കണ്ണൂർ സ്പെഷ്യൽ മീൻകറി ഇനി ആർക്കും സ്പെഷ്യലായി മാറിയേക്കാം, ഒരുവട്ടം കഴിച്ചുനോക്കൂ

ഇന്ന് നമുക്ക് കണ്ണൂർ സ്പെഷ്യലായിട്ടുള്ള ഒരു മീൻകറി തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായിട്ടുള്ള ഈ മീൻകറി അയലമീൻ വെച്ചിട്ടാണ് ചെയ്തിരിക്കുന്നത്. അപ്പോൾ വളരെ രുചികരമായിട്ടുള്ള ഈ ഫിഷ് കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ചട്ടിയിലേക്ക് രണ്ടേകാൽ ടീസ്പൂൺ കശ്മീരി മുളകുപൊടി ചേർത്ത് കൊടുക്കുക. എന്നിട്ട് അതിനൊപ്പം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ആവശ്യത്തിന് ഉപ്പ്, ഒരു നാരങ്ങ വലിപ്പമുള്ള പുളി പിഴിഞ്ഞെടുത്ത വെള്ളവും ചേർത്ത് എല്ലാം കൂടി നല്ലപോലെ മിക്‌സാക്കി എടുക്കുക.

ശേഷം കറിയിലേക്ക് മീൻ വെന്തു കിട്ടാൻ പാകത്തിലുള്ള വെള്ളവും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് എല്ലാം കൂടി നല്ലപോലെ മിക്‌സാക്കിയ ശേഷം അയല മീൻ നല്ലപോലെ കഴുകി വരഞ്ഞെടുക്കുക. ശേഷം മീനിനെ കറിയിലേക്ക് ചേർത്തു കൊടുക്കുക. ശേഷം ഇനി അടുപ്പിലേക്ക് വയ്ക്കുക. എന്നിട്ട് അടച്ചുവെച്ച് കറി നല്ലപോലെ തിളപ്പിക്കുക.ഇനി കറി നല്ലപോലെ തിളച്ചുവരുമ്പോൾ അടപ്പ് തുറന്നു വയ്ക്കുക. എന്നിട്ട് ഒരു പകുതി വെന്തു വരുമ്പോൾ മറിച്ചിടുക.

എന്നിട്ട് വീണ്ടും കറി നല്ലപോലെ വേവിക്കുക. ശേഷം കറി നല്ലപോലെ വറ്റിച്ചെടുക്കുക. ശേഷം കുറുകി വന്ന കറിയിലേക്ക് അഞ്ച് അല്ലി വെളുത്തുള്ളി ഒന്ന് ചതച്ചതും, കുറച്ച് കറിവേപ്പിലയും, കുറച്ചു വെളിച്ചെണ്ണയും ചേർത്ത് അടച്ചുവെച്ച് മീൻകറി വേവിക്കുക.
ഒരുമിനിറ്റും കൂടി മീൻകറി വേവിച്ചശേഷം അടച്ചു മാറ്റി വയ്ക്കുക. എന്നിട്ട് അരമണിക്കൂറിനുശേഷം സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള മീൻകറി ഇവിടെ തയ്യാറായിട്ടുണ്ട്. എല്ലാവരും കണ്ണൂർ സ്പെഷ്യലായിട്ടുള്ള ഈസി ആൻഡ് ടേസ്റ്റി മീൻകറി തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page