടി തയ്യാറാക്കാം.

നമ്മുടെ വീടുകളിൽ എല്ലായിപ്പോഴും കാണുന്ന ഒരു സാധനമാണ് റവ. റവ വെച്ചിട്ടുള്ള പല സ്നാക്കുകളും നമ്മൾ തയ്യാറാക്കാറുണ്ട് അല്ലെ. എന്നാൽ ഇന്നൊരു പുതുമയുള്ള സ്നാക്ക് പരിചയപ്പെട്ടാലോ. റവ വെച്ചിട്ടാണ് ഈ സ്നാക്ക് ഈസിയായിട്ടും ടേസ്റ്റിയായിട്ടും തയ്യാറാക്കി ഇരിക്കുന്നത്. അപ്പോൾ ഇനി കാണാം എങ്ങനെയാണ് ഈ സ്നാക്ക് ഉണ്ടാക്കുന്നത് എന്ന്. ആദ്യം മുക്കാൽ കപ്പ് വെള്ളം ഒരു പാനിലേക്ക് ഒഴിച്ച് കൊടുക്കുക. ശേഷം അര ടീസ്പൂൺ ഏലക്ക പൊടിച്ചതും ഒരു പിഞ്ച് ഉപ്പും, കാൽ കപ്പ് പഞ്ചസാരയും,ചേർത്ത് വെള്ളം നല്ല പോലെ തിളപ്പിക്കുക. എന്നിട്ട് തിളച്ചു വന്ന വെള്ളത്തിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് നല്ല പോലെ മിക്‌സാക്കുക.

ഇനി നല്ല പോലെ തിളച്ചു വന്ന വെള്ളത്തിലേക്ക് അര കപ്പ് റവ ചേർത്ത് കൊടുക്കുക. ശേഷം ലോ ഫ്ളൈമിൽ നല്ല പോലെ വെള്ളവുമായി റവ മിക്‌സാക്കുക. ഇനി പാനിൽ നിന്നും റവ വിട്ടുവരുന്നത് വരെ ഇളക്കുക. ഇനി റെഡിയായി വന്ന മിക്സ് ഫ്ളൈമിൽ നിന്നും മാറ്റി തണുക്കാനായി വെക്കാം. ഇനി തണുത്തു വന്ന മിക്സിനെ കയ്യിൽ കുറച്ചു എണ്ണ തടവി കൊടുത്ത ശേഷം കൈ കൊണ്ട് നല്ല പോലെ കുഴക്കുക.

ഇനി ഏത് വലിപ്പത്തിലാണോ സ്നാക്ക് വേണ്ടത് ആ രീതിയിൽ മാവിനെ സെറ്റാക്കി എടുക്കുക. ഇവിടെ ആദ്യം ഒരു ബോളിന്റെ ഷെയ്പ്പിൽ ആക്കിയ ശേഷം ഒന്ന് പ്രെസ്സാക്കി പരത്തിയെടുത്താൽ മതിയാകും. എല്ലാ ബോളിനെയും ഇതുപോലെ ആക്കിയ ശേഷം എണ്ണ ചൂടാക്കാനായി അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം എണ്ണ നല്ല പോലെ ചൂടായി വന്നാൽ ഈ സ്നാക്കുകളെ അതിലേക്ക് ഇട്ടു കൊടുക്കുക. ശേഷം നല്ല പോലെ വറുത്തെടുക്കുക.

മീഡിയം ടു ഹൈ ഫ്ളൈമിൽ ഇട്ടു ഫ്രൈ ആക്കിയാൽ മതിയാകും. ശേഷം ഒരു ഗോൾഡൻ കളർ ആയി വന്നാൽ എണ്ണയിൽ നിന്നും കോരി മാറ്റാം. ഇത്രേയുള്ളൂ നമ്മുടെ അടിപൊളി സ്നാക്കായിട്ടും ബ്രേക്ക് ഫാസ്റ്റായിട്ടും കഴിക്കാൻ പറ്റിയ നല്ല ക്രിസ്പി സ്നാക്ക് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ സ്നാക്ക് ട്രൈ ചെയ്തു നോക്കണേ. വളരെ സിമ്പിളായി ചെയ്തെടുക്കാൻ പറ്റുന്ന ഒരു വേറെയ്റ്റി സ്നാക്ക് തന്നെയാണ് ഇത്. നേഹ ഫുഡ് സ്റ്റോറീസ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായാൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page