പാൽപെറോട്ട കഴിച്ചിട്ടുണ്ടോ. പൊളിയാണ് ഒരു വട്ടം കഴിച്ചു നോക്കൂ.

നിങ്ങൾ പാൽ പെറോട്ട കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായ ഈ പെറോട്ട കണ്ണൂർ ഭാഗങ്ങളിലാണ് കൂടുതലായും ഉണ്ടാക്കുന്നത്. അപ്പോൾ ഈ പാൽ പെറോട്ട എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം രണ്ട കപ്പ് മൈദാ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം മൈദയിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടേബിൾ സ്പൂൺ നെയ്യ്,ഒരു മുട്ട ഇനി ഇതെല്ലാം കൂടി നല്ല പോലെ മിക്‌സാക്കിയ ശേഷം ഇളം ചൂടുള്ള പാൽ ആവശ്യത്തിന് ചേർത്ത് മാവ് നല്ല പരുവത്തിൽ കുഴച്ചെടുക്കുക. ഇനി നല്ല സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ അടച്ചു വെച്ച് കുറച്ചു നേരം റസ്റ്റ് ചെയ്യാനായി വെക്കുക.

ഇനി പതിനഞ്ചിനു മിനിട്ടിനു ശേഷം കുഴച്ചു വെച്ച മാവിനെ രണ്ടായി മുറിച്ചെടുക്കുക. ഇനി മുറിച്ചെടുത്ത ഒരു മാവിനെ നല്ല പോലെ ഒന്നും കൂടി സോഫ്റ്റാക്കി ഒരു കൌണ്ടർ ടോപ്പിൽ കുറച്ചു പൊടി വിതറിയ ശേഷം മാവിനെ പരത്തുക. വളരെ നൈസായിട്ട് വേണം മാവിനെ പരത്തിയെടുക്കാൻ. ഇനി പരത്തിയെടുത്ത മാവിലേക്ക് അര ടീസ്പൂൺ നെയ്യ് സ്പ്രെടാക്കിയ ശേഷം മാവിനെ ഒരു സൈഡിൽ നിന്നും ചുരുട്ടി എടുക്കുക. ഇനി ഇങ്ങനെ നീളത്തിൽ ചുരുട്ടിയെടുത്ത മാവിനെ ചെറിയ ചെറിയ പീസുകളാക്കി കട്ടാക്കി എടുക്കുക.

ഇനി ഓരോന്നിനെയും കൗണ്ടർ ടോപ്പിൽ കുറച്ചു മൈദാ ഇട്ട ശേഷം പരത്തിയെടുക്കുക. ഇനി നല്ല പോലെ പരത്തിയെടുത്ത മാവിനെ ചൂടായി വന്ന തവയിലേക്ക് ഇട്ടു കൊടുക്കാം. ഇനി ഒരു സൈഡിൽ കുമിള വരുന്നതായി കണ്ടാൽ മറു സൈഡിലേക്ക് ഇട്ടു കൊടുക്കുക. നല്ല പോലെ മൂപ്പിച്ചെടുത്ത ശേഷം പൊങ്ങി വരുന്ന പാൽ പെറോട്ടയിലേക്ക് കുറച്ചു നെയ്യ് സ്പ്രെഡ്ടാക്കി കൊടുക്കുക. ഇനി ഒന്നും കൂടി മറിച്ചു തിരിച്ചുമിട്ട് പെറോട്ട ചുട്ടെടുക്കുക.

അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ പാൽ പെറോട്ട ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page