ഓവനും ഗ്രില്ലും ഇല്ലാതെ ഒരു ഫുൾ ചിക്കൻ പൊരിച്ചത്. ഒരൊറ്റ തവണ കഴിച്ചാൽ രുചി മറക്കില്ല.

ചിക്കൻ വെച്ചിട്ടുള്ള റെസിപ്പീസാണ് എല്ലാവർക്കും ഏറെ ഇഷ്ടം. എന്നാൽ ഇപ്പോൾ കൊറോണ എല്ലായിടത്തും പ്രതിസന്ധി സൃഷ്ടിച്ചതോടെ ഇഷ്ടാനുസരണം പുറത്തു നിന്ന് ഫുഡ് കഴിക്കുക എന്നത് അത്ര പ്രായോഗികമല്ല. എന്നാൽ ഹോട്ടലിലെ പോലുള്ള കണ്ടാൽ തന്നെ തിന്നാൻ തോന്നുന്ന ഒരു ഫ്രൈ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ. ഓവനില്ലാതെ ഒരു ഫുൾ ചിക്കൻ എങ്ങനെയാണ് ഈസിയായി ഫ്രൈ ചെയ്യുന്നത് എന്ന് നോക്കാം. ആദ്യം ഒരു ഫുൾ ചിക്കൻ നല്ല പോലെ കഴുകി വരഞ്ഞെടുക്കുക. ഇനി ചിക്കന് വേണ്ട മസാല തയ്യാറാക്കി എടുക്കാം.

ആദ്യം ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ കുരുമുളക് പൊടി, ഒരു ടേബിൾ സ്പൂൺ ചെറിയ ജീരകം ചതച്ചത്, അഞ്ചു പച്ചമുളക് ചെറുതായി അരിഞ്ഞെടുത്തത്, ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുക്കാൽ ടീസ്പൂൺ മന്തി മസാല, ഒരു ടേബിൾ സ്പൂൺ കാശ്‌മീരി മുളക്പൊടി, രണ്ട് ചിക്കൻ മാഗ്ഗി ക്യൂബ്, ഒരു ക്യാപ്‌സിക്കം ചെറുതായി അരിഞ്ഞെടുത്തത്, മാഗ്ഗി കൂബിൽ ഉപ്പ് ഉള്ളത് കൊണ്ട് തന്നെ കുറച്ചു മാത്രം ഉപ്പ് ചേർത്ത് കൊടുക്കുക. ഒന്നര ടേബിൾ സ്പൂൺ വീതം മല്ലിയില പൊതിനയില, രണ്ട് ടേബിൾ സ്പൂൺ വിനാഗിരി, ഒരു കപ്പ് സൺ ഫ്‌ളവർ ഓയിൽ ഇത്രയും കൂടി കൈ കൊണ്ട് തിരുമ്മി യോജിപ്പിക്കുക.

ഇനി വരിഞ്ഞു വെച്ചിരിക്കുന്ന ചിക്കനിലേക്ക് മസാല തേച്ചു പിടിപ്പിക്കുക. ശേഷം ഒരു രണ്ട് മണിക്കൂറെങ്കിലും മിനിമം ചിക്കൻ റസ്റ്റ് ചെയ്യാനായി വെക്കുക. അടച്ചു ഫ്രിഡ്ജിലേക്ക് വെച്ച് കൊടുത്താൽ മതിയാകും. ചുവട് കട്ടിയുള്ള പാത്രമാണ് ഇത് ഫ്രൈ ആക്കാനായി വേണ്ടത്. ഇനി രണ്ട് മണിക്കൂറിനു ശേഷം ഫ്രിഡ്ജിൽ നിന്നും എടുത്തു ആ പാനിൽ തന്നെ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ആദ്യം രണ്ട് മിനിറ്റോളം ഹൈ ഫ്ളൈമിലും പിന്നീട് ലോ ഫ്ളൈമിലും വെച്ച് അടച്ചു വെച്ച് വേവിച്ചെടുക്കുക. ഒരു നാൽപ്പത്തി അഞ്ചു മിനിട്ടാണ് മിനിമം ഇത് വേവാനായി വേണ്ട സമയം.

പതിനഞ്ചു മിനിട്ടിനു ശേഷം ചിക്കൻ മറിച്ചിട്ട് കൊടുക്കുക. പതിനഞ്ചു മിനിറ്റ് കൂടുമ്പോൾ ചിക്കൻ തിരിച്ചും മറിച്ചുമിട്ട് നല്ല പോലെ ഫ്രൈ ആക്കി എടുക്കുക. അപ്പോൾ നമ്മുടെ ചിക്കൻ നല്ല പോലെ ഫ്രൈ അയി വന്നിട്ടുണ്ട്. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. ക്യൂബ്ബൂസിന്റെ കൂടെയും ബിരിയാണിയുടെ കൂടെയുമൊക്കെ കഴിക്കാൻ പറ്റിയ നല്ലൊരു ചിക്കാനാണ്. നമുക്ക് ഈസിയായി വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റിയ ഈ ചിക്കൻ റെസിപ്പി ഫദ്ധ്വാസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ്. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page