കുട്ടികൾക്ക് എപ്പോഴും പുതുമയുള്ള ആഹാരങ്ങൾ അവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഉണ്ടാക്കുന്നതായിരിക്കും ഏറെ ഇഷ്ടം. മയോണൈസും ചിക്കെനും ചേർത്ത് തയ്യാറാക്കുന്ന ആഹാരങ്ങൾ പൊതുവെ എല്ലാവർക്കും ഏറെ ഇഷ്ടമായിരിക്കുമല്ലേ. കുട്ടികൾക്കൊക്കെ ലഞ്ച് ബോക്‌സിലൊക്കെ കൊടുത്തയാക്കാൻ പറ്റുന്ന ഒരു കിടിലൻ റെസിപ്പിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അപ്പോൾ ഇനി നോക്കിയാലോ ചിക്കൻ മയോറോൾ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. ആദ്യം ഒരു കപ്പ് മൈദാ മാവ് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി അര റ്റീസ്പൂണോളം ഉപ്പ്,ഒരു ടേബിൾ സ്പൂൺ പഞ്ചസാര,ഒരു ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിലും ചേർത്ത് കൈ കൊണ്ട് മിക്‌സാക്കുക.
ഇനി ചെറിയ ചൂടുവെള്ളം കുറെച്ചെയായി മാവിലേക്ക് ചേർത്ത് ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പരുവത്തിൽ കുഴച്ചെടുക്കുക. അഞ്ചു മിനിറ്റോളം സമയമെടുത്ത് വേണം ഇത് കുഴച്ചെടുക്കാൻ. മാവ് നല്ല പരുവത്തിൽ കുഴച്ചെടുത്താൽ ഉടൻ തന്നെ അതിലേക്ക് എണ്ണ ചേർത്ത് കുഴച്ചെടുക്കുക. ഇനി ഒരു നനഞ്ഞ തുണി മുകളിലായി ഇട്ടു മാവിനെ കവറാക്കി വെച്ച് കൊടുക്കുക. ഇനി മറ്റൊരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ മയോണൈസ്,ഒരു ടേബിൾ സ്പൂൺ തൈര്,കാൽ റ്റീസ്പൂണോളം മുളക്പൊടി,കാൽ ടീ സ്പൂൺ സവാള ചെറുതായി അരിഞ്ഞത്,അര ടേബിൾ സ്പൂണോളം പഞ്ചസാര, ഒരു ടീസ്പൂൺ നാരങ്ങാ നീര്,ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്‌സാക്കുക.
ഇനി കുറച്ചു ചിക്കനിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,അര റ്റീസ്പൂണോളം മുളക്പൊടി,അര റ്റീസ്പൂണോളം ഗരം മസാല,കാൽറ്റീസ്പൂണോളം ജീരകപ്പൊടി,ഒരു ടേബിൾ സ്പൂണോളം തൈര്,ആവശ്യത്തിന് ഉപ്പും കുറച്ചു നാരങ്ങാ നീരും ചേർത്ത് നല്ല പോലെ മിക്‌സാക്കുക. ഇനി പതിനഞ്ചു മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെച്ചിരുന്ന ചിക്കൻ ഫ്രൈ ആക്കി എടുക്കുക. ഇനി ഫ്രൈ ആക്കി എടുത്ത ചിക്കൻ മാറ്റി വെക്കുക. ഇനി നേരത്തെ കുഴച്ചെടുത്ത മാവിനെ പരത്തിയെടുത്ത ശേഷം ചുട്ടെടുക്കുക. ഇനി നല്ല പോലെ ചുട്ടെടുത്ത മൈദയുടെ മുകളിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച കുറച്ചു മായോ സോസ് ഇതിന്റെ മുകളിലായി സ്പ്രെഡ്ടാക്കി കൊടുക്കുക.
ഇനി ഫ്രൈ ആക്കി വെച്ചിട്ടുള്ള ചിക്കൻ മുകളിലായി ഇട്ടു കൊടുക്കുക. ഇനി കുറച്ചു പച്ചക്കറി വേണമെങ്കിൽ അതും കൂടി ചേർത്ത് നല്ല ടൈറ്റിൽ റോളാക്കി എടുക്കുക. അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ ചിക്കൻ മയോറോൾ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. മാംസ് ഡൈലി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
