കപ്പലണ്ടി കഴിക്കാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കുമല്ലേ. അതെ കപ്പലണ്ടിയും കപ്പലണ്ടി വെച്ചിട്ട് തയ്യാറാക്കുന്ന എന്തും ഒരു പ്രത്യേക ഇഷ്ടമായിരിക്കും കഴിക്കാൻ അല്ലെ. അപ്പോൾ ഇന്ന് നമുക്ക് കപ്പലണ്ടി വെച്ചിട്ട് തയ്യാറാക്കുന്നതിൽ എല്ലാവർക്കും ഏറെ ഇഷ്ടമുള്ള കപ്പലണ്ടി മിട്ടായി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കപ്പ് കപ്പലണ്ടി നല്ല പോലെ ചൂടാക്കി എടുക്കുക. ഒരു മീഡിയം ഫ്ളൈമിൽ വേണം ഇത് തയ്യാറാക്കാൻ. ശേഷം നല്ല പോലെ വറുത്തെടുത്ത കപ്പലണ്ടി വേറൊരു പാത്രത്തിലേക്ക് മാറ്റി ചൂടാറാനായി വെക്കുക.
ഇനി ഒരു നൂറ്റി അൻപത്തി അഞ്ചു ഗ്രാം ശർക്കര കാൽ കപ്പ് വെള്ളവും ചേർത്ത് ഉരുക്കി ഇറക്കി വെക്കുക. ഇനി ഒരു ബോഡിൽ ഒരു അലുമിനിയം ഫോയിൽ കൊണ്ട് കവർ ചെയ്തു കൊടുക്കുക. ശേഷം കുറച്ചു ഓയിൽ കൂടി മുകളിലായി തടവി മാറ്റി വെക്കുക. ഇനി വറുത്തു വെച്ചിട്ടുള്ള കപ്പലണ്ടിയുടെ തൊലി നല്ല പോലെ കളഞ്ഞെടുക്കുക. ഇനി ഉരുക്കിയെടുത്ത ശർക്കര നല്ല പോലെ അരിച്ചെടുത്തിട്ട് വേണം ഒറ്റ നൂൽ പരുവമാക്കി എടുക്കാൻ.
ഒറ്റ നൂൽ പരുവമായി വന്നാൽ കപ്പലണ്ടി ചേർത്ത് നല്ല പോലെ ഇളക്കി കപ്പലണ്ടി എല്ലായിടത്തും എത്തിക്കുക. ഇനി മിക്‌സാക്കി എടുത്ത കപ്പലണ്ടി നേരത്തെ എണ്ണ തടവി വെച്ച അലൂമിനിയം ഫോയിൽ പേപ്പറിലേക്ക് കപ്പലണ്ടി ഇട്ടു നിരത്തി വെക്കുക. അല്ലെങ്കിൽ എണ്ണ തടവിയ ചപ്പാത്തി കോലുകൊണ്ട് പരത്തി കൊടുത്താലും മതിയാകും. ഇനി ഈ സമയം തന്നെ ഇഷ്ടമുള്ള ഷെയ്പ്പിൽ മുറിച്ചു വെക്കുക.
രണ്ട് മണിക്കൂറായപ്പോൾ മുട്ടായി നല്ല പോലെ തണുത്തു സെറ്റായി വന്നിട്ടുണ്ട്. എല്ലാവരും ഇങ്ങനെ കപ്പലണ്ടി ഉണ്ടാക്കി നോക്കൂ വളരെ ടേസ്റ്റി ആയിരിക്കും ഈ കപ്പലണ്ടി മുട്ടായി. പാചകം എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായാൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
