റെസ്റ്റോറെന്റുകളിലെ ബർഗർ ഇനി നമുക്കും തയ്യാറാക്കാം. അതേ രുചിയിൽ.

പുത്തൻ തലമുറ വളരെ ടേസ്റ്റിയോടും ആസ്വദിച്ചും കഴിക്കുന്ന ഒരു ഫുഡ് ഐറ്റമാണ് ബർഗർ. ഒരു തവണ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന തരം ടേസ്റ്റാണ് ബെർഗറിനുള്ളത്. ഇന്നത്തെ സാഹചചര്യത്തിൽ പുറത്തു പോയി ബർഗർ വാങ്ങുക എന്നത് അത്ര പ്രായോഗികമല്ല. അപ്പോൾ ഇന്ന് നമുക്കൊരു ചിക്കൻ ബർഗർ വീട്ടിൽ തയ്യാറാക്കിയാലോ. റെസ്റ്റോറന്റിലെ അതെ ടേസ്റ്റിലുള്ള ബർഗർ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ചിക്കെന്റെ ബ്രെസ്റ് എടുക്കുക. അത് നടു ഭാഗത്തായി മുറിച്ചു മാറ്റുക. ഇനി മുറിച്ചെടുത്ത ഭാഗത്തെ ഒരു ചപ്പാത്തി റോളർ കൊണ്ട് നല്ല പോലെ പരത്തി കൊടുക്കുക.

ഇനി നല്ല ഫ്ലാറ്റ് പോലെ പരത്തിയെടുത്ത ചിക്കനിലേക്ക് ഒരു ടേബിൾ സ്പൂൺ സോയ സോസ്, അര ടേബിൾ സ്പൂൺ വൈറ്റ് വിനെഗർ, അര ടീസ്പൂൺ മുളക്പൊടി,അര ടീസ്പൂൺ ഗാർലിക് പൗഡർ, അര ടീസ്പൂൺ വൈറ്റ് പെപ്പർ പൗഡർ, ഒരു ടീസ്പൂൺ മസ്റ്റഡ് പേസ്റ്റ്,കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് നല്ല പോലെ മിക്‌സാക്കുക. ശേഷം അതിനെ ചിക്കനിൽ തേച്ചു പിടിപ്പിച്ചു മിനിമം അര മണിക്കൂറോളം റസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ബെർഗറിനാവശ്യമായ സോസ് തയ്യാറാക്കുക. അതിനായി മൂന്നോ നാലോ ടേബിൾ സ്പൂൺ മയോണൈസ്,ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ സോസ്,ഒരു ടീസ്പൂൺ മാസ്റ്റഡ്‌ പേസ്റ്റ്, ഇത്രയും കൂടി നല്ല പോലെ മിക്സ് ചെയ്തു ഒരു സൈഡിലേക്ക് മാറ്റി വെക്കുക.

ഇനി ചിക്കൻ കോട്ട് ചെയ്യാൻ വേണ്ടീട്ട് അര കപ്പ് മൈദാ,രണ്ട് ടേബിൾ സ്പൂൺ ബ്രെഡ് ക്രംബ്സ്, രണ്ടര ടേബിൾ സ്പൂൺ കോൺഫ്ലോർ,അര ടീസ്പൂൺ വൈറ്റ് പെപ്പർ പൗഡർ,അര ടേബിൾ സ്പൂൺ ഗാർലിക് പൗഡർ,അര ടീസ്പൂൺ മുളക്പൊടി,ആവശ്യത്തിന് ഉപ്പ് ഇത്രയും ചേർത്ത് മിക്‌സാക്കി മാറ്റി വെക്കുക. ഇനി ഒരു മുട്ട പൊട്ടിച്ചത്,നാല് ടേബിൾ സ്പൂൺ പാലും ചേർത്ത് നല്ലപോലെ മിക്‌സാക്കുക. ഇനി മാഗ്നെറ്റ് ചെയ്തു റെസ്റ്റ് ചെയ്യാനായി വെച്ചിട്ടുള്ള ചിക്കൻ പാലിന്റെയും മുട്ടയുടെയും മിക്സിൽ കോട്ട് ചെയ്തു മൈദാ മിക്സിൽ കോട്ട് ചെയ്തു വീണ്ടും പാലിന്റെയും മുട്ടയുടെയും മിക്സിൽ മുക്കി വേറൊരു പാത്രത്തിലേക്ക് മാറ്റുക.

തുടർന്നും ഈ റെസിപ്പിയെ കുറിച്ച് വിശദമായി അറിയുവാനായി ചുവടെയുള്ള വീഡിയോ കണ്ട് മനസിലാക്കൂ. എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഈ റെസിപ്പി അവധി കാലങ്ങളിൽ കുട്ടികൾക്ക് തയ്യാറാക്കി കൊടുക്കാൻ പറ്റിയ നല്ലൊരു ഫുഡാണ്. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. ഫദ്ധ്വാസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് മറക്കല്ലേ.

Leave a Reply

You cannot copy content of this page