എപ്പോഴും ഏത് സമയത്തും കഴിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണല്ലോ അച്ചാറ് വിഭവങ്ങൾ. എന്നാൽ അതിൽ എല്ലാവർക്കും ഏറെ പ്രിയമുള്ളത് ഉപ്പിലിട്ട അച്ചാറുകളോടായിരിക്കും. പഴം പച്ചക്കറി അങ്ങനെ എന്തും നമുക്ക് ഉപ്പിലിട്ട് കഴിക്കാവുന്നതാണ്. അപ്പോൾ ഇനി നമുക്ക് നെല്ലിക്കയും പൈൻ ആപ്പിളും, നാരങ്ങയും, ക്യാരറ്റും, വെള്ളിരക്കയും ഉപ്പിലിടുന്നത് എങ്ങനെ എന്ന് നോക്കാം. ആദ്യം നാരങ്ങാ ഒഴിച്ച് ബാക്കി എല്ലാം അച്ചാറിനു വേണ്ട പരുവത്തിൽ മുറിച്ചെടുക്കുക. നെല്ലിക്കയുടെ ചുറ്റും ഒന്ന് വരഞ്ഞു കൊടുത്താൽ മതിയാകും.
ഇനി അരിഞ്ഞെടുത്ത വെള്ളരിക്ക ഒട്ടും തന്നെ വെള്ളമില്ലാതെ ഒരു ഗ്ലാസ് ബോട്ടിലിലേക്ക് ഇട്ടു വെക്കുക. അങ്ങനെ എല്ലാം തന്നെ ഓരോ ബോട്ടിലിലേക്ക് സെപ്പറേറ്റ് ഇട്ടു വെക്കുക. ഇനി പൈൻ ആപ്പിളിന്റെ തൊലി കളഞ്ഞു അച്ചാറിനു വേണ്ട അളവിൽ മുറിച്ചെടുക്കുക. ശേഷം അതിനെയും ഒരു ഗ്ലാസ് ബോട്ടിലിലേക്ക് ഇട്ടു വെക്കുക. ഇനി ഓരോ ബോട്ടിലിലേക്കും രണ്ട് പച്ചമുളക് വീതം ഇട്ട് കൊടുക്കുക. ഇനി ഒരു പാത്രത്തിലേക്ക് മുങ്ങിക്കിടക്കാൻ ആവശ്യമായ വെള്ളം ഒഴിച്ച് കൊടുക്കുക. ഇനി തിളച്ചു വന്ന വെള്ളത്തിലേക്ക് ഉപ്പ് ചേർക്കുക. ഇനി നാരങ്ങാ മുഴുവനോടെ വെള്ളത്തിലേക്ക് ഇട്ട് ഒന്ന് സോഫ്റ്റാക്കി എടുക്കുക.
ഇനി സോഫ്റ്റായി വന്ന നാരങ്ങാ ചെറുതായി മുറിച്ചെടുക്കുക. ഇനി ഇതിലേക്ക് മൂന്നോ നാലോ പച്ചമുളക് അരിഞ്ഞു ചേർത്ത് കൊടുക്കുക. ഇനി ഇതിനും ഒരു ഗ്ലാസ് ബോട്ടിലിലേക്ക് ഇട്ട് വെക്കുക. വരഞ്ഞു വെച്ച നെല്ലിക്കയും ഒരു ഗ്ലാസ് ബോട്ടിലേക്ക് ഇട്ട് വെക്കുക. ഇനി വിനെഗറും ഉപ്പും ചേർത്ത് തിളപ്പിച്ച വെള്ളം എടുക്കുക. നല്ല വെട്ടി തിളപ്പിച്ച വെള്ളം ചെറിയ ചൂടോടുകൂടി എല്ലാ ബോട്ടിലിലേക്കും ഇത് മുങ്ങി കിടക്കുന്ന രീതിയിൽ ഒഴിച്ച് കൊടുക്കുക.
ഇനി ഇത് സെറ്റായി വരാൻ മിനിമം മൂന്നോ നാലോ ദിവസം എങ്കിലും വേണ്ടി വരും. അപ്പോൾ അടിപൊളി ഉപ്പിലിട്ട നെല്ലിക്കയും പൈൻ ആപ്പിളും ക്യാരറ്റും വെള്ളരിക്കയും എല്ലാം നല്ല പോലെ ഉപ്പ് പിടിച് സെറ്റായി വന്നിട്ടുണ്ട്. ഇതിനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ വായിൽ കപ്പലോടും രുചിയാണ്. അപ്പോൾ എല്ലാവരും ഇത് ഒന്ന് ട്രൈ ചെയ്തു നോക്കണേ. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
