ഇനി റെസ്റ്റോറെന്റിലേതു പോലത്തെ ബ്രോസ്റ്റഡ് ചിക്കൻ വീട്ടിലും

ഇന്നത്തെ തലമുറക്ക് ഒത്തിരി ഇഷ്ടമുള്ള ആഹാരമാണ് ബ്രോസ്റ്റഡ് ചിക്കൻ. എന്നാൽ ഇന്ന് നമുക്ക് കടയിൽ നിന്നും വാങ്ങുന്ന അതെ രുചിയിൽ ബ്രോസ്റ്റഡ് ചിക്കൻ എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു കിലോ ചിക്കൻ നല്ല പോലെ കഴുകി ഒരു സ്‌ട്രെയ്നറിൽ ഇട്ട് വെക്കുക. ശേഷം ചിക്കനിലേക്ക് ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, അര ടേബിൾ സ്പൂൺ കുരുമുളക് പൊടിയും, അര ടീസ്പൂൺ സോയ സോസും, അര ടേബിൾ സ്പൂൺ വിനെഗർ, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ശേഷം മുപ്പത് മിനിറ്റോളം ചിക്കനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരു പാത്രത്തിൽ കാൽ കപ്പ് മൈദയും, മൂന്ന് ടേബിൾ സ്പൂൺ കോൺ ഫ്ലോറും ചേർത്ത് മിക്‌സാക്കുക. ശേഷം മസാല തേച്ചു വെച്ചിട്ടുള്ള ചിക്കൻ അര മണിക്കൂറിന് ശേഷം ഈ പൊടികളിൽ കോട്ടാക്കി എടുക്കുക. ശേഷം കാൽ കപ്പ് പാലിൽ ഒരു മുട്ട പൊട്ടിച്ചു വീഴ്ത്തുക. ശേഷം എല്ലാം കൂടി നല്ല പോലെ മിക്‌സാക്കുക. ഇനി അര കപ്പ് ഓട്സ് മിക്സിയിലിട്ട് ഒന്ന് ക്രഷ് ആക്കുക.

ശേഷം മൈദയിൽ കോട്ടാക്കി വെച്ചിട്ടുള്ള ചിക്കൻ പാലിന്റെയും മുട്ടയുടെയും മിക്സിൽ മുക്കി ഓട്സ് പൊടിയിൽ കോട്ട് ചെയ്തു എടുക്കുക. എല്ലാ ചിക്കനും ഇതുപോലെ ചെയ്‌ത ശേഷം ഒരു കുക്കർ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കുക്കറിലേക്ക് ചിക്കൻ മുങ്ങി കിടക്കാൻ പാകത്തിന് ഓയിൽ ഒഴിച്ച് കൊടുക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് ചിക്കൻ ചേർത്ത് മീഡിയം ഫ്ളൈമിലിട്ടു കുക്കർ അടച്ചു വെച്ച് ചിക്കൻ ഫ്രൈ ആക്കി എടുക്കുക. ഒരു ഫിസിൽ ആകുമ്പോൾ കുക്കർ തുറന്നു ചിക്കൻ മറിച്ചിട്ട് കൊടുക്കുക.

ശേഷം വീണ്ടും ലോ ഫ്ളൈമിലിട്ടു കുക്കർ അടച്ചു വെച്ച് ഒരു ഫിസിൽ വരുത്തുക. എന്നിട്ട് എല്ലാ സൈഡും ഒരുപോലെ വെന്തുവന്നാൽ ഫ്ളൈയിം ഓഫ് ചെയ്തു ആവി പോയതിനു ശേഷം എണ്ണയിൽ നിന്നും കോരി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ബ്രോസ്റ്റഡ് ചിക്കൻ തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ചിക്കൻ ഫ്രൈ ആക്കി നോക്കണേ. ഇനി ബ്രോസ്റ്റഡ് ചിക്കൻ കഴിക്കാൻ റെസ്റ്റോറെന്റുകളിൽ പോകുകയേ വേണ്ട.

Leave a Reply