ഇനി ഇതുമതി ബ്രേക്ഫാസ്റ്റിനും ഡിന്നറിനും എല്ലാം.

നമ്മുടെ എല്ലാവരുടെ വീടുകളിലും എപ്പോഴും കാണുന്ന ഒരു സാധനമാണ് ഗോതമ്പമാവ്. അപ്പോൾ ഇന്ന് നമുക്ക് ഗോതമ്പ് മാവ് കൊണ്ട് കിടിലൻ ഒരു ബ്രേക്ഫാസ്റ്റ് ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കപ്പ് ഗോതമ്പ് മാവ് ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം അതിന്റെ കൂടെ ഒരു കപ്പ് മൈദാ കൂടി ഗോതമ്പ് മാവിനൊപ്പം ചേർക്കുക. ഇനി കാൽ കപ്പ് തൈരും, ഒരു മുട്ടയും, ആവശ്യത്തിന് ഉപ്പും, കാൽ ടീസ്പൂൺ ബേക്കിങ് സോഡയും, അര ടീസ്പൂൺ ബേക്കിങ് പൗഡറും ചേർത്ത് ഇളക്കുക.

ശേഷം എല്ലാം കൂടി നന്നായി മിക്‌സാക്കുക. ഇനി കുറെച്ചെയായി പാൽ ചേർത്ത് മാവിനെ നല്ല സോഫ്റ്റായി കുഴച്ചെടുക്കുക. ശേഷം മാവിന്റെ മുകളിൽ കുറച്ചു ഓയിൽ തടകിയ ശേഷം അര മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ഒന്നും കൂടി മാവിനെ സെറ്റാക്കിയ ശേഷം ചപ്പാത്തി മാവിനേക്കാൾ കുറച്ചു കൂടി വലിയ ഓരോ ബോളാക്കി ഉരുട്ടി എടുക്കുക.

എല്ലാ മാവിനേയും ഇതുപോലെ ബോളുകളാക്കി എടുത്ത ശേഷം കുറച്ചു മൈദാ പൊടി കൌണ്ടർ ടോപ്പിൽ വിതറുക. ശേഷം ഓരോ ബോളായി വെച്ച് പരത്തുക. കുറച്ചു ഒന്ന് പരത്തിയാൽ മുകളിലായി കറുത്ത എള്ള് വിതറിയ ശേഷം ഒന്നും കൂടി പരത്തുക. എന്നിട്ട് കുറച്ചു കനത്തിൽ പരത്തുക. എന്നിട്ട് ഒരു പാൻ ചൂടാക്കുക. ശേഷം ഓരോന്നായി ഇട്ടു കൊടുക്കുക. ഒരുസൈഡ് മൂത്തു വന്നാൽ മറിച്ചിട്ട് കൊടുക്കുക. ശേഷം രണ്ട് സൈഡിലും കുറച്ചു ബട്ടർ തേച്ചു കൊടുക്കുക. ശേഷം മൂപ്പിച്ചു എടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ കുൽചാ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഒരുതവണ ഉണ്ടാക്കിയാൽ എല്ലാവരും ഇത് ഇഷ്ടത്തോടെ കഴിക്കും. അത്രക്കും സോഫ്‌റ്റും ടേസ്റ്റുമാണ് ഈ പലഹാരം. ഷീ ബുക്ക് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

<iframe width=”1280″ height=”720″ src=”https://www.youtube.com/embed/3UNLViGenTU” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>

Leave a Reply

You cannot copy content of this page