ഇനി ഈ കേക്ക് മതി ക്രിസ്മസിന് സ്പെഷ്യലാകാൻ.

ഈ ക്രിസ്മസിന് കടയിൽ നിന്നും കേക്ക് വാങ്ങുകയേ വേണ്ട, വളരെ ടേസ്റ്റിയായ ട്രെഡിഷനലായ കേക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ നല്ല സോഫ്റ്റായ കേക്ക് എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് ഒരു കപ്പ് പൊടിച്ച പഞ്ചസാര ചേർത്ത് കൊടുക്കുക. ശേഷം ഫ്ളയിം ഓണാക്കുക. ശേഷം ഷുഗറിനെ കാരമലൈസ് ചെയ്തെടുക്കുക. ശേഷം നല്ല ബ്രൗൺ കളർ ആയി വന്ന ഷുഗറിലേക്ക് ഒരു കപ്പ് തിളച്ച വെള്ളം ചേർത്ത് കൊടുക്കുക. ഇനി ഒരു കപ്പ് ബട്ടർ ചേർത്ത് കൊടുക്കുക. ഉപ്പ് ചേർക്കാത്ത ബട്ടർ വേണം ചേർക്കാൻ.

ഇനി ഉണക്ക മുന്തിരിയും, കാൻബെറിയും ഓരോ കപ്പ് വീതം ചേർത്ത് കൊടുക്കുക, ശേഷം അഞ്ചു മിനിറ്റോളം തിളപ്പിച്ച ശേഷം മുക്കാൽ കപ്പ് റം ചേർത്ത് കൊടുക്കുക. ശേഷം ഒരു മിനിറ്റോളം ഇളക്കിയ ശേഷം ഫ്ളയിം ഓഫ് ചെയ്യുക. ശേഷം തണുപ്പിച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് ഒരു കപ്പ് മൈദയും, ഒന്നേകാൽ ടീസ്പൂൺ ബേക്കിങ് പൌഡർ, അര ടീസ്പൂൺ ഉപ്പ്, ഒരു ടീസ്പൂൺ കറുകപ്പട്ട പൊടി, അര ടീസ്പൂൺ ജാതിക്ക പൊടി, ശേഷം എല്ലാം കൂടി അരിച്ചെടുക്കുക. എന്നിട്ട് തണുത്തു വന്ന പഞ്ചസാര മുന്തിരി മിക്സിലേക്ക് ഒരു പിടി ഈന്തപ്പഴവും, ഡ്രൈ ഫ്രുയ്ട്സും ചേർത്ത് കൊടുക്കുക.

ഇനി മൂന്ന് മുട്ട ഒരു ഗ്ലാസ്സിലേക്ക് പൊട്ടിച്ചു വീഴ്ത്തി അടിച്ചെടുക്കുക. ശേഷം അതും ഈ മിക്സിലേക്ക് ചേർത്ത് ഇളക്കുക. ഇനി കുറച്ചു ഓറഞ്ചു തൊലി ഗ്രേറ്റ് ചെയ്തതും ചേർത്ത് ഇളക്കുക. ശേഷം മൈദ മിക്സ് ഈ മുട്ട ഫ്രൂട്സ് മിക്സിലേക്ക് ചേർത്തിളക്കുക. ശേഷം കുറച്ചു തിക്കായി തോന്നുന്നു വെങ്കിൽ കുറച്ചും കൂടി റം ചേർത്ത് ഇളക്കുക. ശേഷം ഒരു കേക്ക് ടിന്നിൽ കുറച്ചു ബട്ടർ തടകിയ ശേഷം ബാറ്റെർ ഒഴിച്ച് കൊടുക്കുക. എന്നിട്ട് ഓവനിൽ വെച്ച് കേക്ക് ബേക്കാക്കി എടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ ട്രെഡീഷണൽ പ്ലം കേക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് കേക്ക് തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഒരു കേക്കാണ് ഇത്. ചൂടാകുമ്പോൾ ആൽക്കഹോൾ ഇല്ലാതാകുന്നത് കൊണ്ട് തന്നെ കുട്ടികൾക്കും ഈ കേക്ക് കൊടുക്കാവുന്നതാണ്. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. ഇനിയും നല്ല നല്ല റെസിപ്പികൾക്കായി ഈ ചാനൽ ഫോള്ളോ ചെയ്തു വെച്ചോളൂ.

Leave a Reply