ചിക്കൻ സിസ്റ്റി ഫൈവ് കഴിച്ചിട്ടുള്ളവർക്കറിയാം അതിന്റെ ടേസ്റ്റ്. എങ്കിൽ ആ ടേസ്റ്റിൽ നമുക്ക് എഗ്ഗ് സിസ്റ്റി ഫൈവ് കഴിച്ചാലോ. അതേ വളരെ ടേസ്റ്റിയാണ് മുട്ട വെച്ചിട്ട് ചെയ്യുമ്പോഴും. അപ്പോൾ നമുക്ക് നോക്കാം വളരെ ടേസ്റ്റിയായ എഗ്ഗ് സിസ്റ്റി ഫൈവ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. ആദ്യം ആറ് മുട്ട പുഴുങ്ങി തോട് കളഞ്ഞെടുക്കുക. ഇനി മുട്ടയുടെ മഞ്ഞ ഭാഗം മാറ്റിയ ശേഷം വെള്ള മാത്രം ചെറുതായി അരിഞ്ഞെടുക്കുക. ഇനി ഒരു പച്ചമുട്ട പൊട്ടിച്ചു അത് നല്ല പോലെ ബീറ്റാക്കി വേറൊരു ബൗളിലേക്ക് വെക്കുക.
ഇനി മുറിച്ചെടുത്ത മുട്ടയിലേക്ക് ഒന്നര ടീസ്പൂൺ മുളക്പൊടി,ഒരു പച്ചമുളക് കുഞ്ഞായി അരിഞ്ഞത്,കാൽ ടീസ്പൂൺ ഗരം മസാല പൊടി, ഒന്നര ടേബിൾ സ്പൂൺ മൈദാ,ഒന്നര ടേബിൾ സ്പൂൺ കോൺഫ്ലോർ മിക്സാക്കി ഇതിലേക്ക് ചേർക്കുക. ആവശ്യത്തിന് ഉപ്പ്,ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നേരത്തെ ബീറ്റാക്കി വെച്ചിട്ടുള്ള മുട്ട ചേർത്ത് ഈ മിക്സ് നല്ല പോലെ ഇളക്കുക. ഇനി എല്ലാം നല്ല പോലെ മിക്സാക്കി എടുത്ത ശേഷം ഫ്രൈ ചെയ്യുക. ഇനി ഒരു പാനിലേക്ക് ആവശ്യമായ എണ്ണ ചേർത്ത് കൊടുക്കുക. ശേഷം മസാലയിൽ കോട്ടാക്കി എടുത്ത മുട്ട എണ്ണയിലേക്ക് ഇട്ടു കൊടുക്കുക.
ഓരോ ഉരുള പോലെ വേണം എണ്ണയിലേക്ക് മുട്ടയെ ഇട്ടു കൊടുക്കാൻ. ഇനി രണ്ട് സൈഡും ഒന്ന് മൂത്തു വന്നാൽ എണ്ണയിൽ നിന്നും കോരി മാറ്റുക. ഇനി നേരത്തെ ഫ്രൈ ആക്കാൻ എടുത്ത എണ്ണയിൽ നിന്നും രണ്ട് ടേബിൾ സ്പൂൺ എണ്ണ ഒരു പാനിലേക്ക് ഒഴിച്ച് കൊടുക്കുക. ഇനി എണ്ണയിലേക്ക് മുക്കാൽ റ്റീസ്പൂണോളം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ചേർത്ത് വഴറ്റുക. ശേഷം രണ്ട് പച്ചമുളക്,കറിവേപ്പില,അര കപ്പ് തൈരും ചേർത്ത് നല്ല പോലെ മിക്സാക്കി എടുക്കുക. ഇനി ഒരു ടീസ്പൂൺ മുളക്പൊടി,കാൽടീസ്പൂൺ ഉപ്പ്, അര ടീസ്പൂൺ ഗരം മസാല ഇത്രയും ചേർത്ത് നല്ല പോലെ യോജിപ്പിക്കുക.
ഇനി നല്ല പോലെ ഇളക്കി മിക്സാക്കിയ ശേഷം ഒരു ടേബിൾ സ്പൂൺ കോൺ ഫ്ലോർ കാൽ കപ്പ് വെള്ളത്തിൽ കലക്കി എടുക്കുക. ഇനി ഇതും ആ മിക്സിലേക്ക് ചേർത്ത് ഇളക്കുക. ഇനി തിക്കായി വന്ന മിക്സിലേക്ക് ഫ്രൈ ആക്കി വെച്ചിട്ടുള്ള മുട്ട ചേർത്ത് ഇളക്കുക. അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ എഗ്ഗ് സിസ്റ്റി ഫൈവ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
