നമ്മുടെ എല്ലാം വീടുകളിൽ മുടങ്ങാതെ കാണുന്ന ഒരു സാധനമാണ് തക്കാളി. മിക്കവാറും എല്ലാ കറികളിലും നമ്മൾ തക്കാളി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് തക്കാളി കൊണ്ട് ഒരു അടിപൊളി കറി ഉണ്ടാക്കിയാലോ. ചപ്പാത്തി പൂരി ദോശയ്ക്ക് എല്ലാം സൂപ്പർ കോമ്പിനേഷൻ ആണ് ഈ കറി. മീൻ ഇല്ലാത്ത ദിവസങ്ങളിൽ തയ്യാറാക്കാൻ പറ്റിയ നല്ലൊരു കറിയാണിത്. അപ്പോൾ നമുക്ക് ഈ കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. കറി തയ്യാറാക്കാനായി ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് ഒരു ടീസ്പൂൺ മാത്രം വെളിച്ചെണ്ണ ചേർത്തു കൊടുക്കുക.
ശേഷം എണ്ണ ചൂടായി വരുമ്പോഴേക്കും ഒരു പത്ത് പീസോളം ചെറിയ ഉള്ളി ചേർത്ത് കൊടുക്കുക. ശേഷം ഉള്ളി ചെറിയ രീതിയിൽ ഒന്ന് വാടി വന്നാൽ 4 തക്കാളി ചെറിയ പീസായി അരിഞ്ഞ ശേഷം ഉള്ളിക്കൊപ്പം ചേർത്ത് വഴറ്റുക. ശേഷം പകുതിയോളം തക്കാളി വെന്തു വന്നാൽ രണ്ട് പച്ചമുളക് ചെറുതായി മുറിച്ച ശേഷം തക്കാളിക്കൊപ്പം ചേർത്തു വഴറ്റുക. ഇതെല്ലാം നല്ലപോലെ വഴറ്റിയെടുത്തു കഴിഞ്ഞാൽ ഇനി കറിക്ക് വേണ്ട മസാലകൾ ചേർത്ത് കൊടുക്കാം, ആദ്യം രണ്ട് ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു പിഞ്ച് കായപ്പൊടി എന്നിവ ചേർക്കുക.
ശേഷം ഇത്രയും മസാലകൾ ചേർത്ത ശേഷം നല്ലപോലെ തക്കാളിയും മസാലകളും വഴറ്റുക. മസാലകളും തക്കാളിയും നല്ലപോലെ വഴറ്റി കഴിഞ്ഞാൽ ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം മറ്റൊരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം ചൂടായ പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം എണ്ണയിലേക്ക് കുറച്ചു കടുക് ചേർത്ത് പൊട്ടിക്കുക. കടുക് പൊട്ടി കഴിഞ്ഞാൽ കുറച്ചു വെളുത്തുള്ളി ഒന്ന് ചതച്ച ശേഷം എണ്ണയിലേക്ക് ചേർത്ത് മൂപ്പിക്കുക.
ശേഷം വെളുത്തുള്ളിയുടെ കളർ ഒരു ബ്രൗൺ കളർ ആകുന്നത് വരെ നന്നായി വഴറ്റുക. ശേഷം ഒരു ടീസ്പൂൺ ഉഴുന്ന് കൂടി ചേർത്ത് വറുക്കുക. ശേഷം കുറച്ച് കറിവേപ്പിലയും ചേർത്ത് എണ്ണയിൽ താളിച്ച് തക്കാളി കറിയിലേക്ക് ചേർത്തു കൊടുക്കുക. തിളച്ചുകൊണ്ടിരിക്കുന്ന തക്കാളി കറിയിലേക്ക് വേണം എണ്ണയിൽ താളിച്ച മിക്സ് ചേർത്ത് കൊടുക്കാൻ. അപ്പോൾ വളരെ ടേസ്റ്റിയായ തക്കാളി കറി റെഡിയായിട്ടുണ്ട്. ചപ്പാത്തിക്കൊപ്പം,ദോശക്കൊപ്പം, പൂരിക്കൊപ്പം, ചോറിനൊപ്പവുമെല്ലാം വളരെ നല്ലതാണ് ഈ കറി. ഇനിമുതൽ ചട്നി ഉണ്ടാക്കുന്നതിനേക്കാൾ ഈ കറി ഒന്ന് തയ്യാറാക്കി നോക്കണേ. എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കി എടുക്കാൻ പറ്റിയ ഒരു തക്കാളി കറിയാണിത്. ട്രൈ ചെയ്യാൻ മറക്കല്ലേ
